
ഒരേയൊരു മല്‍സരം മാത്രം
ചിലപ്പോള്‍ എത്ര മികച്ച ടീമിനും ഈ തരത്തില്‍ ഒരു വളരെ മോശം ദിവസമുണ്ടായിരിക്കും. വിശാഖപട്ടണത്തെ രണ്ടാം ഏകദിനത്തെയും ഇന്ത്യന്‍ ടീം അങ്ങനെയൊന്നായി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ.
ടോസ് മുതല്‍ ഈ മല്‍സരത്തില്‍ ഒരു കാര്യവും ഇന്ത്യക്കു അനുകൂലമായിരുന്നില്ല. മികച്ച ഫോമിലുള്ള ശുഭ്മന്‍ ഗില്‍ ഡെക്കായി ക്രീസ് വിട്ടതു മുതല്‍ഇന്ത്യക്കു അങ്ങോട്ടു കഷ്ടകാലമായിരുന്നു.
ഭാഗ്യവും ഈ മല്‍സരത്തില്‍ ഇന്ത്യക്കൊപ്പമില്ലായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ സ്റ്റീവ് സ്മിത്തെടുത്ത പറക്കും ക്യാച്ച് മറ്റൊരു മാച്ചിലായിരുന്നെങ്കില്‍ ഉറപ്പായും ബൗണ്ടറി ആവുമായിരുന്നു.
റണ്‍ചേസിലും എല്ലാം ഓസ്‌ട്രേലിയ ആഗ്രഹിച്ചതു പോലെ തന്നെ നടന്നു. മിച്ചെല്‍ മാര്‍ഷിന്റെ ഓരോ ഷോട്ടും ബാറ്റിന്റെ മധ്യത്തില്‍ തന്നെയായിരുന്നു പതിച്ചത്. അവ ഓസീസ് ആഗ്രഹിച്ച ഫലം നല്‍കുകയും ചെയ്തു.
Also Read: IND vs AUS: സൂര്യയുടെ വീക്ക്നെസ്സ് ആദ്യം കണ്ടത് ന്യൂസിലാന്‍ഡില്‍! ഇപ്പോഴുമുണ്ട്, അറിയാം

'ഫൈനലിലെ' റെക്കോര്‍ഡ്
സ്വന്തം നാട്ടിലെ ദ്വിരാഷ്ട പരമ്പരകളില്‍ നിര്‍ണായകമായ അവസാന മാച്ചില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീമിനുള്ളത്. ഫൈനലിനു തുല്യമായ അവസാന മാച്ചുകളിലെല്ലാം വിജയം കൊയ്യാന്‍ ഇന്ത്യക്കായിട്ടുണ്ട്.
സമീപകാലത്തു നാട്ടില്‍ കളിച്ച ഇത്തരത്തിലുള്ള അവസാന മാച്ചുകളെടുക്കാല്‍ അവയിലെല്ലാം മികച്ച റെക്കോര്‍ഡായിരുന്നു ഇന്ത്യയുടേത്.
2021ല്‍ ഇംഗ്ലണ്ടിനെ മൂന്നാമത്തെയും അവസാനത്തെയും മാച്ചില്‍ തകര്‍ത്തുവിട്ട് ഇന്ത്യ കിരീടം ചൂടിയിരുന്നു. ഇതേ വര്‍ഷം ശ്രീലങ്കയെയും അവസാന കളിയില്‍ തോല്‍പ്പിച്ച് ഇന്ത്യ 2-1ന് പരമ്പര കൈക്കലാക്കിയിരുന്നു.
ഈ വര്‍ഷമാദ്യം ശ്രീലങ്കയെ മൂന്നാമത്തെ മാച്ചില്‍ 91 റണ്‍സിനു തുരത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെതിരായ അവസാന മാച്ചില്‍ വലിയ ആത്മവിശ്വാസത്തോടെയായിരിക്കും ഇന്ത്യ കളിക്കുക.
Also Read: IND vs AUS: ശ്രേയസിനു പകരം സഞ്ജു വേണ്ട! പകരം അവന്‍ മതി, എല്ലാം കളിച്ചത് രോഹിത്

തോല്‍വി ടീമിന് അനുഗ്രഹം
രണ്ടാം ഏദിനത്തിലേറ്റ പ്രഹരം ഒരു തരത്തില്‍ ഇന്ത്യന്‍ ടീമിനേറ്റ പ്രഹരത്തിനു തുല്യമാണ്. കാരണം ഒരു ടീമെന്ന നിലയില്‍ തങ്ങള്‍ സ്വയം അഹങ്കരിക്കുന്നതു പോലെ എല്ലാം തികഞ്ഞവരല്ലെന്നും ചില പോരായ്മകളുണ്ടെന്നും ഓസ്‌ട്രേലിയ നമുക്ക് കാണിച്ചുതന്നു.
ഈ വര്‍ഷം ഏകദിന ലോകകപ്പിനു വേദിയാവാനിരിക്കെ ടീം എവിടെയൊക്കെയാണ് മെച്ചപ്പെടേണ്ടതെന്നും ഈ മല്‍സരത്തിലൂടെ മനസ്സിലാക്കാന്‍ സാധിച്ചു. ലോകകപ്പെന്ന മോഹം യാഥാര്‍ഥ്യമാക്കണമെങ്കില്‍ ചില വീക്ക്‌നെസുകള്‍ ടീം ഉടന്‍ പരിഹരിച്ചേ തീരൂവെന്നും ഈ മല്‍സരം തെളിയിച്ചു.
ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരായ പഴയ വീക്ക്‌നെസ് ഇപ്പോഴും ഇന്ത്യയെ വിട്ടുപോയിട്ടില്ലെന്നു നമുക്കു മനസ്സിലാക്കാനും സാധിച്ചു. മിച്ചെല്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ ഈ വീക്ക്‌നെസ് ശരിക്കും ചൂഷണം ചെയ്യുകയായിരുന്നു.
കഴിഞ്ഞ മല്‍സരത്തിലെ തോല്‍വി ഈ പോരായ്മകള്‍ പരിഹരിക്കാനും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യുമെന്നുറപ്പാണ്.


Click it and Unblock the Notifications












