IND vs AUS: അവന്‍ രക്ഷകനാവും, എന്നിട്ടും രോഹിത് തഴഞ്ഞു! പ്രശ്‌നങ്ങളുടെ കാരണക്കാരന്‍

അഹമ്മദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരം അഹമ്മദാബാദില്‍ നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയത്തിലേക്കെത്തി. ഇതോടെ നാലാം മത്സരം നിര്‍ണ്ണായകമായിരിക്കുകയാണ്.
ആദ്യ രണ്ട് മത്സരവും ജയിച്ച് വലിയ ആത്മവിശ്വാസത്തോടെയെത്തിയ ഇന്ത്യക്ക് ഇന്‍ഡോറില്‍ ലഭിച്ചത് അപ്രതീക്ഷിത അടിയായിരുന്നുവെന്ന് പറയാം. നാലാം മത്സരത്തില്‍ ജയിക്കാനാവാത്ത പക്ഷം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുകയും പ്രയാസമാവും.
ഇന്ത്യയെ ഇപ്പോള്‍ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ചൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ അഭാവമാണ്. റിഷഭ് പന്തിന് പരിക്കേറ്റതോടെ ഉത്തമ പകരക്കാരനില്ലാതെ വലിയ പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്നത്.
നിലവില്‍ പരിഗണിക്കുന്ന കെ എസ് ഭരത് ഫ്‌ളോപ്പാണ്. ഇഷാന്‍ കിഷനെയും വിശ്വസിക്കാനാവില്ല. ഇപ്പോഴിതാ ഇന്ത്യക്ക് മികച്ച വിക്കറ്റ് കീപ്പറില്ലാതെ പ്രയാസപ്പെടുമ്പോഴും വൃദ്ധിമാന്‍ സാഹ പുറത്തുണ്ടെന്ന് മറന്നതിനെ വിമര്‍ശിക്കുകയാണ് ആരാധകര്‍.

സാഹയെ ഇന്ത്യ അവഗണിച്ചു
ഇന്ത്യ വൃദ്ധിമാന്‍ സാഹയെ പൂര്‍ണ്ണമായും അവഗണിക്കാന്‍ പാടില്ലായിരുന്നുവെന്നും അതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ നേരിടുന്നതെന്നുമാണ് ആരാധകര്‍ പറയുന്നത്. റിഷഭ് പന്തിന്റെ വളര്‍ച്ചയോടെ ഇന്ത്യ സാഹയെ പൂര്‍ണ്ണമായും തഴയുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ ഇപ്പോഴും മികവ് കാട്ടാന്‍ സാഹക്ക് കഴിവുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
കെ എസ് ഭരത്തിനെ പരിഗണിച്ചത് ഭാവി മുന്നില്‍ക്കണ്ടാണെങ്കിലും പ്രധാന പരമ്പരയായതിനാല്‍ സാഹക്ക് ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്നുവെന്നും ഇന്ത്യ ഇത്തരത്തില്‍ ഒതുക്കിക്കളയേണ്ട താരമല്ല സാഹയെന്നുമാണ് ആരാധക പക്ഷം.
വിക്കറ്റിന് പിന്നില്‍ മികവ് കാട്ടാന്‍ സാഹക്ക് കഴിവുണ്ട്. എന്നാല്‍ പിന്തുണക്കാന്‍ നായകന്‍ രോഹിത് ശര്‍മ തയ്യാറായില്ലെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. സാഹയുണ്ടായിരുന്നെങ്കിലും ഇന്ത്യക്ക് ഇത്രയും പ്രശ്‌നം നേരിടേണ്ടി വരില്ലെന്നായിരുന്നു ആരാധകര്‍ പറയുന്നത്.
Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

ഭരത്തിനൊക്കാണ്ടാവില്ല
ഇന്ത്യ ഭാവി വിക്കറ്റ് കീപ്പറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് കെ എസ് ഭരത്. എന്നാല്‍ ഭരത്തിന് പ്രതീക്ഷക്കൊത്ത പ്രകടനം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കാഴ്ചവെക്കാനായിട്ടില്ല. 5 ഇന്നിങ്‌സില്‍ നിന്ന് നേടിയത് വെറും 57 റണ്‍സ് മാത്രം.
ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സാധിക്കുന്ന നിരവധ അവസരങ്ങള്‍ ലഭിച്ചിട്ടും ഭരത്തിന് മുതലാക്കാനായില്ല. റിഷഭ് പന്ത് കളിച്ചിരുന്ന സ്ഥാനത്ത് കളിക്കാന്‍ ഭരത്തിന് ഇനിയും ഏറെ വളരേണ്ടിയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.
അതേ സമയം ആഭ്യന്തര ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണ് ഭരത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിച്ചാല്‍ മികവ് കാട്ടാന്‍ ഭരത്തിന് സാധിക്കുമെന്നുമാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്.

സാഹയെ ചതിച്ചത് ഗാംഗുലി
ടീമില്‍ അവസരം കുറഞ്ഞതും തഴയപ്പെടുകയും ചെയ്തതിന് പിന്നില്‍ സൗരവ് ഗാംഗുലിയാണെന്ന് സാഹ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ടീമില്‍ നിന്ന് തഴഞ്ഞപ്പോള്‍ തിരിച്ചുവരവിന് അവസരം നല്‍കാമെന്ന് ഗാംഗുലി പറഞ്ഞെങ്കിലും പിന്നീട് വാക്കുപാലിച്ചില്ലെന്നാണ് സാഹ അന്ന് വെളിപ്പെടുത്തിയത്.
ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരിക്കുന്ന സമയത്തായിരുന്നു ഇത്. എന്തായാലും ഈ സംഭവത്തിന് ശേഷം സാഹ പൂര്‍ണ്ണമായും തഴയപ്പെട്ടുവെന്നതാണ് വസ്തുത. ഇനിയൊരു തിരിച്ചുവരവിനും സാധ്യതയില്ല.

സാഹയുടെ കരിയര്‍ കണക്കുകള്‍
ഇന്ത്യക്കൊപ്പം ടെസ്റ്റ് ടീമില്‍ മാത്രമാണ് സാഹക്ക് ഭേദപ്പെട്ട കരിയര്‍ സൃഷ്ടിക്കാനായത്. 40 ടെസ്റ്റില്‍ നിന്ന് 1353 റണ്‍സാണ് സാഹ നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 6 ഫിഫ്റ്റിയും ഉള്‍പ്പെടും. 9 ഏകദിനത്തില്‍ നിന്ന് 41 റണ്‍സുമാണ് സാഹ നേടിയത്.
144 ഐപിഎല്ലില്‍ നിന്ന് 2427 റണ്‍സും സാഹ നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ ഒരു തവണ പോലും ഇന്ത്യയുടെ ടി20 ടീമില്‍ സാഹക്ക് അവസരം ലഭിച്ചില്ല. വിക്കറ്റിന് പിന്നില്‍ നല്ല വേഗമുള്ള സാഹ ധോണിക്ക് ശേഷം വിക്കറ്റ് കീപ്പിങ്ങുകൊണ്ട് ശ്രദ്ധ നേടിയ താരമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications