IND vs AUS: രാഹുലിനെയല്ല, പുറത്തിരുത്തേണ്ടത് കോലിയെ! ആരാധകര്‍ പ്രതികരിക്കുന്നു

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലൂടെയെങ്കിലും കോലിയൊരു തിരിച്ചുവരവ് നടത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് കോലി മടങ്ങിയിരിക്കുകയാണ്.
നിലയുറപ്പിച്ച ശേഷമാണ് മോശം ഷോട്ട് കളിച്ച് കോലി പുറത്തായത്. 26 പന്തില്‍ 13 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. യുവതാരം കൂനെമാന് വിക്കറ്റ് നല്‍കിയാണ് കോലി മടങ്ങിയത്. ലെഗ് സ്റ്റംപിനോട് ചേര്‍ന്നെത്തിയ പന്തില്‍ പുള്‍ഷോട്ടിന് ശ്രമിച്ച കോലിക്ക് പിഴച്ചു.
റിവ്യൂ പോലും ചെയ്യാന്‍ നില്‍ക്കാതെ നിരാശയോടെ കോലി മടങ്ങുകയായിരുന്നു. കോലി പരിമിത ഓവറിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയപ്പോഴും ടെസ്റ്റില്‍ മോശം ഫോം തുടരുകയാണ്. മൂന്ന് വര്‍ഷത്തിലേറെയായി ഒരു സെഞ്ച്വറി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.
സ്പിന്നര്‍മാര്‍ക്കെതിരേ കോലി തുടര്‍ച്ചയായി പുറത്താവുന്നുവെന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ഇപ്പോഴിതാ ഇന്‍ഡോറിലും നിരാശപ്പെടുത്തിയ കോലിയെ വിമര്‍ശിച്ച് ആരാധകര്‍ എത്തുകയാണ്. ടെസ്റ്റ് മതിയാക്കി മറ്റുള്ളവര്‍ക്ക് അവസരം നല്‍കുകയോ ഇടവേളയെടുത്ത് ഫോം കണ്ടെത്തി തിരിച്ചുവരികയോ ചെയ്യാനാണ് ആരാധകര്‍ നിര്‍ദേശിക്കുന്നത്.

ടീമിന് ബാധ്യതയായി മാറുന്നു
കോലി ടീമിന് ബാധ്യതയായി മാറുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സര്‍ഫറാസ് ഖാനെപ്പോലെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍ ഫോമില്‍ കളിക്കുന്ന താരങ്ങളുള്ളപ്പോള്‍ കോലി ഈ മോശം പ്രകടനംകൊണ്ട് ടീമില്‍ തുടരുന്നത് ശരിയല്ലെന്നാണ് ആരാധകര്‍ പറയുന്നത്.
കോലി ഇടവേളയെടുത്ത് ഫോം കണ്ടെത്തി തിരിച്ചുവരേണ്ടതാണ്. പരിമിത ഓവറില്‍ ഇടവേളയെടുത്ത് തിരിച്ചെത്തി ഫോം കണ്ടെത്തിയതുപോലെ ടെസ്റ്റിലും ചെയ്യണമെന്നാണ് ആരാധകര്‍ പറയുന്നത്. കോലി ടെസ്റ്റ് മതിയാക്കി പരിമിത ഓവറില്‍ ശ്രദ്ധിക്കുന്നതാണ് നല്ലതെന്നും ആരാധകര്‍ പറയുന്നു.
കോലിക്ക് ടെസ്റ്റില്‍ പഴയ ക്ഷമ കാട്ടാനാവുന്നില്ല. കൂടാതെ ഷോട്ട് സെലക്ഷനും ഫുട് വര്‍ക്കുമെല്ലാം പിഴക്കുന്നു. നിലവിലെ സാഹചര്യത്തില്‍ കോലി ടീമിന് ബാധ്യതയായി മാറുകയാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
Also Read: ധോണിയുടെ ഗ്യാരേജിലെ സൂപ്പര്‍ കാറുകള്‍ ഇതാ, ബൈക്കുകളും നിരവധി- അറിയാം

സ്പിന്നിനെ ഭയക്കുന്നു
കോലിക്ക് സ്പിന്നിനെ പേടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. കോലി സൂപ്പര്‍ താരപദവിയുള്ളതിനാലാണ് ടീമില്‍ തുടരുന്നതെന്നും കെ എല്‍ രാഹുലിനെയല്ല കോലിയെയാണ് പുറത്തിരുത്തേണ്ടതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.
കോലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സ്പിന്നര്‍ക്ക് മുന്നിലാണ് കുടുങ്ങിയത്. അരങ്ങേറ്റ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റ് സമ്മാനിക്കുന്നത് ശീലമാക്കിയ കോലി സ്പിന്നിനെതിരേ കൂടുതല്‍ ജാഗ്രത കാട്ടേണ്ടതായുണ്ട്. സ്പിന്നിനെതിരേ കോലിയുടെ ഷോട്ട് സെലക്ഷനും പാളുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
മുന്‍ സൂപ്പര്‍ താരങ്ങളെല്ലാം ചെയ്തതുപോലെ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോമിലേക്കെത്താന്‍ കോലി തയ്യാറാവണമെന്നും ആരാധകര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ കോലി തയ്യാറാവില്ലെന്നുറപ്പാണ്.

ടെസ്റ്റില്‍ കോലിക്ക് പകരക്കാരന്‍ വേണം
ടെസ്റ്റില്‍ കോലിയുടെ പകരക്കാരനെ കണ്ടെത്തി ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയമായെന്നാണ് ആരാധകര്‍ പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പല താരങ്ങളും മികവ് കാട്ടുന്നു. അവരെ പരിഗണിക്കേണ്ട സമയമായെന്നും കോലി പരിമിത ഓവറിലേക്ക് മാറണമെന്നുമാണ് ആരാധക അഭിപ്രായം.
കോലിക്ക് പഴയ ഏകാഗ്രത ടെസ്റ്റിലില്ല. പ്രതിരോധിച്ച് കളിക്കാന്‍ അറിയില്ല. സ്പിന്നിനെതിരേ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നതാണ് പ്രശ്‌നമെന്നും പിച്ചിനെ മനസിലാക്കുന്നില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
Also Read: ഹീറോയായി മുരളി, ഒപ്പം സഹീറും- ഓസീസിനെതിരായ ഈ ത്രില്ലിങ് ജയം ഓര്‍മയുണ്ടോ?

2020 മുതലുള്ള കോലിയുടെ പ്രകടനം
2020 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ 23 ടെസ്റ്റ് മത്സരങ്ങളാണ് കോലി കളിച്ചത്. 41 ഇന്നിങ്‌സ് ബാറ്റ് ചെയ്ത കോലി നേടിയത് 1028 റണ്‍സാണ്. ശരാശരി 25.70 മാത്രം. ഉയര്‍ന്ന സ്‌കോര്‍ 79 റണ്‍സ്. ആറ് തവണ അര്‍ധ സെഞ്ച്വറിയും നേടി.
ഈ കണക്കുകള്‍ നിലവാരത്തിനൊത്തുള്ളതല്ല. കോലിയില്‍ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് ടീം പ്രതീക്ഷിക്കുന്നതെങ്കിലും അവസരത്തിനൊത്തുയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഈ അവസരത്തില്‍ വിശ്രമമെടുക്കുന്നതാണ് ഏറ്റവും നല്ലതെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications