Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: തീ പാറും, ഈ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടം നിര്‍ണ്ണായകം-അറിയാം

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ാം തീയ്യതി തുടക്കമാവുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര രണ്ട് കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് പരമ്പര നേടേണ്ടത് നിര്‍ണ്ണായകമാണ്.

രണ്ട് ടീമിനൊപ്പവും മികച്ച താരസമ്പത്തുള്ളതിനാല്‍ ഏറ്റവും മികച്ച പോരാട്ടം തന്നെ ഇരുകൂട്ടര്‍ക്കും കാഴ്ചവെക്കേണ്ടതായുണ്ട്. ഓസീസ് താരങ്ങളില്‍ മിക്കവര്‍ക്കും ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പിച്ചുകളില്‍ അവര്‍ക്ക് നന്നായി തിളങ്ങാനായേക്കും.

ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരുടെ പ്രകടനം മത്സരത്തില്‍ നിര്‍ണ്ണായകമാവും. മികച്ച സ്പിന്‍ കരുത്തുള്ള ഇന്ത്യന്‍ ടീം കംഗാരുക്കളുടെ ബാറ്റിങ് നിരയെ വിറപ്പിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യ-ഓസീസ് പോരാട്ടത്തില്‍ അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടങ്ങളാവും നിര്‍ണ്ണായകമാവുക.

ഈ അഞ്ച് താരങ്ങളുടെ പ്രകടനം മത്സരഫലത്തില്‍ സ്വാധീനിക്കുമെന്നുറപ്പ്. ഇത്തരത്തില്‍ കരുതിയിരിക്കേണ്ട അഞ്ച് നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ ആരൊക്കെ തമ്മിലാണെന്നറിയാം.

ആര്‍ അശ്വിന്‍-ഡേവിഡ് വാര്‍ണര്‍

ആര്‍ അശ്വിന്‍-ഡേവിഡ് വാര്‍ണര്‍

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനും ഓസീസ് ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കുകള്‍ നിര്‍ണ്ണായകമാവും. വാര്‍ണര്‍ക്ക് വലിയ ഭീഷണിയാണ് അശ്വിന്‍ ഉയര്‍ത്തിയിട്ടുള്ളതെന്ന് പറയാം. ഒന്നോ രണ്ടോ തവണയല്ല അശ്വിന്‍ വാര്‍ണറെ വീഴ്ത്തിയിട്ടുള്ളത്.

10 തവണയാണ് അശ്വിന്റെ സ്പിന്‍ കെണിയില്‍ വാര്‍ണര്‍ കുടുങ്ങിയത്. ഇത്തവണയും വാര്‍ണര്‍ക്ക് വലിയ ഭീഷണിയായി അശ്വിനുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ വാര്‍ണര്‍ക്ക് മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡാണുള്ളത്. ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യം മുതലാക്കി പന്തെറിഞ്ഞ് വിക്കറ്റ് നേടാന്‍ അശ്വിന്‍ മിടുക്കനാണ്.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

വിരാട് കോലി-പാറ്റ് കമ്മിന്‍സ്

വിരാട് കോലി-പാറ്റ് കമ്മിന്‍സ്

മുന്‍ ഇന്ത്യന്‍ നായകനും സ്്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയില്‍ ടീം ഇത്തവണ വലിയ പ്രതീക്ഷവെക്കുന്നു. റിഷഭ് പന്തിന്റെ അഭാവത്തില്‍ കോലിയുടെ ബാറ്റിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കോലിക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ബൗളര്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ്.

സ്റ്റാര്‍ പേസറുടെ വേഗവും ബൗണ്‍സും പല തവണയും കോലിയെ വിറപ്പിച്ചിട്ടുണ്ട്. ഇത്തവണയും കോലിക്ക് കമ്മിന്‍സ് ഭീഷണിയാവുന്നു. കമ്മിന്‍സ് 9 തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. 16.40 മാത്രമാണ് കോലിയുടെ ശരാശരി. നിലവിലെ ഒന്നാം നമ്പര്‍ പേസറായ കമ്മിന്‍സ് ഇത്തവണയും കോലിയെ വിറപ്പിച്ചേക്കും.

രോഹിത് ശര്‍മ-മിച്ചല്‍ സ്റ്റാര്‍ക്ക്

രോഹിത് ശര്‍മ-മിച്ചല്‍ സ്റ്റാര്‍ക്ക്

പരിക്ക് ഇന്ത്യയെ വലക്കുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനവും ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയുടെ പ്രകടനത്തില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. എന്നാല്‍ രോഹിത്തിന് വലിയ ഭീഷണി ഉയര്‍ത്തുന്നത് ഓസീസ് ഇടം കൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്.

പുള്‍ ഷോട്ടുകളടക്കം കളിച്ച് റണ്‍സുയര്‍ത്തുന്ന രോഹിത്തിന് ഇടം കൈയന്‍ പേസര്‍മാരെ നേരിടുക ദൗര്‍ബല്യമാണ്. ഈ സാഹചര്യത്തില്‍ ന്യൂബോളിലെ സ്റ്റാര്‍ക്കിന്റെ പന്തുകള്‍ രോഹിത്തിന് തലവേദനയാവും. വായുവില്‍ സ്വിങ് കണ്ടെത്തുന്ന താരമാണ് രോഹിത്തെന്ന് പറയാം.

ശുബ്മാന്‍ ഗില്‍-നതാന്‍ ലിയോണ്‍

ശുബ്മാന്‍ ഗില്‍-നതാന്‍ ലിയോണ്‍

ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് യുവതാരം ശുബ്മാന്‍ ഗില്‍ നല്‍കുന്നത്. ഓപ്പണറായ ഗില്‍ സമീപകാലത്തായി ഇന്ത്യക്കായി സ്ഥിരതയോടെ കളിക്കുന്നു. ഇത്തവണയും ഇന്ത്യയുടെ പ്ലേയിങ്11 ഗില്‍ ഇടം കണ്ടെത്തിയേക്കുമെന്നാണ് വിവരം.

ഗില്ലിന് വലിയ ഭീഷണി ഉയര്‍ത്തുന്ന താരം നതാന്‍ ലിയോണാണ്. ഓസീസ് സീനിയര്‍ സ്പിന്നര്‍ ഇന്ത്യയില്‍ കളിച്ച് മികച്ച റെക്കോഡുള്ള താരമാണ്. ശുബ്മാന് സ്പിന്നിനെ നേരിടുന്നതില്‍ അല്‍പ്പം ദൗര്‍ബല്യമുണ്ട്. പിച്ചില്‍ മികച്ച ടേണ്‍ ലഭിച്ചാല്‍ ലിയോണ്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും വിറപ്പിച്ചേക്കും.

Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

ചേതേശ്വര്‍ പുജാര-സ്‌കോട്ട് ബോളണ്ട്

ചേതേശ്വര്‍ പുജാര-സ്‌കോട്ട് ബോളണ്ട്

മൂന്നാം നമ്പറിലെ ഇന്ത്യയുടെ വന്മതിലാണ് ചേതേശ്വര്‍ പുജാര. ക്രീസില്‍ പുജാര എത്രനേരം പിടിച്ചുനില്‍ക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിച്ച് വലിയ അനുഭവസമ്പത്ത് പുജാരക്കുണ്ട്. 37 ഇന്നിങ്‌സില്‍ നിന്ന് 1893 റണ്‍സാണ് അദ്ദേഹം നേടിയത്.

സമീപകാലത്തായി സ്ഥിരത കണ്ടെത്താനാവാത്ത പുജാരക്ക് വലിയ ഭീഷണിയാണ് സ്‌കോട്ട് ബോളണ്ട് ഉയര്‍ത്തുന്നത്. സ്റ്റംപിന് ആക്രമിക്കുന്ന ബോളണ്ട് പുജാരയെ കുടുക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Saturday, February 4, 2023, 17:43 [IST]
Other articles published on Feb 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+