IND vs AUS: ജഡ്ഡു മാന്‍ ഓഫ് ദി മാച്ച്, പിന്നാലെ ഐസിസിയുടെ പിഴ! എന്തിനെന്ന് അറിയാം

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 177 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സടിച്ച് 223 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡും നേടി.
രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സിന് ഓസീസിനെ കൂടാരം കയറ്റിയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയെടുത്തത്. ആദ്യ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനവും രണ്ടാം ഇന്നിങ്‌സില്‍ ആര്‍ അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് ഓസീസിനെ കറക്കിവീഴ്ത്തിയത്.
മത്സരത്തില്‍ ഏറ്റവും നിര്‍ണ്ണായക പ്രകടനത്തോടെ കൈയടി നേടിയത് രവീന്ദ്ര ജഡേജയാണ്. അഞ്ച് മാസത്തിലേറെ പരിക്കേറ്റ് പുറത്തിരുന്ന ശേഷം നടത്തിയ തിരിച്ചുവരവിലാണ് ജഡേജയുടെ തകര്‍പ്പന്‍ പ്രകടനം. രണ്ട് ഇന്നിങ്‌സില്‍ നിന്നായി ഏഴ് വിക്കറ്റും 70 റണ്‍സും നേടി ജഡേജ കൈയടി നേടിയിരിക്കുകയാണ്.
കളിയിലെ താരമാവാനും ജഡേജക്ക് സാധിച്ചു. എന്നാല്‍ ജഡേജയുടെ നേട്ടങ്ങളുടെ സന്തോഷത്തിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ് ഐസിസി. എന്തിനാണ് ജഡേജക്ക് പിഴ ലഭിച്ചതെന്ന് അറിയാം.

ഐസിസി നിയമം തെറ്റിച്ചു
നാഗ്പൂര്‍ ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ വലിയൊരു വിവാദം സംഭവിച്ചിരുന്നു. മുഹമ്മദ് സിറാജ് രവീന്ദ്ര ജഡേജക്ക് എന്തോ കൈമാറുന്നതും ജഡേജ അത് വിലരുകള്‍ക്കിടയില്‍ വെക്കുന്നതുമായുള്ള ഒരു വീഡിയോയാണ് പ്രചരിച്ചത്.
ഇത് ഇരുവരും പന്തില്‍ കൃത്രിമം കാട്ടിയതാണെന്ന തരത്തില്‍ വ്യാപകമായി ഓസീസ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതോടെ വലിയ വിമര്‍ശനം പല പ്രമുഖരും ജഡേജക്കെതിരേ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇത് പന്ത് ചുരണ്ടല്‍ നടത്തിയതല്ലെന്നാണ് ഇന്ത്യന്‍ ടീം വ്യക്തമാക്കിയത്.
പരിക്കിന് ശേഷം മടങ്ങിവന്ന ജഡേജക്ക് കൈവിരലിന് ഇടയില്‍ പരിക്കേറ്റപ്പോള്‍ വേദന സംഹാരി തേച്ചതാണെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയ റിപ്പോര്‍ട്ട്. ജഡേജക്ക് വേദന സംഹാരി ബാമാണ് സിറാജ് കൈമാറിയതെന്നാണ് വിവരം.
Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

പിഴ ശിക്ഷ നല്‍കാനുള്ള കാരണം
ജഡേജക്ക് പിഴ ശിക്ഷ ലഭിക്കാനുള്ള കാരണം അനുമതിയില്ലാതെ വേദന സംഹാരി ഉപയോഗിച്ചതാണ്. മത്സരത്തിന്റെ 46ാം ഓവറിലാണ് ഈ വിവാദം സംഭവം ഉണ്ടായത്. ജഡേജ മത്സരത്തിനിടെ സംശയം തോന്നിക്കുന്ന വിധത്തില്‍ വേദന സംഹാരി ഉപയോഗിച്ചത് അനുവാദം വാങ്ങാതെയായിരുന്നു.
ഇത്തരം സന്ദര്‍ഭത്തില്‍ ഫീല്‍ഡ് അംപയര്‍മാരുടെ അനുവാദം തേടേണ്ടതായുണ്ട്. എന്നാല്‍ ജഡേജ ഇത് ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാച്ച് ഫീയുടെ 25 ശതമാനം തുക ജഡേജക്ക് പിഴ ശിക്ഷയായി വിധിച്ചത്. ഐസിസിയുടെ കുറിപ്പില്‍ ലെവല്‍ 1 കുറ്റമാണ് ജഡേജ ചെയ്തിരിക്കുന്നത്. ഒരു ഡീമെറിറ്റ് പോയിന്റും ജഡേജക്ക് ലഭിക്കും.
എന്നാല്‍ പന്ത് ചുരണ്ടാനോ കൃത്രിമം നടത്താനോയുള്ള ശ്രമമല്ല ജഡേജയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നാണ് ഒഫീഷ്യല്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ അനുവാദമില്ലാതെ വേദന സംഹാരി ഉപയോഗിച്ചതാണ് തെറ്റായി ഐസിസി വിലയിരുത്തുന്നത്.
Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

ഇന്ത്യയുടെ സ്പിന്‍ മികവിന് കൈയടി
ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഓസ്‌ട്രേലിയയെ കറക്കിവീഴ്ത്തിയിരിക്കുകയാണെന്ന് പറയാം. ആദ്യ ഇന്നിങ്‌സില്‍ ജഡേജ മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാറ്റ് റിന്‍ഷോ. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ടോഡ് മര്‍ഫി എന്നിവരുടെ വിക്കറ്റുകളാണ് വീഴ്ത്തിയത്.
ബാറ്റിങ്ങിനിറങ്ങി 185 പന്തില്‍ 70 റണ്‍സാണ് ജഡേജ നേടിയത്. ഇതില്‍ 9 ബൗണ്ടറികളും ഉള്‍പ്പെടും. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് ജഡേജ നേടിയത്. മാര്‍നസ് ലബ്യുഷെയ്‌നെയും പാറ്റ് കമ്മിന്‍സിനെയുമാണ് ജഡേജ വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നേടിയ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications