For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സെഞ്ച്വറിയോട് നയിച്ച് രോഹിത്, മിന്നിച്ച് ജഡ്ഡുവും അക്ഷറും-ഇന്ത്യക്ക് ലീഡ്

രോഹിത് ശര്‍മ എത്രനേരം ക്രീസില്‍ തുടരുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും

1

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസ്‌ട്രേലിയയുടെ 177 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റുകള്‍ ശേഷിക്കെ നിലവില്‍ 144 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്.

രോഹിത് ശര്‍മയുടെ സെഞ്ച്വറിക്ക് (120) പിന്നാലെ രവീന്ദ്ര ജഡേജയും (66*) അക്ഷര്‍ പട്ടേലും (52*) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയതും ഇന്ത്യക്ക് കരുത്തായി. മൂന്നാം ദിനം ലീഡ് 200ലേക്കെത്തിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

കെ എല്‍ രാഹുല്‍ (20), ചേതേശ്വര്‍ പുജാര (7), വിരാട് കോലി (12), സൂര്യകുമാര്‍ യാദവ് (8), കെ എസ് ശ്രീകാന്ത് (8) എന്നിവരെല്ലാം ഫ്‌ളോപ്പായപ്പോഴും മധ്യനിരയില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ക്ക് ഇന്ത്യക്ക് കരുത്തേവുകയായിരുന്നു.

മികവ് കാട്ടി അശ്വിന്‍

മികവ് കാട്ടി അശ്വിന്‍

രണ്ടാം ദിനം 1 വിക്കറ്റിന് 77 എന്ന നിലയില്‍ പുനരാരംഭിച്ച ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ആര്‍ അശ്വിനും രോഹിത് ശര്‍മയും ചേര്‍ന്ന നല്‍കിയത്. 42 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.

62 പന്ത് നേരിട്ട് 2 ഫോറും 1 സിക്‌സുമടക്കം 23 റണ്‍സ് നേടിയ അശ്വിനെ ടോഡ് മുര്‍ഫി എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഫീല്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിച്ചത് റിവ്യൂവിലൂടെ ഓസീസ് നേടിയെടുക്കുകയായിരുന്നു. നിര്‍ണ്ണായക പ്രകടനമാണ് അശ്വിന്‍ ബാറ്റുകൊണ്ട് കാഴ്ചവെച്ചത്.

Also Read: IND vs AUS: ലബ്യുഷെയ്‌നെയും സ്മിത്തിനെയും എങ്ങനെ കുടുക്കി? തന്ത്രം വെളിപ്പെടുത്ത് ജഡേജ

പ്രമുഖര്‍ നിരാശപ്പെടുത്തി

പ്രമുഖര്‍ നിരാശപ്പെടുത്തി

ടെസ്റ്റില്‍ ഇന്ത്യക്ക് കരുത്താവുമെന്ന് കരുതിയ പ്രമുഖരായ ചേതേശ്വര്‍ പുജാരയും വിരാട് കോലിയും നിരാശപ്പെടുത്തി. 14 പന്തില്‍ 1 ബൗണ്ടറിയടക്കം 7 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയെ മുര്‍ഫിയാണ് പുറത്താക്കിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തി തുടങ്ങിയ പുജാരക്ക് പക്ഷെ ഇതിനെ വലിയ സ്‌കോറിലേക്കെത്തിക്കാനായില്ല.

വിരാട് കോലിയും വലിയ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് മുതലാക്കാനായില്ല. 26 പന്തില്‍ 2 ബൗണ്ടറിയടക്കം 12 റണ്‍സാണ് കോലിക്ക് നേടാനായത്. മുര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് കോലിയുടെ മടക്കം.

സൂര്യകുമാര്‍ ഫ്‌ളോപ്പ്

സൂര്യകുമാര്‍ ഫ്‌ളോപ്പ്

അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഇന്ത്യ പ്ലേയിങ് 11ലേക്കെത്തിച്ച സൂര്യകുമാര്‍ യാദവിന് അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാനായില്ല. ബൗണ്ടറിയോടെ ആദ്യ ടെസ്റ്റ് റണ്‍സ് നേടിയ സൂര്യയെ നതാന്‍ ലിയോണ്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ശുബ്മാന്‍ ഗില്ലിനെയും മധ്യനിരയില്‍ തഴഞ്ഞാണ് ഇന്ത്യ സൂര്യകുമാറിന് അവസരം നല്‍കിയത്. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ ക്ലിക്കാവാന്‍ അദ്ദേഹത്തിനായില്ല. രണ്ടാം ഇന്നിങ്‌സില്‍ സൂര്യകുമാറിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം.

വിക്കറ്റ് കീപ്പറായെത്തിയ കെ എസ് ഭരത്തിനും അരങ്ങേറ്റത്തില്‍ തിളങ്ങാനായില്ല. 10 പന്തില്‍ 8 റണ്‍സെടുത്ത ഭരത്തിനെ മുര്‍ഫി എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഒരു ബൗണ്ടറിയോടെ നന്നായി തുടങ്ങിയ ഭരത്തിനെ മുര്‍ഫി കുടുക്കുകയായിരുന്നു.

സെഞ്ച്വറിയോടെ രോഹിത്

സെഞ്ച്വറിയോടെ രോഹിത്

രോഹിത് ശര്‍മയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 212 പന്ത് നേരിട്ട് 15 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 120 റണ്‍സാണ് നായകനും ഓപ്പണറുമായ രോഹിത് നേടിയത്. ഒരുവശത്ത് പ്രമുഖ താരങ്ങള്‍ ഫ്‌ളോപ്പായപ്പോഴും ഉത്തരവാദിത്തത്തോടെ ബാറ്റുവീശിയ രോഹിത് ഇന്ത്യക്ക് കരുത്താവുകയായിരുന്നു.

ഇന്ത്യ രണ്ടാം ദിനം വലിയ സ്‌കോറാണ് സ്വപ്‌നം കണ്ടതെങ്കിലും പുജാരയും കോലിയും സൂര്യകുമാറും നിരാശപ്പെടുത്തിയത് വലിയ തിരിച്ചടിയായി മാറി.

Also Read: IND vs AUS: ആദ്യ ദിനം റെക്കോഡുകളുടെ പെരുമഴ! അഞ്ച് വമ്പന്‍ നേട്ടങ്ങള്‍- അറിയാം

അരങ്ങേറ്റത്തില്‍ മിന്നിച്ച് മര്‍ഫി

അരങ്ങേറ്റത്തില്‍ മിന്നിച്ച് മര്‍ഫി

ഇന്ത്യയുടെ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുമായി കസറിയപ്പോള്‍ മറുപടിയില്‍ ഓസീസിന്റെ ആയുധം ടോഡ് മര്‍ഫിയായിരുന്നു. അരങ്ങേറ്റ ഇന്നിങ്‌സില്‍ത്തന്നെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യയെ വിറപ്പിക്കാന്‍ മര്‍ഫിക്കായി. കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, കെ എസ് ഭരത് എന്നിവരെ പുറത്താക്കിയാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.

ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്ന ബൗളിങ്ങാണ് ഇന്ത്യ കാഴ്ചവെച്ചത്. 63.5 ഓവറില്‍ 177 റണ്‍സില്‍ ഓസീസിന്റെ പോരാട്ടം അവസാനിച്ചു.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനുമാണ് ഓസീസിനെ തകര്‍ത്തത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടി. മാര്‍നസ് ലബ്യുഷെയ്നാണ് (49) ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലക്സ് ക്യാരി (36), പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ് (31) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖ്വാജ (1), മാറ്റ് റിന്‍ഷോ (0), പാറ്റ് കമ്മിന്‍സ് (6) എന്നിവര്‍ക്കൊന്നും കാര്യമായി ചെയ്യാനായില്ല. അഞ്ച് മാസത്തിലേറെ പരിക്കേറ്റ് പുറത്തിരുന്ന രവീന്ദ്ര ജഡേജ 22 ഓവറില്‍ 8 മെയ്ഡനടക്കം 47 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. പിച്ചില്‍ വലിയ ടേണോ ബൗണ്‍സോ ഇല്ലാതിരുന്നിട്ടും ലൈനും ലെങ്തും ഉപയോഗിച്ച് നേട്ടമുണ്ടാക്കാന്‍ ജഡേജക്ക് സാധിച്ചു.

Story first published: Friday, February 10, 2023, 8:00 [IST]
Other articles published on Feb 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+