Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: കുട്ടികളെപ്പോലെ പെരുമാറുന്നു, ഓസീസിന് ബുദ്ധിയില്ലേ? ജഡേജയെ പിന്തുണച്ച് ബട്ട്

1

കറാച്ചി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം നാഗ്പൂരില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ സര്‍വാധിപത്യം കണ്ട ആദ്യ ദിവസത്തിന് പിന്നാലെതന്നെ വിവാദം ഉണ്ടായിരിക്കുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും രണ്ട് സൂപ്പര്‍ ടീമുകളായതിനാല്‍ത്തന്നെ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം വലിയ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.

രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്ന വിവാദം. ഇതിന്റെ തെളിവെന്നോളം ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സിറാജ് ജഡേജക്ക് എന്തോ കൈമാറുന്നത് ജഡേജ അത് വിരലിന് ഇടയില്‍ തേക്കുന്നതുമായാണ് വീഡിയോയിലുള്ളത്.

ഇത് സാന്റ്‌പേപ്പറാണെന്ന തരത്തിലുള്ള പ്രചരണമാണ് പിന്നീട് ഓസീസ് മാധ്യമങ്ങള്‍ നടത്തിയത്. മുന്‍ താരങ്ങളടക്കം ഇത് ഏറ്റുപിടിച്ചതോടെ സംഭവം വലിയ ചര്‍ച്ചയായി. ജഡേജ പന്ത് ചുരണ്ടിയെന്ന തരത്തിലേക്കടക്കം ചര്‍ച്ചകള്‍ നീങ്ങി.

ജഡേജ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതാണ് ഓസീസിനെ 177 എന്ന സ്‌കോറിലേക്ക് തളച്ചിട്ടത്. ഇതിന്റെ വിരോധമാണ് ജഡേജയോട് ഓസീസ് മാധ്യമങ്ങള്‍ തീര്‍ത്തതെന്ന് പറയാം. സംഭവം വലിയ ചര്‍ച്ചയായതോടെ പലരും ഓസീസ് മാധ്യമങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തി.

ഇപ്പോഴിതാ ജഡേജയെ പിന്തുണച്ചും ഓസീസ് മാധ്യമങ്ങളെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഓപ്പണറുമായ സല്‍മാന്‍ ബട്ട്. ഓസീസ് മാധ്യമങ്ങള്‍ക്ക് അല്‍പ്പം പോലും ബോധമില്ലെന്നാണ് ബട്ടിന്റെ വിമര്‍ശനം.

ഓസീസ് മാധ്യമങ്ങള്‍ക്ക് ബുദ്ധിയില്ല

ഓസീസ് മാധ്യമങ്ങള്‍ക്ക് ബുദ്ധിയില്ല

ഓസീസ് മാധ്യമങ്ങള്‍ ജഡേജ പന്ത് ചുരണ്ടിയെന്നാണ് ആരോപിക്കുന്നത്. എന്നാല്‍ ഒരു സ്പിന്നര്‍ പന്ത് ചുരണ്ടിയതുകൊണ്ട് എന്ത് നേട്ടമാണുള്ളത്? ക്രിക്കറ്റിനെക്കുറിച്ച് യാതൊരു ബോധവുമില്ലാത്തവര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂ'-സല്‍മാന്‍ ബട്ട് യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

ജഡേജയുടെ പ്രകടനം ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തതിനാല്‍ മനപ്പൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ജഡേജ 22 ഓവറില്‍ 8 മെയ്ഡനടക്കം 47 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്.

Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

സിറാജ് ജഡേജക്ക് കൈമാറിയതെന്ത്?

സിറാജ് ജഡേജക്ക് കൈമാറിയതെന്ത്?

പ്രചരിച്ച വീഡിയോയില്‍ മുഹമ്മദ് സിറാജ് രവീന്ദ്ര ജഡേജക്ക് എന്തോ കൈമാറുന്നത് വ്യക്തം. എന്നാല്‍ ഇത് സാന്റ്‌പേപ്പറാണോയെന്നതാണ് പ്രധാന ചോദ്യം. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്.

മാച്ച് റഫറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിറാജ് ജഡേജക്ക് നല്‍കിയത് വേദന സംഹാരി ബാം ആയിരുന്നുവെന്നാണ് വ്യക്തമാക്കിയത്. പരിക്കിന് ശേഷം തിരിച്ചെത്തിയ ജഡേജക്ക് കൈവിരലില്‍ വേദനയെടുത്തപ്പോള്‍ വേദന സംഹാരി ബാം അദ്ദേഹം വിരലിന് ഇടയില്‍ തേച്ചിരുന്നു.

ഇത് സാന്റ്‌പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടിയതെന്ന തരത്തിലാണ് വ്യാപകമായി പ്രചരിച്ചത്. ജഡേജയെ അപമാനിക്കാന്‍ സൃഷ്ടിച്ച വ്യാജ പ്രചാരണമെന്ന തരത്തില്‍ വലിയ വിമര്‍ശനം ഈ വീഡിയോക്കെതിരേ ഇപ്പോള്‍ ഉയരുന്നു.

Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

ഇന്ത്യ മികച്ച നിലയില്‍

ഇന്ത്യ മികച്ച നിലയില്‍

ഓസ്‌ട്രേലിയയെ 177 റണ്‍സില്‍ കൂടാരം കയറ്റിയ ഇന്ത്യ രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ്. ഓസീസ് സ്‌കോറിനെക്കാള്‍ 26 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യ. കെ എല്‍ രാഹുല്‍ (20), ആര്‍ അശ്വിന്‍ (23) ചേതേശ്വര്‍ പുജാര (7) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

രോഹിത് ശര്‍മയും (85) വിരാട് കോലിയുമാണ് (12) ക്രീസില്‍. ഈ കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്. വമ്പന്‍ ലീഡ് നേടുകയെന്നതാവും ഇന്ത്യയുടെ ലക്ഷ്യം. പോരാട്ടം മുറുകവെ വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്കും സാധ്യതയുണ്ട്.

Story first published: Friday, February 10, 2023, 12:20 [IST]
Other articles published on Feb 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+