Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ വാലറ്റം കസറി, ഷമിയാണ് ഹീറോ! ഈ നേട്ടങ്ങള്‍ കണ്ണുതള്ളിക്കും

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റ് നാഗ്പൂരില്‍ പുരോഗമിക്കവെ ഇന്ത്യന്‍ ടീമിന്റെ സര്‍വാധിപത്യമാണ് കാണുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ഓസീസിനെ വേട്ടയാടുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സിലൊതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സാണ് നേടിയത്.

223 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ വീണ്ടും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള നിരയുമായെത്തിയ ഓസീസ് 2004ന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുമെന്ന് പ്രതീക്ഷിച്ച ഓസ്‌ട്രേലിയക്കാര്‍ ഏറെയാണ്.

എന്നാല്‍ ഇൗ ബാറ്റിങ് നിര ഇന്ത്യയുടെ സ്പിന്‍ മികവിന് മുന്നില്‍ മുട്ടിടിക്കുകയാണ്. മാര്‍നസ് ലബ്യുഷെയ്‌നും ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തുമൊന്നും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് പറയാം. ഇന്ത്യയുടെ വാലറ്റം നേടിയ റണ്‍സ് പോലും ഓസീസ് 11 നേടാനായില്ലെന്നതാണ് കൗതുകകരമായ കാര്യം.

ഇന്ത്യയുടെ വാലറ്റം സമീപകാലത്തായി ഇന്ത്യയുടെ നട്ടെല്ലായി മാറുന്നുണ്ടെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും ഇന്ത്യയുടെ ടോപ് ഓഡറിനെക്കാള്‍ മികവ് കാട്ടാന്‍ ഇന്ത്യയുടെ വാലറ്റത്തെ ബാറ്റിങ് നിരക്ക് സാധിക്കുന്നു.

ഇന്ത്യയുടെ വാലറ്റം നാഗ്പൂരിലും മികവ് കാട്ടി വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

2015ന് ശേഷം ഉയര്‍ന്ന ബാറ്റിങ് ശരാശരി

2015ന് ശേഷം ഉയര്‍ന്ന ബാറ്റിങ് ശരാശരി

2015ന് ശേഷം ടെസ്റ്റില്‍ ഉയര്‍ന്ന ബാറ്റിങ് ശരാശരിയുള്ള വാലറ്റം ഇന്ത്യയുടേതാണ്. 18.1 ശരാശരിയാണ് ഇന്ത്യയുടെ വാലറ്റത്തിനുള്ളത്. ന്യൂസീലന്‍ഡിന്റെ വാലറ്റത്തിനും ഇതേ ശരാശരിയാണുള്ളത്. എന്നാല്‍ മറ്റെല്ലാ ടീമുകളെക്കാളും ഇന്ത്യയുടെ വാലറ്റമാണ് ബാറ്റിങ്ങില്‍ മികവ് കാട്ടുന്നത്.

16.6 ആണ് ഇംഗ്ലണ്ടിന്റെ വാലറ്റത്തിന്റെ ബാറ്റിങ് ശരാശരി. വെസ്റ്റ് ഇന്‍ഡീസ് 16.5, സിംബാബ് വെ 16.2, ഓസ്‌ട്രേലിയ 15.4 എന്നിങ്ങനെയാണ് പിന്നാലെയുള്ളത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തലപ്പത്തുള്ള ഓസീസിന്റെ വാലറ്റം സിംബാബ് വെയെക്കാള്‍ താഴെയാണെന്നതാണ് കൗതുകമുണ്ടാക്കുന്ന കാര്യം.

ദക്ഷിണാഫ്രിക്ക 14, പാകിസ്താന്‍ 13.3 എന്നിങ്ങനെയാണ് ശരാശരി കണക്കുകള്‍. ശ്രീലങ്കയുടെ ശരാശരി 12.2 മാത്രം. ഇന്ത്യയുടെ വാലറ്റം സ്ഥിരത കാട്ടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.

Also Read: IND vs AUS: സൂര്യ ഫ്‌ളോപ്പ്, സര്‍ഫറാസിന്റെ ശാപം! ഗില്ലിനെ വിളിക്കൂ- ആരാധക പ്രതികരണം

കൂടുതല്‍ ഫിഫ്റ്റി നേടിയ വാലറ്റക്കാര്‍

കൂടുതല്‍ ഫിഫ്റ്റി നേടിയ വാലറ്റക്കാര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വാലറ്റത്ത് കൂടുതല്‍ ഫിഫ്റ്റി നേടിയ ടീം ഇന്ത്യയാണ്. ഇതുവരെ 13 ഫിഫ്റ്റിയാണ് ഇന്ത്യയുടെ വാലറ്റക്കാര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസ് (8), ദക്ഷിണാഫ്രിക്ക (6), ഓസ്‌ട്രേലിയ (5), പാകിസ്താന്‍ (4), ഇംഗ്ലണ്ട് (3), ബംഗ്ലാദേശ് (3) എന്നിവരെല്ലാം ഇന്ത്യക്ക് പിന്നിലാണ്.

ഇന്ത്യ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തുന്നതില്‍ മിടുക്കുകാട്ടുന്നു. ബൗളിങ്ങില്‍ മാത്രം ശ്രദ്ധ നല്‍കാതെ ഇന്ത്യ ബാറ്റിങ്ങിലും ശ്രദ്ധ നല്‍കുന്നു. ഇതാണ് ഇന്ത്യയുടെ വാലറ്റം മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാനുള്ള കാരണം. ചരിത്രം പരിശോധിക്കുമ്പോള്‍ പല തവണ ഇന്ത്യയുടെ വാലറ്റം ടീമിനെ രക്ഷിച്ചതായി കാണാനാവും.

Also Read: IND vs AUS: ടെസ്റ്റില്‍ കോലി കിതക്കുന്നു! വീണ്ടും ഫ്‌ളോപ്പ്- 2022മുതലുള്ള കണക്കുകളിതാ

നാഗ്പൂരില്‍ ഷമി ഹീറോ

നാഗ്പൂരില്‍ ഷമി ഹീറോ

ഇന്ത്യയുടെ കെ എല്‍ രാഹുല്‍ (20), ചേതേശ്വര്‍ പുജാര (7), വിരാട് കോലി (12), സൂര്യകുമാര്‍ യാദവ് (8) എന്നിവരെല്ലാം നിരാശപ്പെടുത്തി. എന്നാല്‍ രോഹിത് ശര്‍മയുടെ (120) സെഞ്ച്വറിക്കൊപ്പം അക്ഷര്‍ പട്ടേല്‍ (84), രവീന്ദ്ര ജഡേജ (70) എന്നിവരുടെ ഫിഫ്റ്റിയും ഇന്ത്യക്ക് കരുത്തായി.

എന്നാല്‍ ഇവരെക്കാളേറെ കൈയടി നേടിയ താരം പേസര്‍ മുഹമ്മദ് ഷമിയാണ്. 47 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 37 റണ്‍സാണ് ഷമി നേടിയത്. ടെസ്റ്റില്‍ വിരാട് കോലിയെക്കാള്‍ കൂടുതല്‍ സിക്‌സറുള്ള താരമായി ഷമി മാറിയിരിക്കുകയാണ്. കോലിക്ക് 24 സിക്‌സും ഷമിക്ക് 25 സിക്‌സുമാണുള്ളത്.

Story first published: Saturday, February 11, 2023, 14:13 [IST]
Other articles published on Feb 11, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+