
ഉറപ്പിക്കാന്‍ കാത്തിരിക്കണം
ഫൈനല്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യ ഇനിയും കാത്തിരിക്കണമെന്നതാണ് വസ്തുത. നിലവില്‍ 64 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഫൈനലുറപ്പിക്കാന്‍ ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ തോല്‍ക്കാതെ നോല്‍ക്കേണ്ടത് അത്യാവശ്യമാണ്. രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം.
അടുത്ത രണ്ട് മത്സരങ്ങളിലൊന്ന് ജയിച്ചാലും ഇന്ത്യക്ക് ഫൈനല്‍ സീറ്റ് ലഭിക്കും. ഒരു ടെസ്റ്റ് തോറ്റാലും അത് ഇന്ത്യയുടെ ഫൈനല്‍ സീറ്റിനെ ബാധിക്കാന്‍ സാധ്യത കുറവാണ്. നിലവിലെ ഫോമില്‍ ഇന്ത്യ ശേഷിക്കുന്ന രണ്ട് ടെസ്റ്റ് തോല്‍ക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ സജീവം.
Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

വെല്ലുവിളി ശ്രീലങ്ക
രണ്ടാം ടെസ്റ്റിലും ഇന്ത്യ ജയിച്ചതോടെ പ്രധാന വെല്ലുവിളി തീര്‍ത്ത ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും ഫൈനല്‍ കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി മുന്നിലുള്ളത് ശ്രീലങ്കയാണ്. ന്യൂസീലന്‍ഡിനെ 2-0ന് തോല്‍പ്പിച്ചാല്‍ ഫൈനല്‍ പോരാട്ടം കടുക്കും.
ഓസ്ട്രേലിയ ശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ സമനില പിടിച്ചാല്‍ ശ്രീലങ്ക ഫൈനല്‍ കാണാതെ പുറത്താവും. നിലവിലെ കരുത്തില്‍ 2-0ന് ശ്രീലങ്ക ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കില്ലെന്ന് പ്രതീക്ഷിക്കാം. ശ്രീലങ്കയുടെ പ്രകടനം ഇന്ത്യക്കും ഓസ്ട്രേലിയക്കും ഒരുപോലെ നിര്‍ണ്ണായകം.

ഓസ്ട്രേലിയക്ക് എങ്ങനെ ഫൈനല്‍ ഉറപ്പിക്കാം
പോയിന്റ് പട്ടികയില്‍ നിലവില്‍ മുന്നിലുള്ള ഓസ്ട്രേലിയക്ക് ഫൈനല്‍ സീറ്റ് ഉറപ്പിക്കണമെങ്കിലുള്ള എളുപ്പവഴി ഇന്ത്യക്കെതിരായ ശേഷിക്കുന്ന രണ്ട് മത്സരത്തില്‍ രണ്ട് സമനിലയോ ഒരു ജയമോ നേടുകയെന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ ശ്രീലങ്ക പുറത്തുപോവുകയും ഓസീസ് ഫൈനല്‍ കളിക്കുകയും ചെയ്യും.
എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റും മൂന്ന് ദിവസത്തിനുള്ളില്‍ ജയിച്ച ഇന്ത്യ ശേഷിക്കുന്ന രണ്ട് ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയില്‍ ശ്രീലങ്ക തോല്‍ക്കേണ്ടത് ഓസീസിന് നിര്‍ണ്ണായകമായി മാറും. നിലവിലെ ചാമ്പ്യന്മാരായ ന്യൂസീലന്‍ഡിന് ഇത്തവണ ഫൈനല്‍ സീറ്റ് ലഭിക്കില്ലെന്നുറപ്പാണ്.
Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

ഓസീസെത്തിയാല്‍ കടുപ്പം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസീസ്-ഇന്ത്യ ഫൈനലിനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ സാധ്യതകള്‍ മാറിമറിഞ്ഞ് അത്ഭുതം സംഭവിച്ചാല്‍ ശ്രീലങ്ക ഫൈനല്‍ സീറ്റ് നേടും. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം അഭിമാന പ്രശ്നമാണ്.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ വീണ്ടെടുക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ഇന്ത്യ സമീപ കാലത്തെ ജയങ്ങളെല്ലാം ബൗളിങ് കരുത്തില്‍ നേടിയെടുത്തതാണ്. ബാറ്റിങ് മികവ് കാട്ടാനാവാത്തത് ഇന്ത്യക്ക് ഫൈനലിലേക്ക് മുന്നേറിയാലും വലിയ തലവേദനയാവും.


Click it and Unblock the Notifications
