IND vs AUS: 360 ഡിഗ്രിയൊന്നും ടെസ്റ്റില്‍ നടക്കില്ല! സൂര്യ ഒന്ന് മനസിലാക്കണം- ഉപദേശിച്ച് ബട്ട്

കറാച്ചി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. അഞ്ച് ദിവസ ടെസ്റ്റ് മൂന്ന് ദിവസംകൊണ്ട് ജയിച്ച ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് കംഗാരുക്കളെ നാണം കെടുത്തിയത്.
ഇന്ത്യയുടെ സര്‍വാധിപത്യമാണ് നാഗ്പൂരില്‍ കണ്ടത്. ഡല്‍ഹിയില്‍ രണ്ടാം ടെസ്റ്റിനായുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോള്‍ ഇന്ത്യ. ആദ്യ മത്സരത്തിലെ പ്ലേയിങ് 11 ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യതയില്ല. ജയിച്ചെങ്കിലും ഇന്ത്യയുടെ ആദ്യ മത്സരത്തിലെ പ്ലേയിങ് 11നെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിച്ച ഇന്ത്യ ഓപ്പണിങ്ങില്‍ ശുബ്മാന്‍ ഗില്ലിനെ തഴഞ്ഞ് കെ എല്‍ രാഹുലിനെ കളിപ്പിച്ചതും വിമര്‍ശനം കേട്ടിരുന്നു. ഇതില്‍ സൂര്യയെ ടെസ്റ്റ് കളിപ്പിച്ചതിനോട് വലിയ എതിര്‍പ്പാണ് ആരാധകര്‍ക്കുള്ളത്.
ടി20യിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് സൂര്യയെങ്കിലും ഏകദിനത്തില്‍ പോലും അദ്ദേഹത്തിന് ഇതുവരെ മികവ് കാട്ടാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ടെസ്റ്റില്‍ എന്തിന് പരിഗണിച്ചുവെന്നതാണ് ചോദ്യം. ഇപ്പോഴിതാ സൂര്യക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകന്‍ സല്‍മാന്‍ ബട്ട്.

ടി20 പോലെയല്ല ടെസ്റ്റ് കളിക്കേണ്ടത്
ഒരു സീസണില്‍ത്തന്നെ എത്ര തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ ബാറ്റിങ് ശൈലി മാറ്റേണ്ടത്. ബൗളര്‍ക്ക് ചിലപ്പോള്‍ ഒരു സ്‌പെല്ലില്‍ മൂന്നോ നാലോ വിക്കറ്റ് നേടാനായേക്കും. എന്നാല്‍ ബാറ്റ്‌സ്മാന് കൂടുതല്‍ സമയം വേണം. ടി20യോ ഏകദിനമോ കളിക്കുന്നതുപോലെയല്ല ടെസ്റ്റ് കളിക്കേണ്ടത്.
സൂര്യകുമാര്‍ യാദവ് പ്രതിഭാശാലിയായ താരമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അല്‍പ്പസമയം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണം. ടി20 പോലെ കളിക്കേണ്ട ആവിശ്യം ടെസ്റ്റിലില്ല. ഇംഗ്ലണ്ട് പാകിസ്താനില്‍ അടിച്ചുകളിച്ചതുപോലെയുള്ള പിച്ചിന്റെ സാഹചര്യമല്ല ഇന്ത്യയിലേത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

സൂര്യക്ക് ക്ഷമയില്ല
മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍. അതുകൊണ്ടാണ് എബി ഡിവില്ലിയേഴ്‌സുമായി സൂര്യകുമാര്‍ യാദവിനെ താരതമ്യപ്പെടുത്തുന്നതും. ടി20യില്‍ വ്യത്യസ്തമായ ഷോട്ടുകള്‍ക്കൊണ്ട് ബൗളര്‍മാരുടെ നിയന്ത്രണം തെറ്റിക്കുന്ന താരമാണ് സൂര്യ.
ആര്‍ക്കും എളുപ്പത്തില്‍ കളിക്കാന്‍ സാധിക്കാത്ത ഷോട്ടുകളാണ് സൂര്യ കൂടുതലും കളിക്കുന്നത്. ധൈര്യത്തോടെ ബാറ്റ് ചെയ്യുന്ന സൂര്യ ഏത് സാഹചര്യത്തിലും അതിവേഗം ബാറ്റ് ചെയ്യുന്നവനാണ്. എന്നാല്‍ ടെസ്റ്റിലേക്ക് വരുമ്പോള്‍ ഈ ശൈലികൊണ്ട് കാര്യമില്ല.
നിലയുറപ്പിച്ച് കളിക്കാന്‍ സൂര്യക്ക് സാധിക്കേണ്ടതായുണ്ട്. എന്നാല്‍ അത്രത്തോളം ക്ഷമ സൂര്യ കാട്ടുന്നില്ല. താരത്തിന്റെ ഫസ്റ്റ്ക്ലാസ് കണക്കുകളും ശരാശരി മാത്രമാണ്. ക്ഷമയില്ലാത്ത സൂര്യയെ ടെസ്റ്റില്‍ ഇന്ത്യ അധികം മുന്നോട്ട് കൊണ്ടുപോയിട്ടും വലിയ ഗുണം ചെയ്‌തേക്കില്ല.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

മികച്ച പ്രതിഭകള്‍ കാത്തിരിക്കുന്നു
പരിമിത ഓവറിലെ സൂര്യകുമാര്‍ യാദവിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുക പ്രയാസമാണെങ്കിലും ടെസ്റ്റില്‍ സൂര്യയെക്കാള്‍ അവസരം അര്‍ഹിക്കുന്ന നിരവധി താരങ്ങള്‍ പുറത്തുണ്ടെന്ന് പറയാം. രണ്ടാം ടെസ്റ്റിലും ഇന്ത്യ സൂര്യുയുമായി മുന്നോട്ട് പോയേക്കും.
രണ്ടാം ടെസ്റ്റിലും ശ്രേയസ് അയ്യരില്ലെന്ന് ഉറപ്പായതോടെ സൂര്യ സ്ഥാനം നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. ശുബ്മാന്‍ ഗില്ലിനെ അഞ്ചാം നമ്പറിലേക്കെത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണെന്ന് പറയാം.
കെ എല്‍ രാഹുലിനെ ഇന്ത്യ ഓപ്പണിങ്ങില്‍ നിലനിര്‍ത്തിയേക്കും. ആദ്യ മത്സരത്തില്‍ ഫ്‌ളോപ്പായ രാഹുല്‍ വലിയ വിമര്‍ശനം കേട്ടിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റനായ രാഹുലിന് ഡല്‍ഹിയിലും അവസരം ലഭിച്ചേക്കും. അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ ഇന്ത്യ ഇനിയും പ്രഖ്യാപിക്കേണ്ടതായുണ്ട്.
ഡല്‍ഹിയിലും നിരാശപ്പെടുത്തിയാല്‍ മടങ്ങിവരവ് കടുപ്പമാവുന്ന സാഹചര്യത്തില്‍ രാഹുലിന് ടീമിലെ സ്ഥാനം നഷ്ടമാവുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications