IND vs AUS: ഖ്വാജയുടെ വിക്കറ്റ് നേടിക്കൊടുത്തത് ഭരത്! അതെങ്ങനെ? ഡികെ പറയുന്നു

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം നാഗ്പൂരില്‍ പുരോഗമിക്കുകയാണ്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ സന്ദര്‍ശകരായ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാനാവും. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 177 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ 1 വിക്കറ്റിന് 77 റണ്‍സെന്ന നിലയിലാണ്.
9 വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയയുടെ സ്‌കോറിനെക്കാള്‍ 100 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. അര്‍ധ സെഞ്ച്വറിയോടെ രോഹിത് ശര്‍മയും (56) ആര്‍ അശ്വിനുമാണ് (0) ക്രീസില്‍. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (20) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം ഗംഭീരമായിരുന്നു. രവീന്ദ്ര ജഡേജ മടങ്ങിവരവില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യ മത്സരത്തില്‍ കെ എസ് ഭരത്തിനും സൂര്യകുമാര്‍ യാദവിനുമാണ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ ഭരത് മികവ് കാട്ടുകയും ചെയ്തു. ഇപ്പോഴിതാ ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ വിക്കറ്റ് ഇന്ത്യക്ക് നേടിക്കൊടുത്തത് കെ എസ് ഭരത്താണെന്നും അതെങ്ങനെയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.

ഭരത്താണ് റിവ്യൂ എടുപ്പിച്ചത്
ഭരത് ഒടുവില്‍ ടെസ്റ്റ് ക്യാപ് നേടിയെടുത്തിരിക്കുകയാണ്. ഏറെ നാളുകളായി ആന്ധ്രക്കായി അവന്‍ കളിക്കുന്നുണ്ട്. ഇന്ത്യ എ ടീമിനുവേണ്ടിയും നിരവധി മത്സരങ്ങള്‍ അവന്‍ കളിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തോളമായി അവന്‍ സജീവമായി കളിക്കുകയാണ്.
വിക്കറ്റ് കീപ്പറായി ക്രീസിലെത്തി അഞ്ച് മിനുട്ടിനുള്ളില്‍ത്തന്നെ അവന്‍ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ഉസ്മാന്‍ ഖ്വാജയെ മുഹമ്മദ് സിറാജ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ഭരത് നേരിട്ട് രോഹിത്തിന്റെ അടുത്തോട്ട് ചെല്ലുകയാണുണ്ടായത്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വിക്കറ്റ് കീപ്പറാണ് കാര്യം വ്യക്തമാക്കിക്കൊടുക്കേണ്ടത്. ചെറിയ സമയത്തിനുള്ളില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ നായകനോട് പറഞ്ഞത് ഭരത്താണ്'-കാര്‍ത്തിക് പറഞ്ഞു. മത്സരത്തില്‍ കമന്റേറ്ററായി കാര്‍ത്തികുണ്ട്.
Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

ആദ്യ പന്തില്‍ത്തന്നെ വിക്കറ്റുമായി സിറാജ്
മുഹമ്മദ് ഷമിയിലൂടെ ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ഓവര്‍ മുഹമ്മദ് സിറാജിനാണ് നല്‍കിയത്. ആദ്യ പന്തില്‍ത്തന്നെ സിറാജ് വിക്കറ്റ് നേടി. ഖ്വാജയെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും റിവ്യൂവിലൂടെ ഇന്ത്യ വിക്കറ്റ് നേടിയെടുക്കുകയായിരുന്നു.
എന്തായാലും ഇതൊരു മികച്ച തുടക്കമാവുകയായിരുന്നു. അധികം വൈകാതെ ഡേവിഡ് വാര്‍ണര്‍ മുഹമ്മദ് ഷമി ക്ലീന്‍ബൗള്‍ഡ് ചെയ്തു. പിന്നാലെ രവീന്ദ്ര ജഡേജയുടെയും ആര്‍ അശ്വിന്റേയും സ്പിന്‍ മാന്ത്രികതയാണ് കണ്ടത്. ഇതോടെ ഓസ്‌ട്രേലിയ 177 എന്ന സ്‌കോറിലേക്കൊതുങ്ങി.
Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

ഭരത്തില്‍ വലിയ പ്രതീക്ഷ
ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കെ എസ് ഭരത്തിനെ പരിഗണിച്ചത് വലിയ പ്രതീക്ഷയോടെയാണ്. റിഷഭ് പന്ത് കളിച്ച് മികവ് കാട്ടിയിരുന്ന വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കീപ്പറെന്ന നിലയില്‍ മികവ് കാട്ടാന്‍ ഭരത്തിന് സാധിക്കുന്നുണ്ട്.
രവീന്ദ്ര ജഡേജയുടെ പന്തില്‍ മര്‍നസ് ലബ്യുഷെയ്‌നെ സ്റ്റംപിങ്ങിലൂടെ പുറത്താക്കാന്‍ ഭരത്തിനായിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ റിഷഭിന്റെ അഭാവം നികത്തുന്ന പ്രകടനം ഭരത് കാഴ്ചവെക്കേണ്ടതായുണ്ട്. അതിന് സാധിക്കുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications