IND vs AUS 2023: കോലിയുടെ സീറ്റ് തെറിക്കും! വമ്പന്‍ റെക്കോഡ് കുറിക്കാന്‍ രോഹിത്- അറിയാം

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. നായകന്‍ രോഹിത് ശര്‍മക്ക് കീഴിലിറങ്ങിയ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ജയിച്ചത്.
വലിയ മുന്നൊരുക്കത്തോടെയും സന്നാഹത്തോടെയുമെത്തിയ ഓസ്‌ട്രേലിയയെ മൂന്ന് ദിവസംകൊണ്ടാണ് ഇന്ത്യ തകര്‍ത്തത്. ഒരു ഘട്ടത്തിലും ഇന്ത്യയോട് പൊരുതിനില്‍ക്കാന്‍ കംഗാരുക്കള്‍ക്കായില്ല. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്.
നാഗ്പൂരില്‍ 120 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച രോഹിത് ഫീല്‍ഡിങ് വിന്യാസത്തിലും ബൗളിങ് ചെയ്ഞ്ചിലും മികവ് കാട്ടി കൈയടി നേടി. നായകനെന്ന നിലയില്‍ രോഹിത്തില്‍ നിന്ന് വലിയ പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്.
ഈ വര്‍ഷം ഏകദിന ലോകകപ്പും ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ രോഹിത്തിന്റെ നായക മികവ് നിര്‍ണ്ണായകം. നായകനായി രോഹിത്തിന്റെ കരിയര്‍ മുന്നോട്ട് പോകവെ അദ്ദേഹത്തെ കാത്തിരിക്കുന്ന ചില റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കോലിയുടെ റെക്കോഡ് തകര്‍ക്കാം
ടെസ്റ്റിലേക്ക് രോഹിത് ശര്‍മയുടെ വരവ് അല്‍പ്പം വൈകിയാണെന്ന് പറയാം. 2013മുതല്‍ പരിമിത ഓവറില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് സജീവമാണെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിന് അധികം അവസരം ലഭിച്ചില്ല. തുടക്കത്തില്‍ മധ്യനിര ബാറ്റ്‌സ്മാനായാണ് രോഹിത് തുടങ്ങിയതെങ്കിലും പിന്നീട് ഓപ്പണിങ്ങിലേക്കെത്തുകയായിരുന്നു.
2013ന് ശേഷം അതിവേഗത്തില്‍ വളര്‍ന്ന രോഹിത് വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്കുമെത്തി. നായകനായ ശേഷവും രോഹിത്തിന്റെ ബാറ്റിങ് പ്രകടനം താഴോട്ട് പോയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇപ്പോള്‍ ടെസ്റ്റില്‍ വിരാട് കോലിയുടെ ബാറ്റിങ് ശരാശരി തകര്‍ക്കാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ട്.
ക്യാപ്റ്റനായുള്ള വിരാട് കോലിയുടെ ടെസ്റ്റ് ശരാശരി 54.80 ആണ്. രോഹിത് ശര്‍മയുടെ ശരാശരി 52.50ഉും. നിലവിലെ ഫോം വരുന്ന മത്സരങ്ങളിലും തുടരാനായാല്‍ ഇന്ത്യയുടെ നായകന്മാരില്‍ മികച്ച ടെസ്റ്റ് ശരാശരിയെന്ന റെക്കോഡ് രോഹിത്തിന് സ്വന്തമാക്കാം.
Also Read: സാറാ ടെണ്ടുല്‍ക്കറുടെ ഫിറ്റ്‌നസ് രഹസ്യം ഇതാ, ഡയറ്റ്, വ്യായാമം- എല്ലാം അറിയാം

ടി20യില്‍ ക്യാപ്റ്റനായി കൂടുതല്‍ സിക്‌സ്
മൂന്ന് ഫോര്‍മാറ്റിലും രോഹിത് ശര്‍മയുടെ ബാറ്റിങ് കണക്കുകള്‍ ഗംഭീരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള രോഹിത് സിക്‌സറടിക്കുന്നതില്‍ അസാധ്യ മികവ് കാട്ടുന്നു. പുള്‍ഷോട്ടിലൂടെ സിക്‌സര്‍ നേടുന്നതാണ് രോഹിത്തിന്റെ ഫേവറേറ്റ് ഷോട്ട്.
ടി20യില്‍ ക്യാപ്റ്റന്‍ രോഹിത്തിനെ കാത്ത് ഒരു വമ്പന്‍ സിക്‌സര്‍ റെക്കോഡാണുള്ളത്. ടി20 ക്യാപ്റ്റന്മാരില്‍ കൂടുതല്‍ സിക്‌സെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 82 സിക്‌സുകളാണ് ടി20യില്‍ രോഹിത് നേടിയത്. 86 സിക്‌സുകള്‍ നേടിയ ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗനും ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചുമാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
അധികം വൈകാതെ ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താന്‍ രോഹിത്തിനാവും. എന്നാല്‍ ഇപ്പോള്‍ ടി20യില്‍ രോഹിത്തിന് ഇന്ത്യ അധികം അവസരം നല്‍കുന്നില്ല. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് ഇന്ത്യ 2024ലെ ടി20 ലോകകപ്പിനായി ഒരുങ്ങുന്നത്.

ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍
ഇന്ത്യന്‍ നായകന്മാരില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരമെന്ന റെക്കോഡില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് തലപ്പത്ത്. 2019ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 254 റണ്‍സാണ് കോലി നേടിയത്. ഈ റണ്‍സ് മറികടന്ന് ടെസ്റ്റില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുള്ള ഇന്ത്യന്‍ നായകനെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരം രോഹിത്തിനുണ്ട്.
ഏകദിനത്തില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള രോഹിത്തിന് തന്റേതായ ദിവസം കോലിയെ ഈ റെക്കോഡിലും മറികടന്ന് തലപ്പത്തേക്കെത്താനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications