Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ക്യാപ്റ്റനായ ശേഷം ഇതാദ്യം! രോഹിത്തിന് ഇന്‍ഡോറില്‍ കണ്ണുനീര്‍- അറിയാം

1

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ തോറ്റിരിക്കുകയാണ്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 76 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 109 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 163 റണ്‍സിനും കൂടാരം കയറി. ഒന്നാം ഇന്നിങ്‌സില്‍ നിര്‍ണ്ണായകമായ 88 റണ്‍സ് ലീഡ് നേടിയതാണ് ഓസ്‌ട്രേലിയക്ക് കരുത്തായി മാറിയത്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യക്ക് മൂന്നാം ടെസ്റ്റിലെ തോല്‍വി തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന മത്സരമായി ഇന്‍ഡോറിലെ മത്സരം മാറിയിരിക്കുകയാണ്. അതിന്റെ കാരണം എന്താണെന്നറിയാം.

ടെസ്റ്റ് നായകനായ ശേഷമുള്ള ആദ്യ തോല്‍വി

ടെസ്റ്റ് നായകനായ ശേഷമുള്ള ആദ്യ തോല്‍വി

ടെസ്റ്റില്‍ ഇന്ത്യയുടെ സ്ഥിരം നായകനായ ശേഷം രോഹിത് കളിക്കുന്ന അഞ്ചാമത്തെ മത്സരമായിരുന്നു ഇന്‍ഡോറിലേത്. ആദ്യത്തെ നാല് മത്സരവും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്‍ഡോറില്‍ ഇന്ത്യ തോറ്റിരിക്കുകയാണ്.

ടെസ്റ്റ് നായകനായി രോഹിത് ആദ്യമായി പരാജയം രുചിച്ച മത്സരമെന്ന് ഇന്‍ഡോറിലെ മത്സരത്തെ വിശേഷിപ്പിക്കാം. പാറ്റ് കമ്മിന്‍സ് നായകസ്ഥാനത്ത് നിന്ന് മാറി സ്റ്റീവ് സ്മിത്ത് എത്തിയതോടെ രോഹിത്തിന്റെ തന്ത്രങ്ങളൊന്നും ഫലിക്കാതെ പോവുകയായിരുന്നു.

നായകനെന്ന നിലയില്‍ ആദ്യത്തെ അഞ്ച് മത്സരവും വിജയിപ്പിച്ചവരുടെ പട്ടികയിലെത്താനുള്ള അവസരമാണ് രോഹിത്തിന് നഷ്ടമായത്. ഇന്‍ഡോറില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും രോഹിത്തിന് മികവ് കാട്ടാന്‍ സാധിക്കാതെ പോയി.

Also Read: IND vs AUS: 'മിസ് യു റിഷഭ്', നിനക്ക് പകരക്കാരനില്ല! ഇന്ത്യയുടെ തകര്‍ച്ചയില്‍ ട്രന്റിങ്ങായി റിഷഭ്

2013ന് ശേഷം ഇത് മൂന്നാം തവണ

2013ന് ശേഷം ഇത് മൂന്നാം തവണ

2013ന് ശേഷം ഇന്ത്യ നാട്ടില്‍ തോല്‍ക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. 2017ല്‍ പൂനെയിലായിരുന്നു ആദ്യ തോല്‍വി. അതും ഓസ്‌ട്രേലിയക്കെതിരേ. 2021ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരേ തോറ്റ ഇന്ത്യ ഇപ്പോള്‍ ഇന്‍ഡോറിലാണ് തോറ്റത്.

ഇന്ത്യ നാട്ടില്‍ ആര്‍ക്കും തോല്‍പ്പിക്കാനാവാത്ത നിരയെന്ന നിലയില്‍ പേരെടുത്ത് നില്‍ക്കവെ വലിയ നാണക്കേടുണ്ടാക്കുന്ന തോല്‍വിയാണിതെന്ന് പറയാം. ഇന്ത്യന്‍ സ്പിന്നര്‍മാരെക്കാള്‍ മാനസിക ആധിപത്യം നേടിയെടുക്കാന്‍ ഓസീസിന് സാധിച്ചു. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു.

ബാറ്റിങ് മറന്ന് ഇന്ത്യ

ബാറ്റിങ് മറന്ന് ഇന്ത്യ

ആദ്യ രണ്ട് മത്സരത്തിലും ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചത് ബൗളിങ് കരുത്തിലാണ്. സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചതാണ് വിജയത്തിലേക്കെത്തിച്ചത്. അപ്പോഴും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരിയായിരുന്നു.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മെച്ചപ്പെടാതെ വന്നതും ബൗളിങ് നിര വലിയൊരു നിലവാരം കാട്ടാതെ വരികയും ചെയ്തതോടെ ഇന്ത്യ തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വിരാട് കോലിയുടെ ഫോമാണ് പ്രധാന തലവേദന. 2019ന് ശേഷം ഒരു ടെസ്റ്റ് സെഞ്ച്വറി പോലും കോലിക്കില്ല.

മധ്യനിരയില്‍ ശ്രേയസ് അയ്യരും ഫ്‌ളോപ്പാവുന്നു. അഞ്ചാം നമ്പറില്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ പരീക്ഷിച്ചതും വിജയിച്ചില്ല. വിക്കറ്റ് കീപ്പറായെത്തിയ കെ എസ് ഭരത്തും ബാറ്റിങ്ങില്‍ വലിയൊരു മികവ് കാട്ടാതെ വന്നതോടെ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

Also Read: IND vs AUS: വമ്പന്‍ നാഴികക്കല്ലുമായി ജഡേജ, ഇതിഹാസത്തോടൊപ്പം! ഇന്ത്യക്കാരില്‍ രണ്ടാമന്‍

സ്മിത്ത് പോണ്ടിങ്ങിനെക്കാള്‍ കേമന്‍

സ്മിത്ത് പോണ്ടിങ്ങിനെക്കാള്‍ കേമന്‍

സ്മിത്ത് ഓസീസിന്റെ നായകസ്ഥാനത്തേക്കെത്തിയതോടെ ആദ്യ രണ്ട് മത്സരത്തിനെക്കാള്‍ കരുത്തുറ്റ പോരാട്ടം ഇന്‍ഡോറില്‍ കാഴ്ചവെക്കാന്‍ അവര്‍ക്കായി. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വലിയ പരിചയസമ്പത്തുള്ള സ്മിത്ത് ഐപിഎല്ലിലടക്കം നായകനായിട്ടുള്ള താരമാണ്.

ഈ അനുഭവസമ്പത്ത് അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയെന്ന് പറയാം. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനാണ് റിക്കി പോണ്ടിങ്. ഏഴ് മത്സരം ഇന്ത്യയില്‍ നയിച്ചിട്ടും ഒരു ജയം പോലും നേടിക്കൊടുക്കാന്‍ പോണ്ടിങ്ങിനായില്ല. എന്നാല്‍ അഞ്ച് മത്സരത്തില്‍ രണ്ടാമത്തെ ജയമാണ് ഇപ്പോള്‍ സ്മിത്ത് ഓസീസിന് സമ്മാനിച്ചിരിക്കുന്നത്.

Story first published: Friday, March 3, 2023, 13:28 [IST]
Other articles published on Mar 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+