IND vs AUS: 'പെര്‍ഫെക്ട് സ്റ്റാര്‍ട്ട്', പോസ്റ്റിട്ട രാഹുല്‍ കുടുങ്ങി! ട്രോളുമായി ആരാധകര്‍

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ സ്വപ്‌ന തുല്യമായ ജയമാണ് ഇന്ത്യ നേടിയെടുത്തത്. നാഗ്പൂരില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യന്‍ നിര വിജയം നേടിയെടുത്തത്. ഒരു ഘട്ടത്തിലും ഓസീസിന് മുന്‍തൂക്കം നല്‍കാതെ സര്‍വാധിപത്യ ജയമാണ് ഇന്ത്യ നേടിയെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഇന്ത്യ 177 റണ്‍സിന് ഓള്‍ഔട്ടാക്കിയപ്പോള്‍ മറുപടിക്കിറങ്ങി 400 റണ്‍സാണ് അടിച്ചെടുത്തത്. 223 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയെ 91 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്.
ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അഞ്ച് വിക്കറ്റ് പ്രകടനവും രോഹിത് ശര്‍മയുടെ സെഞ്ച്വറിയും അക്ഷര്‍ പട്ടേലിന്റെയും ജഡേജയുടെയും ഫിഫ്റ്റിയും ഇന്ത്യയുടെ വിജയത്തിന് കരുത്തായി. എന്നാല്‍ കെ എല്‍ രാഹുലും വിരാട് കോലിയുമെല്ലാം നാഗ്പൂരില്‍ ഫ്‌ളോപ്പായിരുന്നു.
ഇന്ത്യന്‍ താരങ്ങളെല്ലാം വിജയാഹ്ലാദത്തിന്റെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രാഹുല്‍ നല്ല തുടക്കം എന്ന അര്‍ത്ഥത്തില്‍ പെര്‍ഫെക്ട് സ്റ്റാര്‍ട്ട് എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റിട്ടിരുന്നു.
എന്നാല്‍ ഇപ്പോള്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിന്റെ പേരില്‍ രാഹുല്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണെന്ന് പറയാം. നിരവധി ട്രോളുകളാണ് രാഹുലിനെതിരേ ഉയരുന്ന്. മോശം പ്രകടനം നടത്തി വിമര്‍ശനം നേരിടുന്നതിനിടെ രാഹുല്‍ ഇട്ട വിജയാഹ്ലാദ പോസ്റ്റാണ് ആരാധകരെ ചൊടിപ്പിച്ചത്.

രാഹുല്‍ വഴിമാറിക്കൊടുക്കൂ
ശുബ്മാന്‍ ഗില്ലിന് വഴിമാറിക്കൊടുക്കാന്‍ രാഹുല്‍ തയ്യാറാവണമെന്നാണ് ആരാധകര്‍ പറയുന്നത്. ടീമിലെ മറ്റുള്ളവര്‍ മികച്ച പ്രകടനം നടത്തി വിജയം നേടിക്കൊടുക്കുമ്പോള്‍ അതിന്റെ ക്രഡിറ്റ് അടിച്ചെടുക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്. സ്ഥിരതയില്ലാതെ കളിക്കുന്ന രാഹുല്‍ മിന്നും ഫോമിലുള്ള ശുബ്മാന്‍ ഗില്ലിന് വഴിമാറിക്കൊടുക്കാന്‍ തയ്യാറാവണം.
താന്‍ കാരണം മറ്റ് പ്രതിഭകളുടെ കരിയര്‍ നഷ്ടപ്പെടുന്നുവെന്നത് രാഹുല്‍ തിരിച്ചറിയണമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. രാഹുലിന്റെ സമീപകാലത്തെ കണക്കുകളെല്ലാം നിരത്തിയാണ് ആരാധകര്‍ പരിഹസിക്കുന്നത്.
Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

ക്യാപ്ഷന്‍ പോലെ ചെയ്യണം
പെര്‍ഫെക്ട് സ്റ്റാര്‍ട്ട് (നല്ല തുടക്കം) എന്നാണ് രാഹുലിന്റെ ട്വിറ്റര്‍ പോസ്റ്റിന്റെ ക്യാപ്ഷന്‍. രാഹുല്‍ ക്യാപ്ഷന്‍ ഇടുകയല്ല വേണ്ടത് പ്രകടനം നന്നായി നടത്തി കാട്ടണമെന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്ഷനില്‍ കുറിച്ചതുപോലെ നല്ല തുടക്കമാണ് രാഹുല്‍ നല്‍കേണ്ടത്.
അതിന് സാധിക്കാത്ത പക്ഷം രാഹുല്‍ ടീമില്‍ നിന്ന് വഴിമാറിക്കൊടുക്കുകയാണ് വേണ്ടത്. ഭയമില്ലാതെ ബാറ്റ് ചെയ്യാനാവുന്നില്ലെന്നും ഫ്രീ വിക്കറ്റായി രാഹുല്‍ മാറുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സീനിയര്‍ താരമെന്ന നിലയില്‍ രാഹുലിന് ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

രാഹുലിനെതിരേ പ്രമുഖര്‍
കെ എല്‍ രാഹുലിന്റെ മോശം പ്രകടനത്തിനെതിരേ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍മാര്‍ക്കുള്ള വ്യക്തി താല്‍പര്യമാണ് രാഹുല്‍ ടീമില്‍ തുടരാന്‍ കാരണമെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ് അഭിപ്രായപ്പെട്ടത്.
രാഹുലിന്റെ കണക്കുകള്‍ നിരത്തിയായിരുന്നു വെങ്കടേഷിന്റെ അഭിപ്രായ പ്രകടനം. പല പ്രമുഖരും രാഹുലിനെതിരേ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ലെന്നും അതിന് കാരണം ഐപിഎല്ലിലെ ജോലിയോ മറ്റ് കരാറുകളോ പോകുമോയെന്ന ഭയമാണെന്നാണ് വെങ്കടേഷ് പറയുന്നത്.
ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. അതിന്റെ മുന്‍തൂക്കം രാഹുലിന് ലഭിക്കുന്നു. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഫ്‌ളോപ്പായാല്‍ രാഹുലിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം തെറിക്കുമെന്ന സൂചന ഇന്ത്യയുടെ സെലക്ടര്‍ നല്‍കിയിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന മത്സരത്തിലും രാഹുല്‍ പ്ലേയിങ് 11 ഉള്‍പ്പെട്ടേക്കും. ഈ മത്സരത്തിലും ഫ്‌ളോപ്പായാല്‍ ശുബ്മാന്‍ ഗില്‍ പകരക്കാരനായി എത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications