IND vs AUS: കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, ഒന്നല്ല മൂന്നെണ്ണം-എന്തൊക്കെയെന്ന് അറിയാം

നാഗ്പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ന് തുടക്കമാവുകയാണ്. ഇന്ത്യയെ സംബന്ധിച്ചും ഓസ്‌ട്രേലിയയെ സംബന്ധിച്ചും അഭിമാന പരമ്പരയാണിത്. അവസാന രണ്ട് തവണയും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനായിരുന്നു.
ഇത്തവണ ഇന്ത്യക്ക് തട്ടകത്തില്‍ പരമ്പര കൈവിടേണ്ടി വന്നാല്‍ അത് വലിയ നാണക്കേടാവുമെന്നുറപ്പ്. വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവര്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര നേടിക്കൊടുത്തവരാണ്. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും ഇത്തവണ ടീമിനെ വിജയത്തിലേക്കെത്തിക്കേണ്ടത് നിര്‍ണ്ണായകം.
ഇന്ത്യക്ക് തിരിച്ചടിയാവുന്നത് പരിക്കാണ്. സൂപ്പര്‍ താരങ്ങളായ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവര്‍ പരിക്കിനെത്തുടര്‍ന്ന് ഇത്തവണയില്ലാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറുമെന്നുറപ്പ്. ഉത്തമ പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.
രണ്ട് ടീമിനൊപ്പവും കരുത്തുറ്റ താരനിരയാണുള്ളത്. അതുകൊണ്ട് തന്നെ ശക്തമായ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം. പല വമ്പന്‍ റെക്കോഡും പരമ്പരയിലൂടെ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയെ കാത്തും ചില റെക്കോഡുകളുണ്ട്.
പരിമിത ഓവറില്‍ ഫോമിലേക്ക് തിരിച്ചെത്തിയ കോലിക്ക് ടെസ്റ്റില്‍ക്കൂടി ഫോമിലേക്കെത്തേണ്ടതായുണ്ട്. കോലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുമെന്നുറപ്പ്. ഇത്തവണ കോലിയെ കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഗവാസ്‌കറുടെ റെക്കോഡ് തകര്‍ക്കാം
ഓസ്‌ട്രേലിയക്കെതിരേ മികച്ച ടെസ്റ്റ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വിരാട് കോലി. ഇതുവരെ ഏഴ് തവണ ഓസീസിനെതിരേ സെഞ്ച്വറി നേട്ടത്തിലേക്കെത്താന്‍ കോലിക്കായിട്ടുണ്ട്. 2018ല്‍ പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 123 റണ്‍സ് നേടിയതാണ് ഓസീസിനെതിരായ കോലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി.
നിലവില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് വിരാട് കോലി. എട്ട് സെഞ്ച്വറിയുമായി സുനില്‍ ഗവാസ്‌കറും 11 സെഞ്ച്വറിയുമായി ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.
ഇത്തവണ രണ്ട് സെഞ്ച്വറി നേടിയാല്‍ ഗവാസ്‌കറുടെ റെക്കോഡ് തകര്‍ത്ത് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ കോലിക്കാവും. നാല് സെഞ്ച്വറി പ്രകടനം നടത്തിയാല്‍ സച്ചിനൊപ്പമെത്താം. ഇതില്‍ ഏതൊക്കെ റെക്കോഡ് കോലി സ്വന്തമാക്കുമെന്ന് കണ്ടറിയം.
ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെയും മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിന്റെയും പേരില്‍ ഇന്ത്യക്കെതിരേ എട്ട് സെഞ്ച്വറികള്‍ വീതമുണ്ട്. മൈക്കല്‍ ക്ലാര്‍ക്ക് 7 സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവിലെത്താം
ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര റെക്കോഡുള്ള നിരവധി താരങ്ങളെ ഇന്ത്യക്കൊപ്പം കാണാനാവും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ക്കെല്ലാം മികച്ച ബാറ്റിങ് റെക്കോഡാണ് ഇന്ത്യക്കൊപ്പം അവകാശപ്പെടാന്‍ സാധിക്കുന്നത്.
നിലവില്‍ കോലിയുടെ ടെസ്റ്റ് അക്കൗണ്ടില്‍ 49 ശരാശരിയില്‍ 8119 റണ്‍സാണുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ നിലവില്‍ ആറാം സ്ഥാനത്താണ് കോലി.ടോസ് ഫൈവിലേക്കുയരാനുള്ള അവസരമാണ് നിലവില്‍ കോലിക്ക് മുന്നിലുള്ളത്.
ഓസ്‌ട്രേലിയക്കെതിരായ നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ നിന്ന് 391 റണ്‍സ് കോലിക്ക് നേടാനായാല്‍ ഇന്ത്യയുടെ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവിലേക്കെത്താന്‍ അദ്ദേഹത്തിന് സാധിക്കും. 8503 റണ്‍സ് നേടിയ വീരേന്ദര്‍ സെവാഗിനെ മറികടക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്.
ഫോമിലേക്കെത്തിയാല്‍ കോലി അനായാസമായി ഈ റെക്കോഡിലേക്കെത്തിയേക്കും. എന്നാല്‍ അവസാന ടെസ്റ്റ് പരമ്പരകളിലൊന്നും വലിയ മികവ് കാട്ടാനാവാത്തത് കോലിയുടെ ആശങ്ക ഉയര്‍ത്തുന്നു.
Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

വേഗത്തില്‍ 25000 അന്താരാഷ്ട്ര റണ്‍സ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പല വമ്പന്മാരുടെയും റെക്കോഡ് ഇതിനോടകം തകര്‍ക്കാന്‍ കോലിക്കായിട്ടുണ്ട്. ഓസീസ് പരമ്പരയിലൂടെ 25000 അന്താരാഷ്ട്ര റണ്‍സെന്ന നേട്ടത്തിലേക്കെത്താന്‍ കോലിക്ക് സാധിക്കും. ഈ നേട്ടത്തിലെത്താന്‍ 64 റണ്‍സാണ് കോലിക്ക് വേണ്ടത്. തീര്‍ത്തും നിറം മങ്ങാത്ത പക്ഷം കോലി ഈ നേട്ടത്തിലേക്കെത്തുമെന്നുറപ്പ്.
നിലവില്‍ 24936 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ടെസ്റ്റില്‍ 8119 റണ്‍സും ഏകദിനത്തില്‍ 12809 റണ്‍സും ടി20യില്‍ 4008 റണ്‍സുമാണ് കോലി നേടിയത്. 546 ഇന്നിങ്‌സില്‍ നിന്നാണ് കോലിയുടെ ഈ നേട്ടം.
ഏറ്റവും വേഗത്തില്‍ 25000 അന്താരാഷ്ട്ര റണ്‍സെന്ന നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോഡിലേക്കെത്താന്‍ കോലിക്കാവും. 576 ഇന്നിങ്‌സില്‍ നിന്ന് 25000 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications