Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസ് ക്യാപ്റ്റനായി സ്മിത്ത്, ഇന്ത്യക്ക് ചങ്കിടിപ്പ്! ആശങ്കയായി മൂന്ന് കാര്യങ്ങള്‍

1

മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് മത്സരത്തിലും ഗംഭീര ജയം നേടി ഇന്ത്യ കൈയടി നേടിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സ് ജയമടക്കം നേടിയ ഇന്ത്യ രണ്ട് മത്സരവും മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിപ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

നാല് മത്സര ടെസ്റ്റ് പരമ്പര നിലനിര്‍ത്തിയ ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു ജയമോ സമനിലയോ നേടിയാല്‍പ്പോലും പരമ്പര ഉറപ്പിക്കാനാവും. വലിയ ആത്മവിശ്വാസത്തോടെ മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് ഇപ്പോള്‍ ശക്തമായ മുന്നറിയിപ്പാണ് ഓസീസ് നല്‍കിയിരിക്കുന്നത്.

മൂന്നാം ടെസ്റ്റ് കളിക്കാന്‍ നായകന്‍ പാറ്റ് കമ്മിന്‍സില്ലെന്നും സ്റ്റീവ് സ്മിത്താവും ഓസീസിനെ നയിക്കുകയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്ക് വലിയ ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം തന്നെയാണ്. ആദ്യത്തെ രണ്ട് മത്സരവും തോറ്റെങ്കിലും ഓസീസ് ഇപ്പോഴും കരുത്തരുടെ നിരയാണ്.

താരങ്ങളുടെ ഫോം മാത്രമാണ് പ്രശ്‌നം. 10 ദിവസത്തിലധികം ഇടവേള ലഭിച്ചതിനാല്‍ത്തന്നെ ഫോം വീണ്ടെടുക്കാനുള്ള സമയം ഓസ്‌ട്രേലിയക്ക് ലഭിച്ചിട്ടുണ്ട്. സ്മിത്തും ലാബ്യുഷെയ്‌നും ബാറ്റിങ്ങില്‍ക്കൂടി ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.

സ്മിത്ത് നായകസ്ഥാനത്തേക്കെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്ന് പറയാം. അത് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സ്മിത്തിന്റെ പരിചയസമ്പത്ത്

സ്മിത്തിന്റെ പരിചയസമ്പത്ത്

സ്റ്റീവ് സ്മിത്ത് വലിയ അനുഭവസമ്പത്തുള്ള താരമാണ്. പാറ്റ് കമ്മിന്‍സ് നായകനെന്ന നിലയില്‍ തുടക്കക്കാരനാണ്. അതിന്റെ പ്രശ്‌നങ്ങള്‍ കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ കാണാനാവും. ആദ്യത്തെ രണ്ട് ടെസ്റ്റിലും സമ്മര്‍ദ്ദത്തില്‍ പതറിപ്പോവുന്ന ഓസ്‌ട്രേലിയയെയാണ് കണ്ടത്.

എന്നാല്‍ സ്മിത്ത് ക്യാപ്റ്റാനാവുമ്പോള്‍ ഈ പ്രശ്‌നം ഉണ്ടാവില്ല. വലിയ അനുഭവസമ്പത്തുള്ള സ്മിത്ത് കരിയറില്‍ നിരവധി തവണ ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയുടെ തന്ത്രവും പ്രകടനവും മാറും.

ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ കടുപ്പമുള്ള പോരാട്ടം ഇന്ത്യക്ക് നേരിടേണ്ടി വന്നേക്കും. ഇന്ത്യന്‍ പിച്ചുകളിലെ അനുഭവസമ്പത്ത് മുതലാക്കാന്‍ അറിയാവുന്ന സ്മിത്തിന്റെ തന്ത്രത്തെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.

Also Read: കോലി ടെസ്റ്റ് സെഞ്ച്വറി നേടാത്ത ഇന്ത്യന്‍ മൈതാനമുണ്ടോ? ഒന്നല്ല മൂന്നെണ്ണമുണ്ട്- അറിയാം

ഇന്ത്യന്‍ താരങ്ങളെ നന്നായി അറിയാം

ഇന്ത്യന്‍ താരങ്ങളെ നന്നായി അറിയാം

ഇന്ത്യയുടെ പ്രമുഖ താരങ്ങള്‍ക്കെതിരേയെല്ലാം കളിച്ച് പരിചയസമ്പത്തുള്ള താരമാണ് സ്മിത്ത്. ഇവര്‍ക്കെതിരേയെല്ലാം ക്യാപ്റ്റനായിട്ടുള്ള അനുഭവസമ്പത്തും സ്മിത്തിനുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ദൗര്‍ബല്യത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. ഇത് മുതലാക്കാന്‍ അദ്ദേഹത്തിനായാല്‍ ഇന്ത്യ പ്രയാസപ്പെടും.

ഓരോ ബാറ്റ്‌സ്മാനെയും കുടുക്കാന്‍ പ്രത്യേക തന്ത്രത്തോടെയാവും സ്മിത്ത് ഇറങ്ങുക. ഇന്ത്യന്‍ പിച്ചുകളില്‍ മുന്നില്‍ നിന്ന് നയിക്കാനും സ്മിത്തിന് കഴിവുണ്ട്. ബാറ്റുകൊണ്ട് ടീമിനെ സ്മിത്ത് നയിക്കുന്നതും ഇന്ത്യക്ക് തലവേദനയാവും.

രണ്ട് ടെസ്റ്റിലും വലിയ മികവ് കാട്ടാന്‍ സ്മിത്തിനായിട്ടില്ല. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിവുള്ളവനായതിനാല്‍ സ്മിത്തിന്റെ സാന്നിധ്യം ഇന്ത്യ ആശങ്കപ്പെടുക തന്നെ വേണം.

Also Read: Womens T20 World Cup: ഭാഗ്യം തുണച്ചില്ല, പൊരുതി വീണ് ഇന്ത്യന്‍ പെണ്‍പട- ഓസീസ് ഫൈനലില്‍

ടീമിന്റെ ആക്രമണോത്സകത ഉയരും

ടീമിന്റെ ആക്രമണോത്സകത ഉയരും

തന്റെ നഷ്ടപ്പെട്ട സല്‍പ്പേര് വീണ്ടെടുക്കാന്‍ സ്മിത്തിന് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും ഓസ്‌ട്രേലിയയെ ജയിപ്പിക്കുകയും പരമ്പര സമനിലയിലേക്കെത്തിക്കുകയും ചെയ്താല്‍ സ്മിത്തിനത് വലിയ പ്രശംസ ലഭിക്കാനുള്ള വഴിയാവും.

കൂടാതെ ഓസീസ് ടെസ്റ്റ് നായകസ്ഥാനം സ്മിത്തിലേക്കുറക്കാനും കാരണമായേക്കും. അതുകൊണ്ട് തന്നെ സ്മിത്തിന് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. ഇത് മനസിലാക്കി സ്മിത്ത് കളിക്കുമെന്നുറപ്പ്. ഓസ്്‌ട്രേലിയക്ക് ആദ്യ രണ്ട് മത്സരത്തിലും പൊരുതാന്‍ പോലുമായിരുന്നില്ല.

എന്നാല്‍ സ്മിത്തിന് കീഴില്‍ ആക്രമണോത്സകത വീണ്ടെടുക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പ്. ഇന്ത്യ ജയിച്ചെങ്കിലും ബൗളര്‍മാരുടെ മികവ് മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങ് ഇപ്പോഴും പ്രശ്‌നമാണ്.

Story first published: Friday, February 24, 2023, 18:11 [IST]
Other articles published on Feb 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+