Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: വൈസ് ക്യാപ്റ്റന് കൊമ്പുണ്ടോ? രാഹുലിനെ ടെസ്റ്റില്‍ കളിപ്പിക്കരുത്!

KLRAHUL

ഒരു സമയത്ത് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി ബിസിസിഐ ചൂണ്ടിക്കാട്ടിയ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ ഇപ്പോള്‍ ടീമിനു വലിയ ബാധ്യതയായി മാറിക്കൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ മോശം പ്രകടനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിനു ഇപ്പോള്‍ സ്ഥാനം ഏറെക്കുറെ നഷ്ടമായിക്കഴിഞ്ഞു. ടെസ്റ്റ് ഫോര്‍മാറ്റിലും ടീമില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ് രാഹുല്‍.

നേരത്ത എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ അതു ടെസ്റ്റിലേക്കു മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പുതിയ വൈസ് ക്യാപ്റ്റനായി കഴിഞ്ഞ വര്‍ഷം നിയമിതനായപ്പോള്‍ ടി20യില്‍ സൂര്യകുമാര്‍ യാദവിനു വൈസ് ക്യാപ്റ്റന്‍സി ലഭിച്ചിരുന്നു.

ഇനി ടെസ്റ്റിലും വൈകാതെ രാഹുലിനെ വൈസ് ക്യാപ്റ്റന്‍സി സ്ഥാനത്തു നിന്നും നീക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാറ്റിങിലെ മോശം ഫോം തന്നെയാണ് അദ്ദേഹത്തിനു വില്ലനാിയിരിക്കുന്നത്. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ രാഹുല്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. അവസാനമായി കളിച്ച 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 180 റണ്‍സാണ്. ഒരു ഫിഫ്റ്റി മാത്രമേ ഇതിലുള്ളൂ വൈസ് ക്യാപ്റ്റന്‍സി ചുമതല കണക്കിലെടുക്കാതെ രാഹുലിനെ ടെസ്റ്റില്‍ നിന്നും ഇന്ത്യ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം.

പുറത്തായ രീതി ആശങ്കയുണ്ടാക്കുന്നു

പുറത്തായ രീതി ആശങ്കയുണ്ടാക്കുന്നു

കെഎല്‍ രാഹുല്‍ ബാറ്റിങില്‍ മതിയായ റണ്‍സ് നേടുന്നില്ലെന്നതു മാത്രമല്ല സമീപകാലത്തു അദ്ദേഹം പുറത്തായ രീതികളും ആശങ്കയുണ്ടാക്കുന്നതാണ്. പലപ്പോഴും വിചിത്രമായ രീതികളിലാണ് താരം പുറത്തായിക്കൊണ്ടിരിക്കുന്നത്.

ബാറ്റിങിനായി ക്രീസില്‍ ഒട്ടും തന്നെ ആത്മവിശ്വാസം രാഹുലില്‍ നമുക്ക് കാണാന്‍ സാധിക്കില്ല. കൂടാതെ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷിയില്ലെന്നുമാണ് കാണപ്പെടുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ അമിത പ്രതിരോധത്തിലൂന്നിയുള്ള വളരെ വിരസമായ ബാറ്റിങായിരുന്നു താരം കാഴ്ചവച്ചത്. ഒടുവില്‍ അരങ്ങേറ്റക്കാരനായ സ്പിന്നര്‍ ടോഡ് മര്‍ഫിക്കു അനായാസം വിക്കറ്റ് സമ്മാനിക്കുകയും ചെയ്തു. രാഹുലിന്റെ ഷോട്ട് സെലക്ഷനില്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുളള ക്യാപ്റ്റന്‍ രോഹിത് ശര്‍മ അതൃപ്തനായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തവുമായിരുന്നു.

Also Read: ഒരൊറ്റ ഇന്നിങ്‌സ്, സഞ്ജുവടക്കം 3 പേരുടെ കരിയര്‍ അവന്‍ തകര്‍ത്തു! വന്‍ വെളിപ്പെടുത്തല്‍

ഒരുപാട് അവസരം ലഭിച്ചു

ഒരുപാട് അവസരം ലഭിച്ചു

മോശം ഫോമിലായിട്ടും അതു വീണ്ടെടുത്ത് വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കെഎല്‍ രാഹുലിന് ഇന്ത്യ മതിയായ അവസരങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇംഗ്ലണ്ട്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ ടെസ്റ്റുകളില്‍ നേടിയ സെഞ്ച്വറികളൊഴിച്ചാല്‍ അദ്ദേഹത്തിനു എടുത്തുകാണിക്കാന്‍ മറ്റു മികച്ച ഇന്നിങ്‌സുകളൊന്നും തന്നെയില്ല.

ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്നു മികച്ച ഇന്നിങ്‌സുകള്‍ കളിച്ച രാഹുലിന്റെ തുടര്‍ന്നുള്ള സ്‌കോറുകള്‍ 5, 0, 8, 17 എന്നിങ്ങനെയായിരുന്നു. സൗത്താഫ്രിക്കയിലും ഇതു തന്നെയാണ് കണ്ടത്. ആദ്യ മൂന്ന് ഇന്നിങ്‌സില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച താരം പിന്നീട് 8, 12, 10 എന്നിങ്ങനെ സ്‌കോറുകളില്‍ പുറത്തായി.

46 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ രാഹുലിന്റെ ബാറ്റിങ് ശരാശരി 34.08 ആണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തെ സംബന്ധിച്ച് അംഗീകരിക്കാനാവാത്ത ശരാശരി കൂടിയാണിത്.

Also Read: ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലേഡി രോഹിത് ശര്‍മയോ? ഈ സാമ്യങ്ങള്‍ ഞെട്ടിക്കും, അറിയാം

മെച്ചപ്പെട്ട ഓപ്ഷനുകള്‍

മെച്ചപ്പെട്ട ഓപ്ഷനുകള്‍

കെഎല്‍ രാഹുലിനേക്കാള്‍ മെച്ചപ്പട്ട ഓപ്ഷനുകള്‍ ടെസ്റ്റില്‍ അവസരം കാത്തിരിക്കുകയാണെന്നതാണ് മൂന്നാമത്തെ കാരണം. യുവ താരം ശുഭ്മന്‍ ഗില്ലാണ് ഇക്കൂട്ടത്തില്‍ ഏറ്റവും മുന്നില്‍. ഭാവി സൂപ്പര്‍ താരമാവാന്‍ വേണ്ട എല്ലാ കഴിവുകളുമുള്ള ബാറ്ററാണ് അദ്ദേഹം. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്റര്‍ കൂടിയാണ് ഗില്‍.

ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ താരം കന്നി സെഞ്ച്വറി കുറിച്ചിരുന്നു. അതിനു ശേഷം കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരേ കന്നി ഡബിള്‍ സെഞ്ച്വറിയും ന്യൂസിലാന്‍ഡിനെതിരേ കന്നി ടി20 സെഞ്ച്വറിയും ഗില്‍ കണ്ടെത്തിയിരുന്നു.

രാഹുലിനെ പിന്തള്ളി അദ്ദേഹം ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലേക്കു എത്തുന്ന കാര്യം വിദൂരമല്ല. ഗല്‍ രണ്ടോ, മൂന്നോ മികച്ച ഇന്നിങ്‌സുകള്‍ തുടര്‍ച്ചയായി കളിക്കുകയാണെങ്കില്‍ രാഹുലിന് പിന്നീട് ടീമിലെ സ്ഥാനം തിരിച്ചുപിടിക്കുക ദുഷ്‌കരമായി മാറുകയും ചെയ്യും.

Story first published: Thursday, February 16, 2023, 17:19 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+