Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഹിറ്റ്മാന്‍ ഡാ, വമ്പന്‍ റെക്കോഡ്-മറ്റൊരു ഇന്ത്യക്കാരനുമില്ലാത്ത നേട്ടം

1

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. കെ എല്‍ രാഹുല്‍ (20), ചേതേശ്വര്‍ പുജാര (7), വിരാട് കോലി (12), സൂര്യകുമാര്‍ യാദവ് (8) എന്നിവരെല്ലാം ഫ്‌ളോപ്പായപ്പോഴും ഇന്ത്യയെ നിലയുറപ്പിച്ച് ലീഡിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 176 പന്തില്‍ 14 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. 171 പന്ത് നേരിട്ടാണ് രോഹിത്തിന്റെ സെഞ്ച്വറി പ്രകടനം. രോഹിത്തിന്റെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യത്തെ സെഞ്ച്വറിയാണിത്.

തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ ചില വമ്പന്‍ റെക്കോഡുകളും രോഹിത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറിയുള്ള നായകന്‍

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറിയുള്ള നായകന്‍

മൂന്ന് ഫോര്‍മാറ്റിലും നായകനെന്ന നിലയില്‍ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് രോഹിത് ശര്‍മയെത്തിയിരിക്കുന്നത്. എംഎസ് ധോണി. വിരാട് കോലി എന്നിവര്‍ക്കൊന്നും നേടാനാവാതെ പോയ നേട്ടമാണ് രോഹിത് ഇപ്പോള്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്.

ലോക ക്രിക്കറ്റില്‍ത്തന്നെ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് നാല് പേര്‍ മാത്രമാണ്. മുന്‍ ശ്രീലങ്കന്‍ നായകനും ഓപ്പണറുമായ തിലകരത്‌ന ദില്‍ഷന്‍, നിലവിലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം, മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡുപ്ലെസിസ് എന്നിവരാണ് രോഹിത്തിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.

ടി20യില്‍ നാല് സെഞ്ച്വറി നേടിയ രോഹിത്തിന്റെ പേരില്‍ ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുമുണ്ട്. നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡും സ്വന്തം പേരിലുള്ള രോഹിത്ത് ടെസ്റ്റിലേക്കെത്തിയ അല്‍പ്പം വൈകിപ്പോയെന്ന് പറയാം.

Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

സിക്‌സിലും വമ്പന്‍ നേട്ടം

സിക്‌സിലും വമ്പന്‍ നേട്ടം

നാഗ്പൂരില്‍ രണ്ട് സിക്‌സുകളാണ് ഇതുവരെ രോഹിത് നേടിയത്. ഇതോടെ വമ്പനൊരു നേട്ടവും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഒരു രാജ്യത്ത് 250 സിക്‌സര്‍ നേടുന്ന താരങ്ങളില്‍ രണ്ടാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് അദ്ദേഹം. 251 സിക്‌സുകളാണ് നിലവില്‍ രോഹിത്തിന്റെ പേരിലുള്ളത്.

256 സിക്‌സുകള്‍ നേടിയ ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. അധികം വൈകാതെ രോഹിത് ഗപ്റ്റിവിന്റെ ഈ റെക്കോഡും തകര്‍ത്തേക്കും. 230 സിക്‌സുമായി ബ്രണ്ടന്‍ മക്കല്ലവും 228 സിക്‌സുമായി ക്രിസ് ഗെയ്‌ലും 186 സിക്‌സുമായി എംഎസ് ധോണിയുമാണ് ഈ റെക്കോഡില്‍ രോഹിത്തിന് പിന്നാലെയുള്ളത്.

Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

മികച്ച തുടക്കം രോഹിത് മുതലാക്കി

മികച്ച തുടക്കം രോഹിത് മുതലാക്കി

ഇന്ത്യക്കായി തുടക്കം മുതല്‍ രോഹിത് ആക്രമിക്കുന്നതാണ് കണ്ടത്. ഓസീസ് ബൗളര്‍മാരെ തുടക്കത്തിലേ ആക്രമിച്ച് രോഹിത് ശര്‍മ സമ്മര്‍ദ്ദം സൃഷ്ടിച്ചു. ഇന്ത്യന്‍ പിച്ചില്‍ മികച്ച കണ്‍വേര്‍ഷന്‍ റേറ്റാണ് രോഹിത്തിനുള്ളത്. 21 മത്സരങ്ങളില്‍ നിന്ന് 7 തവണ ഫിഫ്റ്റി നേടിയപ്പോള്‍ 7 തവണയും ഇത് സെഞ്ച്വറിയാക്കി മാറ്റാന്‍ രോഹിത്തിനായി. 50% ആണ് രോഹിത്തിന്റെ കണ്‍വേര്‍ഷന്‍ റേറ്റ്.

60 കണ്‍വേര്‍ഷന്‍ റേറ്റുമായി മുരളി വിജയിയാണ് ഇതില്‍ തലപ്പത്ത്. 30 മത്സരത്തില്‍ നിന്ന് 6 ഫിഫ്റ്റിയും 9 സെഞ്ച്വറിയുമാണ് അദ്ദേഹം നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍ 46 മത്സരത്തില്‍ നിന്ന് 11 ഫിഫ്റ്റിയും 13 സെഞ്ച്വറിയുമടക്കം 54.2 കണ്‍വേര്‍ഷന്‍ റേറ്റോടെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

രോഹിത് ശര്‍മ ക്രീസില്‍ എത്ര നേരം തുടരുമെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. മധ്യനിര താരങ്ങള്‍ നേടുന്ന റണ്‍സ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Friday, February 10, 2023, 13:49 [IST]
Other articles published on Feb 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+