Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഡല്‍ഹിയില്‍ തിളങ്ങൂ! കോലിയേയും രോഹിത്തിനേയും കാത്ത് വമ്പന്‍ റെക്കോഡ്

1

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നാളെ ഡല്‍ഹിയില്‍ നടക്കുകയാണ്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയിച്ചത്. നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്.

മാനസികമായി ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. ഡല്‍ഹിയിലെ റെക്കോഡും ഇന്ത്യക്ക് വലിയ ആധിപത്യം നല്‍കുന്നതാണ്. എന്നാല്‍ ഓസ്‌ട്രേലിയയെ നിസാരരായി കാണാനാവില്ല. നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഓസീസിന് കരുത്തുറ്റ താരനിരയുണ്ട്.

ശക്തമായ തിരിച്ചുവരവിന് കാത്തിരിക്കുന്ന ഓസീസ് വലിയ മാറ്റങ്ങള്‍ രണ്ടാം ടെസ്റ്റില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തെ അതിജീവിക്കുകയെന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. അതിന് സന്ദര്‍ശകര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇന്ത്യയുടെ പല താരങ്ങള്‍ക്കും രണ്ടാം ടെസ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്. കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരെല്ലാം മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. ചേതേശ്വര്‍ പുജാരയുടെ 100ാം ടെസ്റ്റെന്ന നിലയിലും ഡല്‍ഹി ടെസ്റ്റിന് പ്രാധാന്യമേറെ.

മറ്റ് ചില വ്യക്തിഗത നേട്ടങ്ങളും ഇന്ത്യന്‍ താരങ്ങളെ ഡല്‍ഹിയില്‍ കാത്തിരിക്കുന്നു. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മയേയും മുന്‍ നായകന്‍ വിരാട് കോലിയേയും രവീന്ദ്ര ജഡേജയേയും കാത്തും റെക്കോഡുകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

250 ടെസ്റ്റ് വിക്കറ്റിനരികെ ജഡേജ

250 ടെസ്റ്റ് വിക്കറ്റിനരികെ ജഡേജ

250 ടെസ്റ്റ് വിക്കറ്റ് നേട്ടമെന്ന നാഴികക്കല്ലിനരികെയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ആദ്യ ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ജഡേജ ഈ നേട്ടത്തിലേക്കെത്തിയെങ്കിലും നോ ബോള്‍ നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ എത്തുകയായിരുന്നു. നിലവില്‍ 249 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. ഡല്‍ഹി ടെസ്റ്റില്‍ ഒരു വിക്കറ്റ് നേടിയാല്‍ ജഡേജക്ക് ഈ നേട്ടത്തിലേക്കെത്താനാവും.

ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തിയ ജഡേജക്ക് അനായാസം ഈ നേട്ടത്തിലേക്ക് എത്താനായേക്കും. ഡല്‍ഹിയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ ജഡേജക്ക് വലിയ പ്രയാസമില്ലാതെ ഈ നേട്ടം സ്വന്തം പേരിലാക്കാനാവും.

Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

10 ടെസ്റ്റ് സെഞ്ച്വറി നേട്ടത്തില്‍ രോഹിത്തിനെത്താം

10 ടെസ്റ്റ് സെഞ്ച്വറി നേട്ടത്തില്‍ രോഹിത്തിനെത്താം

ടെസ്റ്റില്‍ 10 സെഞ്ച്വറി നേടുന്നവരുടെ ക്ലബ്ബിലേക്കെത്താന്‍ രോഹിത് ശര്‍മക്ക് മുന്നില്‍ അവസരമുണ്ട്. നാഗ്പൂരില്‍ രോഹിത് സെഞ്ച്വറിയുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. നിലവില്‍ ഒമ്പത് ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത്തിന്റെ പേരിലുള്ളത്.

നായകനെന്ന നിലയില്‍ ഒരു ടെസ്റ്റ് സെഞ്ച്വറിയുള്ള രോഹിത്തിന് ഡല്‍ഹിയിലും സെഞ്ച്വറി നേട്ടത്തിലേക്കെത്തിയാല്‍ 10 ടെസ്റ്റ് സെഞ്ച്വറി ക്ലബ്ബിലേക്കെത്താം. അതിന് അദ്ദേഹത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം. നിലവിലെ ഫോമില്‍ രോഹിത്തില്‍ പ്രതീക്ഷകളേറെ.

Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

മൂന്ന് വര്‍ഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി

മൂന്ന് വര്‍ഷത്തിന് ശേഷം ടെസ്റ്റ് സെഞ്ച്വറി

പരിമിത ഓവറില്‍ വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഫോം ഇപ്പോഴും ആശങ്ക സൃഷ്ടിക്കുന്നു. ടെസ്റ്റില്‍ മൂന്ന് വര്‍ഷത്തോളമായി സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ കോലിക്കായിട്ടില്ല. 2019 നവംബറിന് ശേഷം ഒരു തവണ പോലും ടെസ്റ്റില്‍ സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ കോലിക്കായിട്ടില്ല.

ഡല്‍ഹി ടെസ്റ്റിന് മുന്നോടിയായി കോലി കഠിന പരിശീലനം നടത്തിയിട്ടുണ്ട്. സ്പിന്‍ ദൗര്‍ബല്യം കോലിയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോലിക്ക് ഇടവേളക്ക് ശേഷം ടെസ്റ്റ് സെഞ്ച്വറിയിലേക്കെത്താനുള്ള അവസരമാണ് മുന്നിലുള്ളത്.

ഹോം ഗ്രൗണ്ടില്‍ കോലിക്കത് സാധിക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ. ഡല്‍ഹിയില്‍ മികച്ച റെക്കോഡുള്ള കോലിക്ക് ആത്മവിശ്വാസത്തോടെ കളിക്കാനായേക്കും.

Story first published: Thursday, February 16, 2023, 20:11 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+