Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ജഡേജ പന്ത് ചുരണ്ടി? സ്മിത്തിന്റെ സ്വഭാവം ഇന്ത്യക്കില്ല! ട്വിറ്ററില്‍ ഫാന്‍സ് പോര്

1

നാഗ്പൂര്‍: വാശിയേറിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ത്തന്നെ വ്യക്തമായ മുന്‍തൂക്കം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 177 റണ്‍സില്‍ കൂടാരം കയറ്റിയ ഇന്ത്യ മറുപടിക്കിറങ്ങി കളി നിര്‍ത്തുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്.

ഒമ്പത് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയയെക്കാള്‍ 100 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. നായകന്‍ രോഹിത് ശര്‍മ (56), ആര്‍ അശ്വിന്‍ (0) എന്നിവരാണ് ക്രീസിലുള്ളത്. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയെ തരിപ്പണമാക്കിയത്.

ഇപ്പോഴിതാ ആദ്യ ദിനം അവസാനിച്ചതിന് പിന്നാലെ രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും പന്ത് ചുരണ്ടിയെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. സിറാജ് എന്തോ ഒന്ന് ജഡേജക്ക് കൈമാറുന്നതും ജഡേജ അത് വിരലിനുള്ളില്‍വെച്ച് പന്തില്‍ തേല്‍ക്കുന്നതുപോലെയും തോന്നിക്കുന്ന തരത്തിലുള്ള വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

എന്നാല്‍ ഇത് എന്താണെന്ന് വീഡിയോയില്‍ വ്യക്തമാവുന്നില്ല. മുന്‍ താരങ്ങളടക്കം ഈ വീഡിയോ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നുണ്ട്. പന്തില്‍ കൃത്രിമം കാട്ടിയെന്നാണ് ഓസീസ് മാധ്യമങ്ങളും ആരോപിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യ-ഓസീസ് ആരാധകര്‍ തമ്മില്‍ ശക്തമായ വാക് പോരാട്ടം നടക്കുകയാണ്.

വീഡിയോ പുറത്തുവിട്ട് ഫോക്‌സ് ക്രിക്കറ്റ്

വീഡിയോ പുറത്തുവിട്ട് ഫോക്‌സ് ക്രിക്കറ്റ്

ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട് പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ഫോക്‌സ് ക്രിക്കറ്റാണ്. ഇത് പിന്നീട് വൈറലായി മാറുകയായിരുന്നു. മുന്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍, മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ എന്നിവരെല്ലാം ആരോപണത്തെ പിന്തുണക്കുന്ന നിലയിലാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമാണെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. പന്തില്‍ കൃത്രിമം നടത്തേണ്ട സാഹചര്യം ഈ പിച്ചിലില്ലായിരുന്നു. വലിയ ടേണോ ബൗണ്‍സോ പിച്ചില്‍ ലഭിച്ചിരുന്നില്ലെന്നും. അതുകൊണ്ട് തന്നെ പന്ത് ചുരണ്ടി ഗ്രിപ്പുണ്ടാക്കിയിട്ടും വലിയ കാര്യമില്ലെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

കൈമാറിയത് വേദന സംഹാരി ബാം

കൈമാറിയത് വേദന സംഹാരി ബാം

സിറാജ് എന്തോ ഒന്ന് ജഡേജക്ക് കൈമാറുന്നുണ്ടെന്ന് വീഡിയോയിലൂടെ വ്യക്തമാണ്. എന്നാല്‍ എന്താണിതെന്നത് വീഡിയോയില്‍ വ്യക്തമല്ല. ജഡേജക്ക് സിറാജ് കൈമാറിയത് വേദന മാറാനുള്ള ബാം ആണെന്നും അത് ജഡേജ വിരലിനുള്ളില്‍ തേക്കുകയായിരുന്നുവെന്നുമാണ് ആരാധകര്‍ പറയുന്നത്.

സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ വിരലുകളില്‍ ശക്തി നല്‍കേണ്ടി വരും. ഇത് പരിക്കേല്‍ക്കാനുള്ള സാധ്യത ഉയര്‍ത്തും. പരിക്കിന് ശേഷം തിരിച്ചെത്തിയ ജഡേജക്ക് വേദനിച്ചപ്പോള്‍ അത് മാറാനുള്ള ബാമാണ് സിറാജ് നല്‍കിയതെന്നാണ് വിക്രാന്ത് ഗുപ്തയും പറയുന്നത്.

Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

സ്മിത്തിനും വാര്‍ണറിനും പരിഹാസം

സ്മിത്തിനും വാര്‍ണറിനും പരിഹാസം

നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ പന്ത് ചുരണ്ടല്‍ നടത്തിയതിന് വിലക്ക് നേരിട്ട താരങ്ങളാണ് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറും. രണ്ട് പേരും ഇപ്പോഴും ഓസീസ് ടീമിലുണ്ട്. ഇന്ത്യക്കെതിരേ ഓസീസ് മാധ്യമങ്ങള്‍ പന്ത് ചുരണ്ടല്‍ ആരോപണം ഉയര്‍ത്തുമ്പോള്‍ സ്മിത്തിനേയും വാര്‍ണറെയും വിമര്‍ശിച്ചാണ് ഇന്ത്യ തിരിച്ചടിക്കുന്നത്.

വീഡിയോയില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാവുന്നില്ലെങ്കില്‍ വാര്‍ണറോടും സ്മിത്തിനോടും ചോദിക്കൂവെന്നും ഇരുവരും അത് വ്യക്തമാക്കിത്തരുമെന്നും എങ്ങനെ പന്ത് ചുരണ്ടണമെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ഇന്ത്യന്‍ ഫാന്‍സ് പരിഹസിക്കുന്നു.

പന്തില്‍ കൃത്രിമം കാട്ടിയും കള്ളത്തരം കാട്ടിയും ജയിക്കേണ്ട ആവിശ്യം ഇന്ത്യക്കില്ലെന്നും ഓസീസ് ടീമിനെപ്പോലെ കള്ളന്മാരല്ല ഇന്ത്യക്കാരെന്നും ആരാധകര്‍ പറയുന്നു. എന്തെങ്കിലും കേള്‍ക്കുമ്പോഴേ ഇന്ത്യയെ വിമര്‍ശിക്കാന്‍ കാത്തുനില്‍ക്കുന്നയാളാണ് മൈക്കല്‍ വോണെന്നും ആരാധകര്‍ പറയുന്നു.

ടിം പെയ്‌നെ ഇന്ത്യ ഓസ്‌ട്രേലിയയിലെത്തി നാണംകെടുത്തിയിട്ടുണ്ടെന്നും അതിന്റെ വിരോധമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കരഞ്ഞ് തീര്‍ക്കുന്നതെന്നുമെല്ലാം ആരാധകര്‍ പരിഹസിക്കുന്നു. എന്തായാലും മത്സരം പുരോഗമിക്കവെ പ്രചരിക്കുന്ന വീഡിയോ കൂടുതല്‍ ചര്‍ച്ചയാവുമെന്നുറപ്പ്.

Story first published: Friday, February 10, 2023, 7:28 [IST]
Other articles published on Feb 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+