IND vs AUS: കോലി പ്രയാസപ്പെടും! കമ്മിന്‍സ് വീഴ്ത്തും-വെല്ലുവിളിച്ച് ഗില്ലസ്പി

സിഡ്‌നി: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ഓസ്‌ട്രേലിയന്‍ പരമ്പരയാണ്. സന്ദര്‍ശകരായെത്തുന്ന ഓസ്‌ട്രേലിയയെ സ്വന്തം മണ്ണില്‍ നാണംകെടുത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തട്ടകത്തില്‍ ഇന്ത്യ ശക്തരാണെങ്കിലും വമ്പന്മാരായ ഓസ്‌ട്രേലിയയെ കീഴടക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ജയിക്കാനാവാത്ത പക്ഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുകയും ഇന്ത്യക്ക് കടുപ്പമാവും.
അവസാന രണ്ട് തവണയും ഓസ്‌ട്രേലിയയെ അവരുടെ മടയില്‍ വീഴ്ത്തി ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇതിന് കണക്കുവീട്ടാനാവും കംഗാരുക്കളുടെ വരവ്. നാല് സ്പിന്നര്‍മാരെയടക്കം ഉള്‍പ്പെടുത്തിയാണ് ഓസീസ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ടീം കരുത്തും മോശമല്ലെങ്കിലും ഫോമും പരിക്കും വലിയ തലവേദന സൃഷ്ടിക്കുന്നു. സൂപ്പര്‍ താരം റിഷഭ് പന്തും കാര്‍ അപകടത്തില്‍ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യക്ക് സമ്മര്‍ദ്ദമേറെ. ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും വിരാട് കോലിയുടെ ബാറ്റിങ്ങിലാണ്.
എന്നാല്‍ സമീപകാലത്തെ കോലിയുടെ ടെസ്റ്റിലെ പ്രകടനം മോശം. ഈ സാഹചര്യത്തില്‍ ഇന്ത്യ കംഗാരുക്കളെ കരുതിയിറങ്ങണം. ഇപ്പോഴിതാ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കോലിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ പാറ്റ് കമ്മിന്‍സിന് സാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുന്‍ ഓസീസ് പേസര്‍ ജേസണ്‍ ഗില്ലസ്പി.

കോലി-കമ്മിന്‍സ് പോരാട്ടത്തിനായി കാത്തിരിക്കുന്നു
പാകിസ്താന്‍ നായകനും സൂപ്പര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും വലിയ ഭീഷണി ഉയര്‍ത്തുന്ന താരമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് അനുഭവസമ്പത്തുണ്ടെന്നത് കമ്മിന്‍സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.
ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനായ വിരാട് കോലിയും ഓസീസ് സൂപ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സും തമ്മിലുള്ള പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ഗില്ലസ്പി പറയുന്നത്. 'കോലി-കമ്മിന്‍സ് പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് കാണാന്‍ കാത്തിരിക്കുന്നത്.
ഇതൊരു സൂപ്പര്‍ പോരാട്ടമായിരിക്കും. രണ്ട് പേരും തമ്മിലുള്ള ഏറ്റുമുട്ടല്‍ എങ്ങനെയാവുമെന്നത് കാണാന്‍ ആകാംക്ഷയുള്ള കാര്യമാണ്. കോലി ബാറ്റ് ചെയ്യാനെത്തുമ്പോള്‍ കമ്മിന്‍സ് പന്തെറിയണം. കോലിക്ക് കമ്മിന്‍സ് വളരെ ഭീഷണിയാവും. രണ്ട് സൂപ്പര്‍ താരങ്ങളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാവും കാഴ്ചവെക്കുക'-ഗില്ലസ്പി പറഞ്ഞു.

ഓസീസ് പേസ് നിര സൂപ്പര്‍
ഓസ്‌ട്രേലിയയുടെ പേസ് നിര വളരെ മികച്ചതാണെന്നും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്ക് കഴിവുണ്ടെന്നുമാണ് ഗില്ലെസ്പി പറയുന്നത്. 'ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് റിവേഴ്‌സ് സ്വിങ് നന്നായി ചെയ്യുന്നവനാണ്.
ജോഷ് ഹെയ്‌സല്‍വുഡും മികച്ച നിലവാരമുള്ള പേസറാണ്. പഴയ ബോളിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുണ്ട്. കാമറൂണ്‍ ഗ്രീനിനെ നോക്കുക. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് ഗ്രീന്‍. പരമ്പരയിലുടെനീളം റിവേഴ്‌സ് സ്വിങ് നമുക്ക് കാണാനായേക്കും'-ഗില്ലസ്പി പറഞ്ഞു.
Also Read: ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

ഈ ഓസീസ് ടീമിന് എന്ത് സാധിക്കുമെന്ന് കാണണം
ഇന്ത്യ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ പ്രയാസമുള്ളവരാണ്. ഇന്ത്യയുടെ സമീപകാലത്തെ നാട്ടിലെ പ്രകടന കണക്കുകള്‍ പരിശോധിച്ചാല്‍ അത് മനസിലാവും. ഇന്ത്യ ഏറെ നാളുകളായി ടെസ്റ്റ് പരമ്പര നാട്ടില്‍ കൈവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
എന്നാല്‍ നിലവിലെ ഓസീസ് ടീം വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഇന്ത്യയെ അട്ടിമറിച്ച് പരമ്പര നേടാന്‍ അവര്‍ക്ക് കഴിവുണ്ട്. ഇത്തവണത്തെ ഓസീസ് ടീമിന് ഇന്ത്യയില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നറിയാന്‍ ആകാംക്ഷയുണ്ടെന്നും ഗില്ലസ്പി പറഞ്ഞു.
'ഓസീസ് ടീമിന്റെ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്ന പരമ്പരയാവും ഇത്തവണത്തേത്. ഇന്ത്യ വളരെ ശക്തരാണ്. തോല്‍പ്പിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണ്.
എന്നാല്‍ പോസിറ്റീവ് മനോഭാവത്തോടെ മികച്ച ഫലമുണ്ടാക്കാന്‍ സാധിക്കണം. എല്ലാ ആരാധകര്‍ക്കും ഈ ഓസീസ് ടീമില്‍ പ്രതീക്ഷയുണ്ട്. ഈ ടീം എന്താണ് ചെയ്യാന്‍ പോകുന്നതെന്നറിയാന്‍ ആകാംക്ഷയുണ്ട്'-ഗില്ലസ്പി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications