Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സഞ്ജു-ഇഷാന്‍-ഭരത്, ടെസ്റ്റില്‍ ആരാണ് ബെസ്റ്റ്? പരിശോധിക്കാം

1

ഇന്‍ഡോര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ച നേരിട്ടതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിന് പിന്നാലെ പകരക്കാരന്റെ റോളില്‍ കെ എസ് ഭരത്താണ് എത്തിയത്.

ഇഷാന്‍ കിഷന്‍ ടീമിലുണ്ടായിട്ടും ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചത് കെ എസ് ഭരത്തിനെയാണ്. എന്നാല്‍ തനിക്ക് ലഭിച്ച അവസരത്തെ മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. 8, 6, 23*, 17, 3 എന്നിങ്ങനെയാണ് ഭരത്തിന്റെ സ്‌കോറുകള്‍.

ഭരത്തിന്റെ മോശം പ്രകടനം മധ്യനിരയില്‍ ഇന്ത്യയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ റിഷഭിന്റെ പകരക്കാരനായി ഭരത്താണോ വേണ്ടതെന്ന ചോദ്യം ശക്തമായി ഉയരുകയാണ്. കെ എല്‍ രാഹുലിനെ ടെസ്റ്റില്‍ കീപ്പറാക്കുക പ്രയാസമാണ്.

അതുകൊണ്ട് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എസ് ഭരത് എന്നിവരിലൊരാളെ പരിഗണിക്കേണ്ടതായി വരും. ഈ മൂന്ന് പേരില്‍ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാര്? കണക്കുകള്‍ നിരത്തി പരിശോധിക്കാം.

സഞ്ജുവാണ് മികച്ചവന്‍

സഞ്ജുവാണ് മികച്ചവന്‍

ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ കണക്കുകള്‍ നോക്കുമ്പോള്‍ സഞ്ജു സാംസണാണ് ബെസ്‌റ്റെന്ന് പറയേണ്ടിവരും. 58 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 38.71 ശരാശരിയില്‍ 3446 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ 10 സെഞ്ച്വറിയും 15 ഫിഫ്റ്റിയും ഉള്‍പ്പെടും.

അമിത പ്രതിരോധം നടത്താതെ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സഞ്ജു. 211 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. വിക്കറ്റ് കീപ്പറെന്ന നിലയിലും സഞ്ജുവിന് മികവ് അവകാശപ്പെടാം. 79 ക്യാച്ചും ഏഴ് സ്റ്റംപിങ്ങുമാണ് അദ്ദേഹം നടത്തിയത്.

എന്നാല്‍ സഞ്ജുവിനെ ഇതുവരെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിച്ചിട്ടില്ല. പരിമിത ഓവറില്‍പ്പോലും ആവിശ്യത്തിന് അവസരം സഞ്ജുവിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിക്കാനുള്ള സാധ്യതയും വിരളമാണ്. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോള്‍ സഞ്ജുവാണ് നിലവില്‍ റിഷഭിന്റെ ഉത്തമ പകരക്കാരന്‍.

Also Read: IND vs AUS: 'മിസ് യു റിഷഭ്', നിനക്ക് പകരക്കാരനില്ല! ഇന്ത്യയുടെ തകര്‍ച്ചയില്‍ ട്രന്റിങ്ങായി റിഷഭ്

ഇഷാന്‍ കിഷനും മോശമില്ല

ഇഷാന്‍ കിഷനും മോശമില്ല

ഇഷാന്‍ കിഷന്റെ ബാറ്റിങ് കണക്കുകളും മോശമില്ല. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ സഞ്ജുവിനെക്കാള്‍ ഉയര്‍ന്ന ശരാശരി ഇഷാനുണ്ട്. 48 മത്സരത്തില്‍ നിന്ന് 38.76 ശരാശരിയില്‍ 2985 റണ്‍സാണ് ഇഷാന്‍ നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും 16 ഫിഫ്റ്റിയും ഉള്‍പ്പെടും. 99 ക്യാച്ചുകളും 11 സ്റ്റംപിങ്ങും നടത്താന്‍ ഇഷാനായിട്ടുണ്ട്.

ഇഷാന്‍ കൂടുതലും വിക്കറ്റ് കീപ്പര്‍ റോളിലാണ് ഫസ്റ്റ്ക്ലാസില്‍ കളിച്ചിട്ടുള്ളത്. എന്നാല്‍ സഞ്ജു പലപ്പോഴും വിക്കറ്റ് കീപ്പര്‍ റോളിലല്ലാതെയും കളിച്ചിട്ടുണ്ട്. ഇഷാന്‍ ഇടം കൈയനാണെന്നതാണ് താരത്തിന് മുന്‍തൂക്കം ലഭിക്കാന്‍ കാരണം.

എന്നാല്‍ ഇഷാന്റെ സ്ഥിരതയാണ് പ്രശ്‌നം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും വലിയ സ്‌കോര്‍ നേടാനും അദ്ദേഹത്തിന് കഴിവുണ്ട്. 273 റണ്‍സാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. എന്നാല്‍ സമീപകാലത്തെ താരത്തിന്റെ ഫോം മോശമാണ്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയ ശേഷം കളിച്ച മത്സരങ്ങളിലെല്ലാം ഇഷാന്‍ ഫ്‌ളോപ്പായിരുന്നു.

Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

ഭരത്തിന്റെ കണക്കുകളും മോശമല്ല

ഭരത്തിന്റെ കണക്കുകളും മോശമല്ല

കെ എസ് ഭരത്തിന്റെ ഫസ്റ്റ്ക്ലാസ് കണക്കുകളും മോശമല്ല. 88 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 37.65 ശരാശരിയില്‍ 4744 റണ്‍സാണ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം നേടിയത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഭരത്. 9 സെഞ്ച്വറിയും 27 ഫിഫ്റ്റിയും നേടിയ ഭരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 308 റണ്‍സാണ്.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയക്കുറവ് ഭരത്തിനുണ്ട്. ഇതാണ് താരത്തെ പിന്നോട്ടടിക്കാന്‍ കാരണം. ഭരത്തിന്റെ നിലവിലെ പ്രകടനം ടീമിനെ പിന്നോട്ടടിക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇന്ത്യക്ക് എഴുതിത്തള്ളാവുന്ന താരമല്ല ഭരത്.

കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ട്. അനുഭവസമ്പത്തിലേക്കെത്തിയാല്‍ റിഷഭിന്റെ പകരക്കാരനാവാന്‍ കഴിവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം പ്ലേയിങ് 11 പുറത്തിരിക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുക.

Story first published: Friday, March 3, 2023, 9:29 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+