For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: നാലാം ടെസ്റ്റ് സമനിലയില്‍, പരമ്പര നേടി ഇന്ത്യ- ഇനി ഫൈനലില്‍ കാണാം

കോലിയുടെയും ശുബ്മാന്‍ ഗില്ലിന്റെയും സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്

1

അഹമ്മാദാബാദ്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. 91 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് 175 റണ്‍സെന്ന നിലയില്‍ നില്‍ക്കവെ സമനിലക്ക് സമ്മതിക്കുകയായിരുന്നു. ട്രവിസ് ഹെഡ് (90), മാര്‍നസ് ലബ്യുഷെയ്ന്‍ (63*) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 480 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 571 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയക്കായി ഉസ്മാന്‍ ഖ്വാജയും (180) കാമറൂണ്‍ ഗ്രീനും (114) സെഞ്ച്വറി നേടിയപ്പോള്‍ വിരാട് കോലിയും (186) ശുബ്മാന്‍ ഗില്ലും (126) ഇന്ത്യക്കായി സെഞ്ച്വറി പ്രകടനം നടത്തി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇന്ത്യ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്. ഓവലില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെത്തന്നെയാണ് നേരിടുന്നത്.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 480 റണ്‍സെന്ന മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഉസ്മാന്‍ ഖ്വാജയുടെയും (180) കാമറൂണ്‍ ഗ്രീനിന്റെയും (114) സെഞ്ച്വറികളാണ് ഓസീസ് ഇന്നിങ്‌സിന് കരുത്തായത്.

ക്ഷമയോടെ ബാറ്റുചെയ്ത ഖ്വാജ 422 പന്ത് നേരിട്ട് 21 ബൗണ്ടറി ഉള്‍പ്പെടെയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയില്‍ കന്നി ടെസ്റ്റ് പരമ്പര കളിക്കുന്ന ഗ്രീന്‍ 170 പന്ത് നേരിട്ട് 18 ബൗണ്ടറി ഉള്‍പ്പെടെയാണ് 114 റണ്‍സ് നേടിയത്. ഖ്വാജയെ അക്ഷര്‍ പട്ടേല്‍ എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ഗ്രീനിനെ അശ്വിന്‍ കെ എസ് ഭരത്തിന്റെ കൈയിലെത്തിക്കുകയായിരുന്നു.

വാലറ്റത്ത് ടോഡ് മര്‍ഫിയും (41) നതാന്‍ ലിയോണും (34) നിര്‍ണ്ണായക റണ്‍സുകള്‍ നേടിയത് ഇന്ത്യക്ക് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (38), ട്രവിസ് ഹെഡ് (32) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മാര്‍നസ് ലബ്യുഷെയ്‌ന് (3) തിളങ്ങാനായില്ല.

Also Read: WTC 2023: അശ്വിന്‍ വേണ്ട! കീപ്പര്‍ സര്‍പ്രൈസ്, ഫൈനലില്‍ ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

കൈയടി നേടി അശ്വിന്‍

കൈയടി നേടി അശ്വിന്‍

ബൗളര്‍മാര്‍ക്ക് വലിയ മുന്‍തൂക്കം ലഭിക്കാത്ത പിച്ചിലും മിന്നും ബൗളിങ് കാഴ്ചവെച്ച് അശ്വിന്‍ കൈയടി നേടി. ഓസീസിന്റെ സ്‌കോര്‍ 500 കടക്കാതെ തടുത്തത് അശ്വിനാണെന്ന് പറയാം. 47.2 ഓവറില്‍ 15 മെയ്ഡനടക്കം 91 റണ്‍സ് വിട്ടുകൊടുത്താണ് അശ്വിന്റെ ആറ് വിക്കറ്റ് പ്രകടനം.

ട്രവിസ് ഹെഡ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി എന്നിവരുടെ വിക്കറ്റാണ് അശ്വിന്‍ നേടിയത്. ഇന്ത്യയില്‍ 26 അഞ്ച് വിക്കറ്റ് പ്രകടനത്തോടെ അനില്‍ കുംബ്ലെയുടെ വമ്പന്‍ റെക്കോഡും അശ്വിന്‍ തകര്‍ത്തു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകള്‍ പങ്കിട്ടു.

തിരിച്ചടിച്ച് ഇന്ത്യ

തിരിച്ചടിച്ച് ഇന്ത്യ

ഓസ്‌ട്രേലിയയുടെ 480 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ 571 റണ്‍സാണ് അക്കൗണ്ടില്‍ ചേര്‍ത്തത്. 91 റണ്‍സിന്റെ നിര്‍ണ്ണായകമായ ലീഡും സ്വന്തമാക്കാന്‍ ഇന്ത്യക്കായി. വിരാട് കോലിയുടെയും (186) ശുബ്മാന്‍ ഗില്ലിന്റെയും (128) സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

235 പന്തുകള്‍ നേരിട്ട് 12 ഫോറും 1 സിക്സും ഉള്‍പ്പെടെയാണ് ഗില്‍ 128 റണ്‍സ് നേടിയത്. ടെസ്റ്റിലെ ക്ലാസിക് ശൈലിയില്‍ ഗില്ലിന്റെ അവിസ്മരണീയ ബാറ്റിങ്ങാണ് അഹമ്മദാബാദില്‍ കണ്ടത്. നായകന്‍ രോഹിത് ശര്‍മ വലിയ സ്‌കോര്‍ നേടാതെ മടങ്ങിയപ്പോഴും ഗില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിച്ചു.

58 പന്തില്‍ 3 ഫോറും 1 സിക്സും ഉള്‍പ്പെടെ 35 റണ്‍സ് നേടിയ രോഹിത്തിനെ മാത്യു കൂനെമാനാണ് പുറത്താക്കിയത്. വലിയ ഷോട്ടിന് ശ്രമിച്ച രോഹിത് മാര്‍നസ് ലബ്യുഷെയ്ന് അനായാസ ക്യാച്ച് നല്‍കുകയായിരുന്നു.

Also Read: IND vs AUS: വീണ്ടും ക്യാച്ച് വിട്ടു, ഭരത് എന്താണ് കാട്ടുന്നത്! തലയില്‍ കൈവെച്ച് രോഹിത്

കോലിയുടെ തിരിച്ചുവരവ്

കോലിയുടെ തിരിച്ചുവരവ്

1205 ദിവസത്തെ കാത്തിരിപ്പിന് ശേഷം വിരാട് കോലിയുടെ ടെസ്റ്റ് സെഞ്ച്വറി പിറന്ന മത്സരമായിരുന്നു ഇത്. 364 പന്ത് നേരിട്ട് 15 ബൗണ്ടറികളോടെയായിരുന്നു കോലിയുടെ പ്രകടനം. കോലിയുടെ 75ാം അന്താരാഷ്ട്ര സെഞ്ച്വറിയും 28ാം ടെസ്റ്റ് സെഞ്ച്വറിയുമായിരുന്നു ഇത്.

കോലി ടെസ്റ്റ് മതിയാക്കണമെന്ന് വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി കോലി തിരിച്ചുവരവ് നടത്തുന്നതാണ് കണ്ടത്. ക്ഷമയോടെ ക്രീസില്‍ പിടിച്ചുനിന്ന് ക്ലാസിക് സെഞ്ച്വറിയാണ് കോലി നേടിയെടുത്തത്.

അക്ഷറിന്റെ മിന്നും ബാറ്റിങ്

അക്ഷറിന്റെ മിന്നും ബാറ്റിങ്

ഈ പരമ്പരയില്‍ ഇന്ത്യക്ക് ലഭിച്ച ഏറ്റവും ഗുണകരമായ കാര്യം അക്ഷര്‍ പട്ടേലിന്റെ ബാറ്റിങ് പ്രകടനമാണ്. മൂന്ന് ഫിഫ്റ്റിയാണ് അദ്ദേഹം ഇത്തവണ അടിച്ചെടുത്തത്. അഹമ്മദാബാദില്‍ നിര്‍ണ്ണായകമായ 79 റണ്‍സാണ് അക്ഷര്‍ നേടിയത്. അഞ്ച് ഫോറും 4 സിക്‌സും ഇതില്‍ ഉള്‍പ്പെടും.

കെ എസ് ഭരത് (44), ചേതേശ്വര്‍ പുജാര (42) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. രവീന്ദ്ര ജഡേജ 28 റണ്‍സിന് പുറത്തായപ്പോള്‍ ആര്‍ അശ്വിന്‍ 7 റണ്‍സിനും മടങ്ങി.

Story first published: Monday, March 13, 2023, 7:45 [IST]
Other articles published on Mar 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+