For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: പരമ്പര പിടിക്കണോ? ഈ മൂന്ന് പ്രശ്‌നത്തിന് ഇന്ത്യ പരിഹാരം കാണണം-അറിയാം

ഇന്ത്യയെ മെരുക്കാന്‍ സാധ്യമായ മുന്നൊരുക്കമെല്ലാം നടത്തി ഏറ്റവും ശക്തമായ ടീമുമായാണ് ഓസീസിന്റെ വരവ്

1

നാഗ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഗ്നിപരീക്ഷക്ക് 9ന് തുടക്കമാവുകയാണ്. ഓസ്‌ട്രേലിയയെ കഴിഞ്ഞ രണ്ട് തവണയും അവരുടെ തട്ടകത്തില്‍ വീഴ്ത്തിയ ആത്മവിശ്വാസത്തില്‍ ഇത്തവണ സ്വന്തം തട്ടകത്തിലേക്കിറങ്ങുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.

ഇന്ത്യയെ മെരുക്കാന്‍ സാധ്യമായ മുന്നൊരുക്കമെല്ലാം നടത്തി ഏറ്റവും ശക്തമായ ടീമുമായാണ് ഓസീസിന്റെ വരവ്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന കംഗാരുപ്പട നിലവിലെ ഒന്നാം നമ്പര്‍ ടീമാണ്. സമീപകാലത്തെ ഓസീസിന്റെ ഫോമും വളരെ മികച്ചതാണ്.

അതുകൊണ്ട് തന്നെ സ്വന്തം തട്ടകത്തിലാണെങ്കിലും പരമ്പര പിടിക്കുക ഇന്ത്യക്ക് പ്രയാസമായിരിക്കുമെന്ന് പറയാം. ഇത്തവണ വലിയ വെല്ലുവിളികളെ മറികടന്നാല്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര പിടിക്കാനാവുകയുള്ളൂ. പരിക്കും സൂപ്പര്‍ താരങ്ങളുടെ ഫോമും ഇന്ത്യയെ പ്രയാസപ്പെടുത്തുന്നു.

ഇത്തവണ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് പ്രധാനമായും തലവേദനയാവുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഇതിന് പരിഹാരം കാണാതെ ഇന്ത്യക്ക് പരമ്പര പിടിക്കാന്‍ സാധിക്കുകയില്ലെന്ന് തന്നെ പറയാം.

പ്രധാന താരങ്ങളുടെ ഫോം

പ്രധാന താരങ്ങളുടെ ഫോം

ഇന്ത്യക്ക് ഏറ്റവും ആശങ്ക ഉയര്‍ത്തുന്നത് പ്രധാന താരങ്ങളുടെ ഫോമാണ്. ഇന്ത്യക്ക് താരക്ഷാമം ഇല്ലെങ്കിലും സൂപ്പര്‍ താരങ്ങളുടെ പ്രകടനം എങ്ങനെയാവുമെന്നത് കാത്തിരുന്ന് കണ്ടറിയേണ്ടതായുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങ്ങില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ.

എന്നാല്‍ മൂന്ന് പേരുടെയും ടെസ്റ്റിലെ പ്രകടനം കണ്ടറിയണം. രോഹിത് ശര്‍മ വലിയ ഇടവേളക്ക് ശേഷമാണ് ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. മികച്ച തുടക്കം നല്‍കാന്‍ നായകന്‍ രോഹിത്തിന് സാധിക്കേണ്ടതായുണ്ട്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന പരമ്പരയാണിത്.

വിരാട് കോലിയുടെ ബാറ്റിങ്ങില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ പരിമിത ഓവറില്‍ ഫോമിലാണെങ്കിലും സമീപകാല ടെസ്റ്റ് പരമ്പരയില്‍ കോലിക്ക് തിളങ്ങാനായിട്ടില്ല. സ്പിന്നിനെതിരേ കോലിക്ക് കാലിടറുന്നു. ഇത് മുതലാക്കാന്‍ കഴിവുള്ള സ്പിന്നര്‍മാര്‍ ഓസീസിനൊപ്പമുണ്ട്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഫോമിലേക്കെത്താത്ത പക്ഷം ഇന്ത്യക്ക് പരമ്പര നേടുക കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

Also Read: IND vs AUS: എല്ലാ മത്സരങ്ങള്‍ക്ക് മുമ്പും അത് ചെയ്യും! മുന്നൊരുക്കം വെളിപ്പെടുത്തി രോഹിത് ശര്‍മ

കോലിക്ക് അമിത സമ്മര്‍ദ്ദം

കോലിക്ക് അമിത സമ്മര്‍ദ്ദം

സമീപകാലത്തെ വിരാട് കോലിയുടെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ഇതോടൊപ്പം കോലിക്ക് നിലവില്‍ അമിത സമ്മര്‍ദ്ദമാണെന്ന് പറയാം. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവം ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ എല്ലാ കണ്ണുകളും കോലിയിലേക്കാണ്.

കോലിയുടെ സമീപകാലത്തെ ടെസ്റ്റ് പ്രകടനങ്ങളും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോലിക്ക് എന്ത് വിലകൊടുത്തും തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. ഇതെല്ലാം കോലിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യത കൂടുതലാണ്.

റിഷഭ് പന്തിന് പകരം കെ എസ് ഭരത്തിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ശ്രേയസിന് പകരം ആരെന്നതാണ് തലവേദന. സൂര്യകുമാര്‍ യാദവ്-ശുബ്മാന്‍ ഗില്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും. ഇവരുടെ മധ്യനിരയിലെ പ്രകടനം കണ്ടറിയണം.

Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

മധ്യനിരയില്‍ സൂര്യയെ കളിപ്പിക്കണോ

മധ്യനിരയില്‍ സൂര്യയെ കളിപ്പിക്കണോ

റിഷഭ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പറായി ഭരത് എത്തിയേക്കുമെങ്കിലും റിഷഭിന്റെ ബാറ്റിങ് ഇംപാക്ട് ആര് സൃഷ്ടിക്കുമെന്നതാണ് ചോദ്യം. ഇന്ത്യ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11 അവസരം നല്‍കണമോയെന്നതും പ്രധാനപ്പെട്ട കാര്യമാണ്. സൂര്യക്ക് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിയുമെങ്കിലും വലിയ ക്ഷമയില്ല.

അതുകൊണ്ട് തന്നെ വലിയ സ്‌കോര്‍ നേടുക കടുപ്പം. സ്പിന്നിനെതിരേ സ്വീപ് ഷോട്ടുകള്‍ നന്നായി കളിക്കുമെങ്കിലും വിക്കറ്റ് നഷ്ടമാവാന്‍ സാധ്യതകളേറെ. ഏകദിനത്തില്‍ പോലും സ്ഥിരതയോടെ കളിക്കാനാവാത്ത സാഹചര്യത്തില്‍ ഇന്ത്യ സൂര്യയെ ടെസ്റ്റില്‍ കളിപ്പിച്ചേക്കില്ല.

അങ്ങനെ വന്നാല്‍ മധ്യനിരയില്‍ ആര് വലിയ ഇംപാക്ട് സൃഷ്ടിക്കുമെന്നതാണ് ചോദ്യം. സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ ഇന്ത്യക്ക് അമിതമായി ആശ്രയിക്കാനാവില്ലെന്നുറപ്പ്.

Story first published: Tuesday, February 7, 2023, 12:30 [IST]
Other articles published on Feb 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+