Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അതൊരു മികച്ച തീരുമാനമല്ല! പിഴവ് സംഭവിച്ചു- രോഹിത്തിനെതിരേ കാര്‍ത്തിക്

1

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ദിനം തന്നെ ആധിപത്യം നേടിയെടുത്തിരിക്കുകയാണ്. കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 255 എന്ന മികച്ച നിലയിലാണ് ഓസ്‌ട്രേലിയ.

സെഞ്ച്വറിയോടെ ഉസ്മാന്‍ ഖ്വാജയും (104) കാമറൂണ്‍ ഗ്രീനും (49) ക്രീസിലുണ്ട്. രണ്ട് പേരുടെയും രണ്ടാം ദിനത്തിലെ ബാറ്റിങ്ങും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. തുടക്കത്തിലേ ട്രവിസ് ഹെഡിന്റെ ക്യാച്ച് കെ എസ് ഭരത് നഷ്ടപ്പെടുത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി മാറി.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ തീരുമാനങ്ങളും അത്ര മികച്ചതായിരുന്നില്ല. ഇപ്പോഴിതാ രോഹിത്തിന്റെ ആദ്യ ദിനത്തെ ക്യാപ്റ്റന്‍സി പിഴവുകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്.

രണ്ടാം ന്യൂബോളെടുത്തത് സമയം തെറ്റി

രണ്ടാം ന്യൂബോളെടുത്തത് സമയം തെറ്റി

രോഹിത്തിന്റെ ക്യാപ്റ്റന്‍സിയുടെ വലിയൊരു ഭാഗവും മികച്ചതായാണ് കരുതുന്നത്. മികച്ച രീതിയില്‍ ഫില്‍ഡിങ് വിന്യസിക്കാനും അവനായി. പതിവില്‍ നിന്ന് വ്യത്യസ്തമായി സില്ലി പോയിന്റും ഷോര്‍ട്ട് ലെഗും അവന്‍ ഫീല്‍ഡിങ് നിര്‍ത്തിയില്ല.

കൃത്യമായി പദ്ധതികള്‍ രോഹിത്തിനുണ്ടായിരുന്നു. ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചു. സ്മിത്തും ഖ്വാജയും ബാറ്റ് ചെയ്തപ്പോള്‍ അനായാസം ബൗണ്ടറി നേടാന്‍ ഇവരെ അനുവദിച്ചില്ല.

എന്നാല്‍ 81ാം ഓവറിന് ശേഷം രോഹിത് ന്യൂബോളെടുത്തു. ഖ്വാജ, ഗ്രീന്‍ എന്നിവരിലൊരാളുടെ വിക്കറ്റ് നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവര്‍ 100ലധികം റണ്‍സാണ് അവസാന സെക്ഷനില്‍ നേടിയത്. ആ ന്യൂബോളെടുത്ത സമയം ശരിയായ തീരുമാനമായിരുന്നില്ല'- കാര്‍ത്തിക് പറഞ്ഞു.

Also Read: അവസാന സീസണില്‍ കളിച്ചു, പക്ഷെ ഇത്തവണയില്ല- ഇവരെ പരിഗണിച്ചുള്ള ബെസ്റ്റ് 11 ഇതാ

അക്ഷറിന് കാര്യമായി ഓവര്‍ നല്‍കിയില്ല

അക്ഷറിന് കാര്യമായി ഓവര്‍ നല്‍കിയില്ല

ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരുമായാണ് നാലാം ടെസ്റ്റിനിറങ്ങിയത്. പതിവ് പോലെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും 20ലധികം ഓവര്‍ ആദ്യ ദിനം നല്‍കിയപ്പോള്‍ അക്ഷര്‍ പട്ടേലിന് 12 ഓവര്‍ മാത്രമാണ് നല്‍കിയത്.

അഹമ്മദാബാദില്‍ ഗംഭീര റെക്കോഡ് അക്ഷറിനുണ്ട്. ഇംഗ്ലണ്ട് പരമ്പരയില്‍ അക്ഷര്‍ അഹമ്മദാബാദില്‍ വലിയ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇത്തവണ കാര്യമായ അവസരം ബൗളിങ്ങില്‍ അക്ഷറിന് നല്‍കിയിട്ടില്ല. ഇതും കാര്‍ത്തിക് ചോദ്യം ചെയ്തു.

'രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പഠിക്കേണ്ട കാര്യമായി അക്ഷര്‍ പട്ടേല്‍ മാറിയിരിക്കുന്നു. അശ്വിന്‍, ജഡേജ എന്നീ വലിയ സ്പിന്നര്‍മാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. മൂന്നാം സ്പിന്നറായാണ് അക്ഷറിനെ പരിഗണിക്കുന്നത്. എന്നാല്‍ അവന് ആവിശ്യത്തിന് പരിഗണനയില്ല.

ന്യൂബോളില്‍ മികവ് കാട്ടാന്‍ കഴിവുള്ളവനാണ് അക്ഷര്‍. ഇന്ത്യ അവസാന സമയത്ത് ന്യൂബോളെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അക്ഷറിന് ബൗളിങ്ങില്‍ അവസരം നല്‍കണമായിരുന്നു. അഹമ്മദാബാദില്‍ അല്‍പ്പം കൂടി ബൗണ്‍സ് സൃഷ്ടിക്കാന്‍ അക്ഷറിന് സാധിക്കും'- കാര്‍ത്തിക് പറഞ്ഞു.

Also Read: കീപ്പര്‍ ആനുകൂല്യത്തില്‍ രാഹുല്‍ ലോകകപ്പ് കളിക്കേണ്ട! മിടുക്കന്മാര്‍ വേറെയുണ്ട്- അറിയാം

ബൗളര്‍മാരുടെ പ്രകടനം ശരാശരി

ബൗളര്‍മാരുടെ പ്രകടനം ശരാശരി

അഹമ്മദാബാദിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനം ഗംഭീരമായിരുന്നു. അന്ന് അശ്വിനും അക്ഷറും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തിയത്. എന്നാല്‍ ഇത്തവണ അഹമ്മദാബാദില്‍ ആ സ്പിന്‍ മികവ് ഇന്ത്യക്ക് ആവര്‍ത്തിക്കാനായില്ല.

ആദ്യ ദിനം വിലയിരുത്തുമ്പോള്‍ പിച്ചില്‍ വലിയ ടേണ്‍ ലഭിക്കുന്നില്ല. ഇത് ഓസ്‌ട്രേലിയ നന്നായി മുതലാക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം ദിനത്തിലേക്കും നാലാം ദിനത്തിലേക്കും ചെല്ലുമ്പോള്‍ പിച്ച് കൂടുതല്‍ സ്പിന്‍ സൗഹൃദമായിത്തീരും. അതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും.

ഓസ്‌ട്രേലിയക്കൊപ്പം മികച്ച സ്പിന്നര്‍മാരുണ്ട്. നതാന്‍ ലിയോണും കോനെമാനുമെല്ലാം ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം നിര്‍ണ്ണായകമാവും. ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യയുടെ ബാറ്റിങ് നിര കാര്യമായ മികവ് കാട്ടിയില്ല.

അഹമ്മദാബാദില്‍ ഒന്നാം ഇന്നിങ്‌സില്‍ത്തന്നെ ബാറ്റിങ് മികവ് കാട്ടേണ്ടത് ഇന്ത്യക്ക് വളരെ അത്യാവശ്യമാണ്. തോറ്റാല്‍ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നേട്ടം കടുപ്പമാവും. അതുകൊണ്ട് തന്നെ ടീമിന് നിര്‍ണ്ണായകം.

Story first published: Friday, March 10, 2023, 10:02 [IST]
Other articles published on Mar 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+