Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ടെസ്റ്റ് പരമ്പരക്ക് ശ്രേയസുണ്ടാവില്ല! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

1

മുംബൈ: ഇന്ത്യയുടെ അഭിമാന പരമ്പരകളിലൊന്നായാണ് വരാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയെ കാണുന്നത്. അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇത്തവണ ഇന്ത്യയുടെ തട്ടകത്തിലേക്ക് ടൂര്‍ണമെന്റെത്തുമ്പോള്‍ പരമ്പര നിലനിര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഇത്തവണ പരമ്പര നേട്ടം ഇന്ത്യക്ക് എളുപ്പമാവില്ല. പരിക്ക് ഇന്ത്യയെ തളര്‍ത്തുന്നുണ്ടെന്നതാണ് വസ്തുത.

ഇന്ത്യയുടെ ഹീറോ റിഷഭ് പന്ത് കാര്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ ടെസ്റ്റ് പരമ്പര കളിക്കില്ലെന്നുറപ്പ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടെസ്റ്റ് പരമ്പര കളിക്കുന്ന കാര്യവും സംശയത്തിലാണ്. കൂടാതെ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളുടെയും ഫോമും പ്രശ്‌നമാണ്.

ഇത്തവണ ശക്തമായ ടീമുമായെത്തുന്ന കംഗാരുക്കളെ കീഴടക്കുക ഇന്ത്യക്ക് കടുപ്പമായിരിക്കുമെന്ന് തന്നെ പറയാം. ഏറ്റവും ഒടുവിലാണ് ഇന്ത്യയുടെ പരിക്കിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ശ്രേയസ് അയ്യരാണ്. പരിക്കേറ്റ ശ്രേയസ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിച്ചേക്കില്ലെന്നാണ് വിവരം.

അഞ്ചാം നമ്പറില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റാല്‍ പകരം ഇന്ത്യ ആരെ പരിഗണിക്കും? വിളികാത്തിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹനുമ വിഹാരി

ഹനുമ വിഹാരി

ഇന്ത്യ ടെസ്റ്റില്‍ വേണ്ട പ്രാധാന്യം നല്‍കാതെ തഴയുന്ന താരമാണ് ഹനുമ വിഹാരി. സ്പിന്‍ ഓള്‍റൗണ്ടറായ താരം ഓസ്‌ട്രേലിയക്കെതിരേ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2020ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ നേടിയപ്പോള്‍ വിഹാരിയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

ആര്‍ അശ്വിനോടൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ടുണ്ടാക്കി വിഹാരി ശ്രദ്ധ പിടിച്ചുപറ്റി. ഇടക്ക് പരിക്കേറ്റതോടെ ടീമിലെ സ്ഥാനം താരത്തിന് നഷ്ടമാവുകയായിരുന്നു. ഓസീസ് പരമ്പരയിലെ ആദ്യത്തെ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ വിഹാരിക്ക് ഇടമില്ല.

ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പരമ്പരക്കുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ ഇന്ത്യ വിഹാരിക്ക് അവസരം കൊടുത്തേക്കും. 16 ടെസ്റ്റില്‍ നിന്ന് 839 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 5 ഫിഫ്റ്റിയും ഉള്‍പ്പെടും. രഞ്ജി ട്രോഫിയിലും മികവ് കാട്ടാന്‍ വിഹാരിക്ക് സാധിക്കുന്നുണ്ട്.

നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ 10 ഇന്നിങ്‌സില്‍ നിന്ന് 331 റണ്‍സാണ് വിഹാരി നേടിയത്. മധ്യനിരയിലെ അനുഭവസമ്പന്നനായ താരമെന്ന നിലയിലും ഓസ്‌ട്രേലിയക്കെതിരേ കളിച്ച് അനുഭവസമ്പത്തുള്ള താരമെന്ന നിലയിലും ഇന്ത്യക്ക് വിഹാരിയെ പരിഗണിക്കാവുന്നതാണ്.

Also Read: IND vs AUS: കോലി സച്ചിനെ മാതൃകയാക്കണം! 25 വര്‍ഷം മുമ്പത്തെ പദ്ധതി-ഉപദേശിച്ച് ശാസ്ത്രി

പൃഥ്വി ഷാ

പൃഥ്വി ഷാ

സമീപകാലത്തെ രഞ്ജി ട്രോഫിയിലെ പ്രകടനം വിലയിരുത്തി ഇന്ത്യക്ക് പൃഥ്വി ഷായെ പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഓപ്പണറായ പൃഥ്വിക്ക് മധ്യനിരയില്‍ അവസരം നല്‍കുക പ്രയാസമാണ്. ഇന്ത്യ നിലവില്‍ പൃഥ്വിയെ പരമ്പരക്ക് പരിഗണിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ രഞ്ജി ട്രോഫിയിലെ പ്രകടനം മികച്ചതാണ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലാണ് അവസാനമായി പൃഥ്വി ഇന്ത്യക്കായി കളിച്ചത്. ഫ്‌ളോപ്പായതോടെ ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇപ്പോള്‍ രഞ്ജിയില്‍ കളിച്ച് മികവ് കാട്ടുന്ന സാഹചര്യത്തില്‍ പൃഥ്വിയെ ഇന്ത്യക്ക് തിരികെ ടീമിലേക്കെത്തിക്കാനാവുന്നതാണ്.

ഓസ്‌ട്രേലിയയെപ്പോലൊരു കരുത്തരായ ടീമിനെതിരേ പൃഥ്വിയെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരെ ഇന്ത്യ ഒപ്പം കൂട്ടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Also Read: ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റമോ? ധോണിക്ക് അതറിയാം-റെയ്‌ന പറയുന്നു

സര്‍ഫറാസ് ഖാന്‍

സര്‍ഫറാസ് ഖാന്‍

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനംകൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സര്‍ഫറാസ് ഖാന്‍. 2019 മുതല്‍ സ്ഥിരതയോടെ കളിക്കുന്ന താരം ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടി മിന്നും ഫോമിലാണ്.

ഇത്തവണ സര്‍ഫറാസിന് ഇന്ത്യ അവസരം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യ രണ്ട് മത്സരത്തിനുള്ള ടീമില്‍ സര്‍ഫറാസിന് ഇടം ലഭിച്ചില്ല. ഇതില്‍ നിരാശ തുറന്ന് പറഞ്ഞ് താരം രംഗത്തെത്തിയതോടെ ഇത് വലിയ വിവാദമാവുകയും ചെയ്തു.

ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതിന് ശേഷവും രഞ്ജി ട്രോഫിയില്‍ സെഞ്ച്വറിയടിക്കാന്‍ സര്‍ഫറാസ് ഖാനായി. മിന്നും ഫോമില്‍ നില്‍ക്കുന്ന സര്‍ഫറാസ് മധ്യനിരയില്‍ കളിക്കാന്‍ മിടുക്കനാണ്. ശ്രേയസിന് പകരക്കാരനായി ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്.

Story first published: Friday, January 20, 2023, 13:31 [IST]
Other articles published on Jan 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+