IND vs AUS: ബാറ്റിങ്ങില്‍ ജഡേജയെക്കാള്‍ കേമന്‍ അക്ഷര്‍! കാരണമുണ്ട്- ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് നേടിയെടുത്തത്. മൂന്ന് ദിവസംകൊണ്ട് ഓസീസിനെ വീഴ്ത്താന്‍ ഇന്ത്യക്കായി. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് രോഹിത്തും സംഘവും നാഗ്പൂരില്‍ വിജയം നേടിയെടുത്തത്.
ഇന്ത്യയുടെ സ്പിന്‍ മികവിന് മുന്നിലാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരാണ് ആദ്യ മത്സരത്തില്‍ ടീമിന് ജയമൊരുക്കിയതെന്ന് പറയാം.
ബാറ്റിങ്ങില്‍ ഇന്ത്യക്ക് കരുത്തായി നായകന്‍ രോഹിത് ശര്‍മ മാറി. 120 റണ്‍സുമായി രോഹിത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ജഡേജയും അക്ഷറും അര്‍ധ സെഞ്ച്വറി പ്രകടനങ്ങളോടെ ടീമിന് കരുത്തേകി. ജഡേജ 185 പന്തില്‍ 70 റണ്‍സും അക്ഷര്‍ 174 പന്തില്‍ 84 റണ്‍സുമാണ് നേടിയത്.
ഇന്ത്യയുടെ വാലറ്റത്തിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ മികച്ചതാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ രവീന്ദ്ര ജഡേജയെക്കാള്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ അക്ഷര്‍ പട്ടേലിന് കഴിവുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

അക്ഷര്‍ ആസ്വദിച്ച് ബാറ്റ് ചെയ്യുന്നു
അക്ഷര്‍ ഓരോ മത്സരത്തിലും മികച്ച നിലയിലാണ് ബാറ്റിങ് പ്രകടനം നടത്തുന്നത്. പ്രധാനമായും അവന്‍ തന്റെ ബാറ്റിങ് ആസ്വദിക്കുന്നു. അക്ഷറിന്റെ ബാറ്റിങ് പ്രകടനം സമീപകാലത്തായി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
മികച്ച റേഞ്ചില്‍ ഷോട്ട് കളിക്കാന്‍ അക്ഷറിന് സാധിക്കുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ രവീന്ദ്ര ജഡേജയെക്കാള്‍ മികച്ച റേഞ്ചില്‍ കളിക്കാന്‍ അക്ഷറിന് സാധിക്കുന്നു. കൂടുതല്‍ സ്‌ട്രെയ്റ്റ് ഷോട്ടുകള്‍ കളിക്കാനും കവര്‍ ഷോട്ടുകള്‍ കളിക്കാനും അക്ഷറിന് സാധിക്കുന്നു.
സ്വീപ് ഷോട്ടുകളും അക്ഷര്‍ നന്നായി കളിക്കുന്നു. പേസ് ബൗളര്‍മാരെയും നന്നായി നേരിടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. വലിയ ആത്മവിശ്വാസത്തോടെയും സാങ്കേതിത്തികവോടെയും കളിക്കുന്ന താരമാണ് അക്ഷര്‍- സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

മുഹമ്മദ് ഷമിക്ക് ആത്മവിശ്വാസം നല്‍കി
നാഗ്പൂരില്‍ ഇന്ത്യക്ക് സര്‍പ്രൈസ് നല്‍കിയത് മുഹമ്മദ് ഷമിയുടെ ബാറ്റിങ് പ്രകടനമാണെന്ന് പറയാം. 47 പന്ത് നേരിട്ട് 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ നിര്‍ണ്ണായകമായ 37 റണ്‍സാണ് ഷമി നേടിയത്. ഇന്ത്യയെ 400 റണ്‍സിലേക്കെത്തിക്കുന്നതില്‍ ഷമിയുടെ പ്രകടനം നിര്‍ണ്ണായകമായി.
ഇപ്പോഴിതാ ഷമിക്ക് ആത്മവിശ്വാസം നല്‍കിയത് അക്ഷറാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. രണ്ട് പേരും ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒമ്പതാം വിക്കറ്റില്‍ സൃഷ്ടിച്ചത്. 'ഒമ്പതാം വിക്കറ്റിലെ ഇന്ത്യയുടെ കൂട്ടുകെട്ടില്‍ ഏറ്റവും നിര്‍ണ്ണായകമായത് മുഹമ്മദ് ഷമിയുടെ ബാറ്റിങ്ങില്‍ വിശ്വാസം അര്‍പ്പിച്ചതാണ്.
വാലറ്റക്കാരുടെ ബാറ്റിങ് പ്രകടനം മറുവശത്ത് നില്‍ക്കുന്ന മികച്ച ബാറ്റ്‌സ്മാന്‍ നല്‍കുന്ന ആത്മവിശ്വാസത്തെ അടിസ്ഥാനമാക്കിയാവും. അക്ഷര്‍ ആത്മവിശ്വാസം നല്‍കിയതുകൊണ്ടാണ് ഷമിക്ക് അത്തരമൊരു ഇന്നിങ്‌സ് കളിക്കാനായത്. ഓസ്‌ട്രേലിയയുടെ ബാറ്റിങ്ങില്‍ ഒരു 50 റണ്‍സ് കൂട്ടുകെട്ട് പോലും ഉണ്ടായില്ല. എന്നാല്‍ ഇന്ത്യയുടെ 9ാം നമ്പറും 10ാം നമ്പറും പോലും ഈ നേട്ടം സ്വന്തമാക്കി'-ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

ഇന്ത്യയുടെ വാലറ്റം ഗംഭീരം
ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് പ്രകടനം സമീപകാലത്തായി വളരെ മികച്ചതാണ്. നാഗ്പൂരില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇന്ത്യയുടെ അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ചേര്‍ന്ന് നേടിയെടുത്തത് 191 റണ്‍സാണ്.
ഈ പ്രകടനം സ്ഥിരതയോടെ തുടരാന്‍ ഇന്ത്യയുടെ വാലറ്റത്തിന് സാധിക്കുന്നു. എന്നാല്‍ ഈ മികവ് പല ടീമിനും കാട്ടാനാവുന്നില്ല. 2019ന് ശേഷമുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും മികച്ച ശരാശരിയുള്ള വാലറ്റം ഇന്ത്യയുടേതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications