Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അക്ഷര്‍ പട്ടേല്‍ ചില്ലറക്കാരനല്ല! ഇന്ത്യയുടെ ഇതിഹാസമായി വിരമിക്കും- അഞ്ച് കാരണങ്ങളിതാ

1

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യത്തെ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുകയാണ്. രണ്ട് മത്സരവും മൂന്ന് ദിവസത്തിനുള്ളില്‍ വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചുവെന്നതാണ് എടുത്തുപറയേണ്ടത്.

ഇന്ത്യയുടെ സ്പിന്‍ നിരയുടെ പ്രകടനമാണ് ഇതില്‍ എടുത്തു പറയേണ്ടത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ കൂട്ടുകെട്ട് ഇന്ത്യക്കായി തകര്‍ത്ത് കളിക്കുന്നു. ഇത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇതില്‍ എടുത്തു പറയേണ്ടത് അക്ഷര്‍ പട്ടേലിന്റെ മികവാണ്.

പന്തുകൊണ്ട് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനായില്ലെങ്കിലും ബാറ്റുകൊണ്ട് അക്ഷര്‍ മിന്നിക്കുകയാണ്. ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്, ബൗണ്ടറി, സിക്‌സര്‍ തുടങ്ങി പല റെക്കോഡുകളും ഇതിനോടകം സ്വന്തം പേരിലാക്കാന്‍ അക്ഷറിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമെന്ന നിലയിലേക്ക് വളരാന്‍ അക്ഷറിന് സാധിച്ചിട്ടുണ്ട്. അക്ഷര്‍ വിരമിക്കുമ്പോള്‍ ഇന്ത്യയുടെ ഇതിഹാസമായിരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. ഇത് പറയാനുള്ള അഞ്ച് കാരണങ്ങള്‍ പരിശോധിക്കാം.

എല്ലാ ഫോര്‍മാറ്റിലും ഉപയോഗിക്കാവുന്ന താരം

എല്ലാ ഫോര്‍മാറ്റിലും ഉപയോഗിക്കാവുന്ന താരം

പൊതുവേ ഒട്ടുമിക്ക താരങ്ങളും കരിയറില്‍ അല്‍പ്പദൂരം പിന്നിട്ട ശേഷം ഏതെങ്കിലും ഒരു ഫോര്‍മാറ്റിലേക്ക് ഒതുങ്ങുന്നത് പലപ്പോഴും കാണാറുണ്ട്. ആര്‍ അശ്വിന്‍ കൂടുതലും ടെസ്റ്റിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ സാധിക്കുന്ന താരമാണ് അക്ഷര്‍.

ടി20യിലും ഏകദിനത്തിലുമെല്ലാം മികവ് കാട്ടാനും ഇംപാക്ട് സൃഷ്ടിക്കാനും അക്ഷറിന് സാധിക്കുന്നു. ഐപിഎല്ലിലടക്കം ഗംഭീര പ്രകടനമാണ് അക്ഷര്‍ കാഴ്ചവെക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും മികച്ച കരിയര്‍ സൃഷ്ടിക്കാനുള്ള ശേഷി താരത്തിനുണ്ട്. അക്ഷറിന്റെ ഫിറ്റ്‌നസും മികച്ചതാണ്.

Also Read: Womens T20 World Cup: മഴക്കളിയില്‍ ഇന്ത്യക്ക് ജയം, അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍

നിര്‍ണ്ണായക സാഹചര്യങ്ങളില്‍ തിളങ്ങും

നിര്‍ണ്ണായക സാഹചര്യങ്ങളില്‍ തിളങ്ങും

ടീമിന്റെ പുതിയ രക്ഷകനെന്ന പേര് ഇതിനോടകം അക്ഷറിനെ തേടിയെത്തിയിട്ടുണ്ട്. നിര്‍ണ്ണായക ഘട്ടത്തില്‍ തിളങ്ങാന്‍ അക്ഷറിന് കഴിവുണ്ട്. സമ്മര്‍ദ്ദ സാഹചര്യങ്ങളിലും ബൗളിങ്ങിലും ബാറ്റിങ്ങിലും അദ്ദേഹം മികവ് കാട്ടുന്നു.

പല താരങ്ങളും സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്നവരാണ്. എന്നാല്‍ അക്ഷര്‍ സമ്മര്‍ദ്ദത്തെ മറികടക്കുന്ന താരമാണ്. ഡെത്ത് ഓവറിലടക്കം ഇന്ത്യക്കായി പന്തെറിയാന്‍ അക്ഷറിന് സാധിക്കുന്നു. ഇന്ത്യക്കായി ഇനിയുമേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നുറപ്പ്.

ഉത്തരവാദിത്തം ഏറ്റെടുക്കുന്ന താരം

ഉത്തരവാദിത്തം ഏറ്റെടുക്കുന്ന താരം

സാഹചര്യം മനസിലാക്കി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന താരമാണ് അക്ഷര്‍. ടീമിന്റെ ആവിശ്യം മനസിലാക്കി തിളങ്ങുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ബാക്കപ്പ് താരമായിരുന്ന അക്ഷര്‍ ഇന്ന് മൂന്ന് ഫോര്‍മാറ്റിലും ഇടം നേടുന്ന താരമായി വളര്‍ന്നത് ഈ മികവുകൊണ്ടാണ്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നപ്പോള്‍ അവസരത്തിനൊത്ത് ഫിഫ്റ്റിയോടെ അക്ഷര്‍ ഉയര്‍ന്നു. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയാതെ നിലയുറപ്പിച്ച് കരുതലോടെ കളിച്ച് ടീമിന് കരുത്ത് പകരാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.

വിക്കറ്റ് നേടാന്‍ കഴിവുള്ള ബൗളര്‍

വിക്കറ്റ് നേടാന്‍ കഴിവുള്ള ബൗളര്‍

വലിയ ടേണ്‍ ലഭിക്കുന്ന പിച്ചില്‍ മാത്രം ഇംപാക്ട് സൃഷ്ടിക്കുന്ന ബൗളറല്ല അക്ഷര്‍ പട്ടേല്‍. താരം സ്റ്റംപിന് തുടര്‍ച്ചയായി ആക്രമിക്കുന്ന ബൗളര്‍മാരിലൊരാളാണ്. ലൈനും ലെങ്തും ഉപയോഗിച്ച് വിക്കറ്റ് നേടാന്‍ മിടുക്കുകാട്ടുന്നവനാണ് അക്ഷര്‍.

ഇന്ത്യന്‍ പിച്ചുകളില്‍ മാത്രമല്ല വിദേശ പിച്ചുകളിലും ഇന്ത്യക്ക് വിശ്വസ്തനെന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് അക്ഷര്‍ പട്ടേല്‍. ഇന്ത്യയിലും വിദേശത്തും ഒരുപോലെ മികവ് തെളിയിക്കാന്‍ സാധിക്കുന്ന അക്ഷറിന്റെ മികവ് ഭാവിയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.

Also Read: 'ഇന്ത്യയെ തോല്‍പ്പിക്കാനാവില്ല', പ്രശംസിച്ച റമീസ് രാജക്ക് പൊങ്കാല! കമന്റുകള്‍ വൈറല്‍

ടീം സ്പിരിറ്റുള്ള താരം

ടീം സ്പിരിറ്റുള്ള താരം

ടീമിന്റെ പദ്ധതികളോട് 100 ശതമാനവും നീതി പുലര്‍ത്തുന്ന താരമെന്ന് അക്ഷര്‍ പട്ടേലിനെ വിശേഷിപ്പിക്കാം. ടീം സ്പിരിറ്റ് കാട്ടുന്ന കളിക്കാരനാണ് അദ്ദേഹം. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ കഴിവുള്ള ബൗളറാണ് അദ്ദേഹം. പന്തിന്റെ വേഗതയില്‍ നല്ല നിയന്ത്രണം കണ്ടെത്താനുള്ള കഴിവുണ്ട്.

എപ്പോഴും ചിരിച്ചുകൊണ്ട് സമ്മര്‍ദ്ദത്തെ നേരിടുന്ന മനശക്തി അദ്ദേഹത്തിനുണ്ട്. സമ്മര്‍ദ്ദങ്ങളില്‍ പെട്ടെന്ന് കീഴ്‌പ്പെടില്ലെന്നതും അക്ഷറിന്റെ പ്രധാന സവിശേഷതയാണ്.

Story first published: Tuesday, February 21, 2023, 7:08 [IST]
Other articles published on Feb 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+