IND vs AUS: ടി20യില്‍ അടിച്ചുപറത്തുന്ന സൂര്യയാണോ ഇത്? ഇന്ത്യ അവനെ മിസ്സ് ചെയ്യുന്നു

ടി20യിലെ സ്‌ഫോടനാത്മകമായ ഇന്നിങ്‌സിലൂടെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്കു പ്രിയങ്കരനായി മാറിയ സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ പരിഹാസപാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹം ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നതാണ് ഇതിനു കാരണം.
ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ രണ്ടു ഏകദിനങ്ങളിലും സൂര്യ ബാറ്റിങില്‍ ദയനീയ പരാജയമായി മാറിയിരുന്നു. രണ്ടു കളിയിലും ഗോള്‍ഡന്‍ ഡെക്കായിട്ടാണ് അദ്ദേഹം ക്രീസ് വിട്ടത്. മിച്ചെല്‍ സറ്റാര്‍ക്കായിരുന്നു സമാനമായ രീതിയില്‍ അദ്ദേഹത്തെ പുറത്താക്കിയത്.
ഏകദിനത്തില്‍ സൂര്യയുടെ മോശം ഫോമിനെ ചോദ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നാായകന്‍ സല്‍മാന്‍ ബട്ട്. താരത്തിന്റെ പ്രകടനം ഇന്ത്യക്കു ഇപ്പോള്‍ വലിയ തലവേദനായി മാറിക്കൊണ്ടിരിക്കുകയാണെന്നു ബട്ട് ചൂണ്ടിക്കാട്ടി.

അവസാന 10 മാച്ചിലും ഫ്‌ളോപ്പ്
ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന്റെ ഫോം ഇന്ത്യക്കു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.
അവസാനമായി കളിച്ചിട്ടുള്ള 10 ഏകദിനങ്ങളെടുക്കുകയാണെങ്കില്‍ ഇവയില്‍ ഏറെക്കുറെ എല്ലാത്തിലും സൂര്യ ബാറ്റിങില്‍ പരാജയമായിരുന്നു.
ലോകോത്തര ബാറ്ററായി പരിഗണിക്കപ്പെടുന്ന ഒരു താരത്തെ സംബന്ധിച്ച് ഇതൊരു പോസിറ്റീവായ സൂചനയല്ലെന്നും സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദിനത്തില്‍ പതറുന്നു
സൂര്യകുമാര്‍ യാദവ് കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ വളരെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ലോക ക്രിക്കറ്റിലെ എല്ലാ ബൗളര്‍മാരെയും പ്രഹരിച്ച് അദ്ദേഹം റണ്ണെടുക്കുകയും ചെയ്തിരുന്നു.
പക്ഷെ ഏകദിനത്തില്‍ സൂര്യ ഒരുപാട് പതറുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഇതു വലിയ ആഘാതം തന്നെയാണെന്നും സല്‍മാന്‍ ബട്ട് വിലയിരുത്തി.
ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞ രണ്ടു കളിയിലും ഡെക്കായതോടെ സൂര്യയുടെ ബാറ്റിങ് ശരാശരി 25.5ലേക്കു വീണിരുന്നു.
ശ്രേയസ് അയ്യരുടെ അഭാവമാണ് താരത്തിനു പ്ലെയിങ് ഇലവനിലേക്കു വഴി തുറന്നത്. പക്ഷെ അതു മുതലാക്കുന്നതില്‍ സൂര്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
Also Read: IPL 2023: മിസ്സാക്കരുത് ഈ സൂപ്പര്‍ മാച്ചുകള്‍, നഷ്ടം നിങ്ങള്‍ക്ക്! അറിയാം

ബുംറയെ മിസ്സ് ചെയ്യുന്നു
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അടുത്തിടെയായി പതറുന്നതായും ജസ്പ്രീത് ബുംറയെ ടീം മിസ്സ് ചെയ്യുന്നുണ്ടെന്നും സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.
ബാറ്റിങ് പിച്ചുകളില്‍ മികച്ച വേഗതയില്ലെങ്കില്‍ ബാറ്റര്‍മാര്‍ക്കു കുഴപ്പം സൃഷ്ടിക്കാന്‍ ബൗളര്‍മാര്‍ക്കു കഴിയില്ല.
ജസ്പ്രീത് ബുമറ ദീര്‍ഘകാലമായി മല്‍സരംഗത്തു നിന്നും മാറിനില്‍ക്കുകയാണ്. ബാറ്റിങ് ട്രാക്കുകകളില്‍പ്പോലും അദ്ദേഹത്തിനു വിജയം കൈവരിക്കാന്‍ കഴിയും.
സ്ലോ ബോളുകളും കണിശതയാര്‍ന്ന യോര്‍ക്കറുകളുമാണ് ഇതിനു കാരണം. ഇന്ത്യ അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും ബട്ട് വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ പുറംഭാഗത്തെ പരിക്കു കാരണം ബുംറ കളിക്കളത്തില്‍ നിന്നും മാറിനില്‍ക്കുകയാണ്. വരാിനിരിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും അദ്ദേഹത്തിനു കളിക്കാന്‍ സാധിക്കില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications