IND vs AUS: നേടിയത് ഒറ്റ വിക്കറ്റ്! അപൂര്‍വ്വ റെക്കോഡിട്ട് ലിയോണ്‍-ഇന്ത്യ കണ്ട് പഠിക്കണം

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് രോഹിത് ശര്‍മയും സംഘവും ഓസീസിനെ തകര്‍ത്തത്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനെതിരേ വലിയ മുന്നൊരുക്കത്തോടെയെത്തിയ ഓസ്‌ട്രേലിയക്ക് പക്ഷെ കളത്തിലേക്കിറങ്ങിയപ്പോള്‍ ഈ മികവ് കാട്ടാനായില്ലെന്ന് പറയാം.
ഇന്ത്യയുടെ സ്പിന്നമാര്‍ കളം വാണപ്പോള്‍ ഓസീസ് സീനിയര്‍ സ്പിന്നര്‍ നതാന്‍ ലിയോണിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. അരങ്ങേറ്റക്കാര്‍ ടോഡ് മര്‍ഫി 7 വിക്കറ്റുമായി തിളങ്ങിയ മത്സരത്തില്‍ 1 വിക്കറ്റാണ് ലിയോണിന്റെ സമ്പാദ്യം.
അശ്വിനെപ്പോലെ ബുദ്ധിമാനായ സ്പിന്നറാണ് ലിയോണെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. എന്നാല്‍ അപൂര്‍വ്വ റെക്കോഡുമായാണ് അദ്ദേഹം നാഗ്പൂരില്‍ നിന്ന് മടങ്ങുന്നത്. ഇന്ത്യന്‍ ബൗളര്‍മാരടക്കം പലപ്പോഴും വിമര്‍ശനം നേരിടുന്ന നോബോളിലാണ് ലിയോണിന്റെ ചരിത്ര നേട്ടം.

ഒരു നോബോള്‍ പോലും എറിഞ്ഞിട്ടില്ല
ഏതൊരു ബൗളറുടെ കരിയര്‍ പരിശോധിച്ചാലും നോബോള്‍ എറിയാത്തവരായി ഒരാളെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. എന്നാല്‍ അത്തരമൊരു ചരിത്ര നേട്ടം സ്വന്തം പേരിലാക്കിയാണ് നതാന്‍ ലിയോണ്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. 35കാരനായ താരം ഇതുവരെ ഒരു നോബോള്‍ പോലുമെറിയാതെ 30000 പന്തുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
2011ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ലിയോണിന്റെ ടെസ്റ്റ് അരങ്ങേറ്റം. 116 ടെസ്റ്റില്‍ അദ്ദേഹം ഓസ്‌ട്രേലിയക്കായി കളിച്ചു. 100ലധികം ടെസ്റ്റ് കളിച്ചിട്ടും ഒരു തവണ പോലും നോബോള്‍ എറിഞ്ഞില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
ഓസീസ് ലിയോണിന്റെ ബൗളിങ്ങില്‍ വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും താരത്തിന് നാഗ്പൂരില്‍ തിളങ്ങാനായില്ല. എന്നാല്‍ വരും മത്സരത്തില്‍ ലിയോണിന്റെ പ്രകടനം ഓസീസിന് നിര്‍ണ്ണായകമാവും.
Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

ലിയോണിന്റെ ടെസ്റ്റ് കരിയര്‍
ഓസ്‌ട്രേലിയക്കായി ടെസ്റ്റിലാണ് ലിയോണ്‍ കൂടുതല്‍ മികവ് കാട്ടിയത്. 116 ടെസ്റ്റില്‍ നിന്ന് 461 വിക്കറ്റാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്. എന്നാല്‍ പരിമിത ഓവറില്‍ അധികം മികവ് കാട്ടാന്‍ ലിയോണിന് സാധിച്ചിട്ടില്ല.
29 ഏകദിനത്തില്‍ നിന്നും 2 ടി20യില്‍ നിന്നുമാണ് 30 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.
എന്നാല്‍ പരിമിത ഓവറില്‍ ഓസീസ് ആദം സാംബക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ ടെസ്റ്റില്‍ ഇപ്പോഴും ലിയോണാണ് വിശ്വസ്തന്‍. ഇന്ത്യക്കെതിരേ മികച്ച റെക്കോഡുള്ള ബൗളറാണ് ലിയോണ്‍. വരുന്ന മത്സരങ്ങളിലും ഇന്ത്യക്ക് ഭീഷണി ലിയോണിന്റെ ബൗളിങ് മികവാണ്.

ഇന്ത്യന്‍ ബൗളര്‍മാര്‍ കണ്ട് പഠിക്കണം
ഇന്ത്യന്‍ ബൗളര്‍മാര്‍ ലിയോണിനെ കണ്ട് പഠിക്കണമെന്ന് തന്നെ പറയാം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം നോബോള്‍ എറിയുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ്. നാഗ്പൂര്‍ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ രവീന്ദ്ര ജഡേജ ക്ലീന്‍ബൗള്‍ഡ് ചെയ്‌തെങ്കിലും ഇത് നോബോളാവുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 15 റണ്‍സാണ് എക്‌സ്ട്രാസ് വഴങ്ങിയത്. ഇതില്‍ 3 നോബോളായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സ് എക്‌സ്ട്രാസ് നല്‍കിയ ഇന്ത്യ നാല് നോബോളാണ് എറിഞ്ഞത്. കൂടുതല്‍ തവണയും ജഡേജയാണ് നോബോള്‍ എറിഞ്ഞത്.
Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ സര്‍വാധിപത്യം
ഇന്ത്യന്‍ പിച്ചില്‍ എതിരാളികള്‍ ഭയക്കുന്നത് ഇന്ത്യയുടെ സ്പിന്നാക്രമണത്തെയാണ്. കുത്തിത്തിരിയുന്ന പിച്ചില്‍ കളിച്ച് മികവ് കാട്ടണമെങ്കില്‍ അസാധ്യ ബാറ്റിങ് മികവ് തന്നെ വേണം. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ ഓസീസ് നിരയിലും ഉണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാനായില്ല.
ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്ന് കറക്കി വീഴ്ത്തുകയായിരുന്നു. ഇന്ത്യയുടെ പേസര്‍മാരും മികവ് കാട്ടിയത് എടുത്തു പറയേണ്ടതാണ്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും നല്‍കിയ മികച്ച തുടക്കമാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മുതലാക്കിയതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications