Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇവര്‍ അശ്വിന്റെ വേട്ടമൃഗങ്ങള്‍! ഇത്തവണയും കറക്കി വീഴ്ത്തും-മൂന്ന് പേര്‍

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ാം തീയ്യതി തുടക്കമാവുകയാണ്. നാല് മത്സര ടെസ്റ്റ് പരമ്പര ഇരു ടീമിനെയും സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയില്‍ 2004ലാണ് അവസാനമായി ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര നേടിയത്.

ഇതിന് ശേഷം കംഗാരുക്കള്‍ 2016-17ലാണ് ഇന്ത്യയില്‍ പരമ്പരക്കെത്തിയത്. അന്ന് 2-1നാണ് ഇന്ത്യയുടെ പരമ്പര നേട്ടം. ഇത്തവണ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ പരമ്പര പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓസീസ്. മികച്ച താരനിര ഇരു ടീമിനൊപ്പവും ഉള്ളതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്.

ഓസീസടക്കം എല്ലാം സന്ദര്‍ശക ടീമിനും വലിയ ഭീഷണിയാവുന്നത് ഇന്ത്യയുടെ സ്പിന്‍ കരുത്താണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നിന് സ്വാഭാവികമായി മുന്‍തൂക്കമുണ്ട്. ഇതിനെ നന്നായി മുതലാക്കുന്ന സ്പിന്‍ നിര ഒപ്പമുള്ളത് ഇന്ത്യക്ക് എല്ലാക്കാലത്തും മുതല്‍ക്കൂട്ടായിട്ടുണ്ട്.

ഇത്തവണയും ഇന്ത്യക്കൊപ്പം തകര്‍പ്പന്‍ ബൗളര്‍മാരാണുള്ളത്. സ്പിന്‍ നിരയില്‍ ഇന്ത്യയുടെ വജ്രായുധം ആര്‍ അശ്വിനാണ്. ഇന്ത്യന്‍ പിച്ചില്‍ അശ്വിന്റെ ബൗളിങ് മികവ് ഒന്ന് വേറെ തന്നെയാണ്. ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയാന്‍ മിടുക്കനാണ് അശ്വിന്‍.

ഓസീസ് ബാറ്റിങ് നിര ഏറ്റവും ഭയപ്പെടുന്നത് അശ്വിനെയാണെന്നതില്‍ സംശയമില്ല. അശ്വിന്റെ ബൗളിങ് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന മൂന്ന് ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഉസ്മാന്‍ ഖ്വാജ

ഉസ്മാന്‍ ഖ്വാജ

ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ ഓപ്പണറാണ് ഉസ്മാന്‍ ഖ്വാജ. സമീപകാലത്തെ ഖ്വാജയുടെ ബാറ്റിങ് പ്രകടനം വളരെ മികച്ചതാണ്. നിലയുറപ്പിച്ച് കളിക്കാനും നന്നായി റണ്‍സുയര്‍ത്താനും കഴിവുള്ള താരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും തിളങ്ങിയിരുന്നു. എന്നാല്‍ അശ്വിനെ നേരിടാന്‍ പ്രയാസപ്പെടുന്ന ബാറ്റ്‌സ്മാനാണ് ഖ്വാജ.

2018ല്‍ അശ്വിനെ നേരിട്ടപ്പോള്‍ ഖ്വാജ നന്നായി പ്രയാസപ്പെട്ടിരുന്നു. രണ്ട് തവണ അശ്വിന്‍ ഖ്വാജയെ പുറത്താക്കിയിട്ടുണ്ട്. വിട്ടുകൊടുത്തത് 10 റണ്‍സ് മാത്രമാണ്. പിച്ചില്‍ അല്‍പ്പം ടേണുംകൂടി ലഭിച്ചാല്‍ അശ്വിന്‍ ഖ്വാജയെ വട്ടം കറക്കുമെന്നുറപ്പ്.

അശ്വിനെ നേരിടുക വളരെ പ്രയാസമാണെന്ന് ഖ്വാജ തന്നെ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. അശ്വിനെ ബുള്ളറ്റ് എന്നാണ് ഖ്വാജ വിശേഷിപ്പിച്ചത്. ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയാന്‍ അശ്വിന്‍ മിടുക്കനാണ്. ഇത്തവണയും ഖ്വാജയെ അശ്വിന്‍ പുറത്താക്കുമോയെന്നത് കണ്ടറിയാം.

Also Read: അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

ട്രവിസ് ഹെഡ്

ട്രവിസ് ഹെഡ്

ഓസീസ് നിരയിലെ ശ്രദ്ധേയനായ മധ്യനിര ബാറ്റ്‌സ്മാനാണ് ട്രവിസ് ഹെഡ്. മൂന്ന് ഫോര്‍മാറ്റിലും മധ്യനിരയില്‍ റണ്‍സടിക്കാന്‍ ഹെഡ്ഡിന് സാധിക്കുന്നു. ഏഷ്യയില്‍ മികച്ച റെക്കോഡാണ് ഹെഡിനുള്ളത്. അവസാന പാകിസ്താന്‍, ശ്രീലങ്ക പരമ്പരകളിലെല്ലാം തിളങ്ങാന്‍ ഹെഡിന് സാധിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഹെഡിന് വലിയ ഭീഷണി ഉയര്‍ത്തുന്നത് ആര്‍ അശ്വിനാണ്. അശ്വിനെതിരേ 31 റണ്‍സാണ് ഹെഡ് നേടിയത്. ഒരു തവണ പുറത്താക്കാന്‍ അശ്വിനായി. മധ്യനിരയില്‍ ഓസ്‌ട്രേലിയ ഹെഡിന് നിര്‍ണ്ണായക സ്ഥാനം നല്‍കുന്നു.

ഹെഡ് ക്രീസിലേക്കെത്തുമ്പോള്‍ അശ്വിനെത്തന്നെയിറക്കി ഇന്ത്യ തന്ത്രം മെനഞ്ഞേക്കും. അശ്വിന്റെ എക്‌സ്ട്രാ ബൗണ്‍സുള്ള പന്തുകള്‍ ഹെഡിനെ സ്ലിപ്പില്‍ കുടുക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Also Read: സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ആര്‍ അശ്വിന് മുന്നില്‍ ഏറ്റവും പ്രയാസപ്പെട്ട താരമാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ഇടം കൈയന്‍ വെടിക്കെട്ട് ഓപ്പണര്‍ അശ്വിനെ നേരിട്ട സമയത്തെല്ലാം വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ട്. 10 തവണയാണ് അശ്വിന് മുന്നില്‍ വാര്‍ണര്‍ കറങ്ങി വീണിട്ടുള്ളത്.

18.2 ശരാശരിയില്‍ 182 റണ്‍സ് മാത്രമാണ് വാര്‍ണര്‍ക്ക് അശ്വിനെതിരേ നേടാനായത്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമെന്ന നിലയില്‍ വാര്‍ണറില്‍ ഓസീസിന് പ്രതീക്ഷകളേറെ. വാര്‍ണര്‍ക്ക് മികച്ച തുടക്കം ലഭിച്ചാല്‍ അന്തകനാവാന്‍ അശ്വിനെത്തിയേക്കും.

Story first published: Monday, February 6, 2023, 15:18 [IST]
Other articles published on Feb 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+