Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്മിത്തിനെയല്ല, അവനെ കരുതണം! ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പഠാന്‍

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് ഒമ്പതാം തീയ്യതി തുടക്കമാവുകയാണ്. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര രണ്ട് ടീമിനെ സംബന്ധിച്ചും അഭിമാന പ്രശ്‌നം. അവസാന രണ്ട് വട്ടവും നാട്ടില്‍ നാണംകെട്ട ഓസീസിന് ഇത്തവണ ഇന്ത്യയില്‍ ജയിച്ച് പകരം വീട്ടേണ്ടതായുണ്ട്.

ഇന്ത്യക്കാണെങ്കില്‍ തട്ടകത്തില്‍ പരമ്പര കൈവിടാതെ കാക്കേണ്ടതായുണ്ട്. രണ്ട് ടീമിന്റെയും താരസമ്പത്ത് വളരെ മികച്ചതാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിരയാണ് ഇരു ടീമിനൊപ്പവുമുള്ളത്. ഓസീസ് ടീമിലേക്ക് വന്നാല്‍ ഒട്ടുമിക്ക താരങ്ങളും ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍.

ഇത്തവണ നാല് സ്പിന്നര്‍മാരെ ടീമില്‍ ഉള്‍ക്കൊള്ളിച്ച് ഇന്ത്യന്‍ പിച്ചില്‍ അത്ഭുതം സൃഷ്ടിക്കാമെന്ന കണക്കുകൂട്ടലിലാണ് കംഗാരുക്കള്‍. ടെസ്റ്റ് റാങ്കിങ്ങില്‍ തലപ്പത്തുള്ള ഓസീസിന്റെ സമീപകാല പ്രകടനങ്ങളെന്നാം ഒന്നിനൊന്ന് മികച്ചത്.

അതുകൊണ്ട് തന്നെ വലിയ പോരാട്ടം പ്രതീക്ഷിക്കാം. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന നിരവധി താരങ്ങള്‍ ഓസീസ് ടീമിലുണ്ട്. ബാറ്റിങ്ങില്‍ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്ന രണ്ട് പ്രധാന താരങ്ങള്‍.

ഇപ്പോഴിതാ സ്മിത്തിനെക്കാളും ഇന്ത്യ കരുതിയിരിക്കേണ്ട താരം ലബ്യുഷെയ്‌നാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. അതിനുള്ള കാരണവും ഇര്‍ഫാന്‍ വ്യക്തമാക്കുന്നു.

ലബ്യുഷെയ്ന്‍ ഇന്ത്യക്ക് ഭീഷണി

ലബ്യുഷെയ്ന്‍ ഇന്ത്യക്ക് ഭീഷണി


സ്റ്റീവ് സ്മിത്തിനെതിരേ ഇന്ത്യക്ക് നിലവിലെ പദ്ധതികളില്‍ത്തന്നെ വിശ്വസിച്ച് മുന്നോട്ട് പോകാം. എന്നാല്‍ ലബ്യുഷെയ്‌നെതിരേ അങ്ങനെയല്ല. വൈഡ് റേഞ്ച് ഷോട്ടുകള്‍ കളിക്കാന്‍ കഴിവുണ്ട്. ആര്‍ അശ്വിനെ അവന്‍ എങ്ങനെ നേരിടുമെന്നതാണ് പ്രധാന ചോദ്യം. ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതിലാണ് അവന്‍ കൂടുതല്‍ പ്രയാസപ്പെടുക.

രവീന്ദ്ര ജഡേജ-അക്ഷര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്കാവും അവനെ കുടുക്കാനാവുക. സ്വീപ്പിലൂടെ സ്പിന്നിനെ പ്രതിരോധിക്കാനാവും പദ്ധതി. എന്നാല്‍ ഇന്ത്യയിലെയും ഏഷ്യയിലെയും ലബ്യുഷെയ്‌ന്റെ കണക്കുകള്‍ അത്ര മികച്ചതല്ല-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Also Read: IND vs AUS: പ്ലേയിങ് 11 ആരൊക്കെ?നാല് സ്ഥാനങ്ങളില്‍ ആശയക്കുഴപ്പം!ആരൊക്കെ പുറത്തിരിക്കും?

ഏഷ്യയിലെ ലബ്യുഷെയ്‌ന്റെ കണക്കുകള്‍

ഏഷ്യയിലെ ലബ്യുഷെയ്‌ന്റെ കണക്കുകള്‍

ഏഴ് ടെസ്റ്റുകളാണ് ഏഷ്യയില്‍ ലബ്യുഷെയ്ന്‍ കളിച്ചത്. 33.33 ശരാശരിയില്‍ നേടിയത് 400 റണ്‍സാണ്. 12 ഇന്നിങ്‌സില്‍ നിന്ന് അര്‍ധ സെഞ്ച്വറി പ്രകടനം നടത്താനായത് രണ്ട് തവണ മാത്രമാണ്. 2022ല്‍ ശ്രീലങ്കയില്‍ 104 റണ്‍സടിക്കാന്‍ ലബ്യുഷെയ്‌ന് സാധിച്ചിരുന്നു.

സ്പിന്നിനെ ഫലപ്രദമായി നേരിടാന്‍ ലബ്യുഷെയ്‌ന് അല്‍പ്പം പ്രയാസമാണ്. എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ എഴുതിത്തള്ളാന്‍ സാധിക്കുന്ന താരമല്ല അദ്ദേഹം. സ്റ്റീവ് സ്മിത്തിനെപ്പോലെ തന്നെ ഇന്ത്യ ലബ്യുഷെയ്‌നെയും ഭയക്കണം.

കോപ്പീബുക്ക് ബാറ്റിങ് ശൈലിയില്‍ കളിക്കാന്‍ കഴിവുള്ള ലബ്യുഷെയ്ന്‍ നിലയുറപ്പിച്ചാല്‍ പിന്നെ വിക്കറ്റ് വീഴ്ത്തുക പ്രയാസം. അതുകൊണ്ട് തന്നെ തുടക്കത്തിലേ ലബ്യുഷെയ്‌നെ പിടിച്ചുകെട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Also Read: IND vs AUS: ഗില്‍ പ്ലേയിങ് 11 വേണ്ട!പക്ഷെ അവന്‍ കളിക്കണം-കൗതുക അഭിപ്രായവുമായി ഡികെ

ഇന്ത്യയുടെ പേസര്‍മാര്‍ ലബ്യുഷെയ്‌നെ വീഴ്ത്തും

ഇന്ത്യയുടെ പേസര്‍മാര്‍ ലബ്യുഷെയ്‌നെ വീഴ്ത്തും

ലബ്യുഷെയ്‌നെ വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വേണ്ടെന്നും പേസര്‍മാര്‍ക്ക് അതിന് സാധിക്കുമെന്നുമാണ് സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. 'എനിക്ക് തോന്നുന്നത് ഇന്ത്യയുടെ പേസര്‍മാര്‍ ലബ്യുഷെയ്‌നെ പുറത്താക്കുമെന്നാണ്.

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കതിന് സാധിക്കും. അവര്‍ സ്പിന്നിനെക്കുറിച്ച് കൂടുതല്‍ ചിന്തിച്ച് പരിശീലനം നടത്തിയാവും ഇറങ്ങുക. എന്നാല്‍ നല്ല വേഗവും റിവേഴ്‌സ് സ്വിങ്ങും ചെയ്യാന്‍ കഴിവുള്ള രണ്ട് പേസര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ട്.

എങ്ങനെയാണ് ഷോര്‍ട്ട്‌ബോള്‍ എറിയേണ്ടതെന്ന് അവര്‍ക്ക് നന്നായി അറിയാം. ഇന്ത്യയിലേയും ഓസീസിലെയും സാഹചര്യത്തിലെയും ഷോര്‍ട്ട്‌ബോളുകള്‍ വ്യത്യസ്തമാണ്. ഷോര്‍ട്ട്‌ബോളുകളിലൂടെ ലബ്യുഷെയ്‌നെ പുറത്താക്കാന്‍ സാധിക്കും. സ്‌ക്വയര്‍ ലെഗ്ഗിലും ഫൈന്‍ ലെഗിലും ഫീല്‍ഡര്‍മാര്‍ക്ക് അവന്‍ ക്യാച്ച് നല്‍കാനാണ് സാധ്യത-മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, February 4, 2023, 16:53 [IST]
Other articles published on Feb 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+