Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആദ്യ ദിനം ഇന്ത്യ കസറി! പക്ഷെ മൂന്ന് കാര്യം ഇപ്പോഴും ആശങ്ക- അറിയാം

1

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം ആദ്യ ദിനം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയാണ് ഡ്രൈവിങ് സീറ്റില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 177 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്.

ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ഓസീസിനെക്കാള്‍ 100 റണ്‍സിന് മാത്രം പിന്നിലാണ്. അര്‍ധ സെഞ്ച്വറിയോടെ രോഹിത് ശര്‍മയും (56) ആര്‍ അശ്വിനുമാണ് (0) ക്രീസില്‍. 20 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ആദ്യ ദിനം ഇന്ത്യ കംഗാരുക്കളെ വലിഞ്ഞ് മുറുക്കിയിരിക്കുകയാണെന്ന് പറയാം. നിലവില്‍ വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. എന്നാല്‍ നാല് ദിവസം ശേശഷിക്കെ മുന്‍വിധികള്‍ക്ക് പ്രസക്തിയില്ല. ആദ്യ ദിനം ഇന്ത്യ ഡ്രൈവിങ് സീറ്റിലാണെങ്കിലും ചില കാര്യങ്ങള്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.

ഇന്ത്യ മികവ് കാട്ടിയ ആദ്യ ദിവസത്തിലെ പ്രകടനം വിലയിരുത്തി ആശങ്കപ്പെടുത്തുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പേസര്‍മാര്‍ക്ക് രണ്ടാം സ്‌പെല്ലില്‍ മികവില്ല

പേസര്‍മാര്‍ക്ക് രണ്ടാം സ്‌പെല്ലില്‍ മികവില്ല

ന്യൂബോളില്‍ ഇന്ത്യയുടെ പേസര്‍മാരുടെ പ്രകടനം ഗംഭീരമായിരുന്നു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ചേര്‍ന്ന് തുടക്കത്തിലേ ഓസീസിന്റെ രണ്ട് സൂപ്പര്‍ ഓപ്പണര്‍മാരെയും പുറത്താക്കി. ഉസ്മാന്‍ ഖ്വാജയെ (1) മുഹമ്മദ് സിറാജ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ (1) മുഹമ്മദ് ഷമിയെ ക്ലീന്‍ബൗള്‍ഡ് ചെയ്തു.

രണ്ട് ഓപ്പണര്‍മാരെയും ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കത്തിലേ പുറത്താക്കി എന്നാല്‍ രണ്ടാം സ്‌പെല്ലിലെ ഇന്ത്യയുടെ പേസര്‍മാരുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. തുടക്കത്തിലേ മികവ് രണ്ടാം സ്‌പെല്ലില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്കായില്ല.

മുഹമ്മദ് സിറാജിന് മികച്ച ലൈനും ലെങ്തും കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഇത് ഇന്ത്യയെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സിലേക്ക് വരുമ്പോള്‍ പേസര്‍മാര്‍ രണ്ടാം സ്‌പെല്ലിലും മികവ് കാട്ടേണ്ടത് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.

Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകള്‍

ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകള്‍

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് എല്ലാ അവസരങ്ങളും മുതലാക്കാനായില്ല. ലഭിച്ച ക്യാച്ച് അവസരങ്ങളെല്ലാം ഇന്ത്യ മുതലാക്കിയിരുന്നെങ്കില്‍ അല്‍പ്പം കൂടി നേരത്തെ ഓസീസിനെ കൂടാരം കയറ്റാന്‍ സാധിക്കുമായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ പൊതുവേ നന്നായി ഫീല്‍ഡ് ചെയ്യുന്നവരാണ്.

എന്നാല്‍ നാഗ്പൂരില്‍ ആദ്യ ദിനം സ്ലിപ്പിലടക്കം ഇന്ത്യ ക്യാച്ച് പാഴാക്കി. വിരാട് കോലി സ്റ്റീവ് സ്മിത്തിനെ കൈവിട്ട് കളഞ്ഞതാണ് എടുത്തു പറയേണ്ടത്. ഭാഗ്യത്തിന് 37 റണ്‍സില്‍ സ്മിത്ത് പുറത്തായി. സ്മിത്തിനെപ്പോലൊരു സൂപ്പര്‍ താരം അധികം അവസരം നല്‍കാത്ത താരമാണ്.

അതുകൊണ്ട് തന്നെ ഇന്ത്യ ലഭിക്കുന്ന അവസരം കൃത്യമായി മുതലാക്കേണ്ടതായുണ്ട്. രണ്ടാം ഇന്നിങ്‌സിലേക്കിറങ്ങുമ്പോള്‍ ഇന്ത്യ ഫീല്‍ഡിങ് മെച്ചപ്പെടുത്തേണ്ടതാണ്. എല്ലാ അവസരങ്ങളും മുതലാക്കാനാവാത്ത പക്ഷം ഇന്ത്യക്ക് തിരിച്ചടി നേരിടും.

Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

കെ എല്‍ രാഹുലിന്റെ പ്രകടനം

കെ എല്‍ രാഹുലിന്റെ പ്രകടനം

മിന്നും ഫോമിലുള്ള ശുബ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് ഇന്ത്യ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ ഓപ്പണറാക്കിയത്. 71 പന്ത് നേരിട്ട് 1 ഫോറടക്കം 20 റണ്‍സാണ് രാഹുല്‍ നേടിയത്. അരങ്ങേറ്റത്താരം ടോഡ് മുര്‍ഫിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രാഹുല്‍ പുറത്തായത്.

മോശം ഷോട്ട് സെലക്ഷനായിരുന്നു രാഹുല്‍ നടത്തിയത്. വലിയ വിമര്‍ശനവും രാഹുലിന് കേള്‍ക്കേണ്ടി വന്നു. ശുബ്മാനെ പുറത്തിരുത്തി രാഹുലിനെ പരിഗണിച്ചത് തന്നെ വലിയ വിമര്‍ശനം നേരിട്ടിരുന്നു. രണ്ടാം ഇന്നിങ്‌സിലെ രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

Story first published: Thursday, February 9, 2023, 20:23 [IST]
Other articles published on Feb 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+