Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ പെര്‍ഫക്ടല്ല! മൂന്ന് കാര്യങ്ങള്‍ മെച്ചപ്പെടുത്തണം- എന്തൊക്കെയെന്നറിയാം

1

ന്യൂഡല്‍ഹി: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് നാളെ ഡല്‍ഹിയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണുള്ളത്. നാഗ്പൂര്‍ ടെസ്റ്റിലെ വമ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

കരുത്തരായ ഓസ്‌ട്രേലിയയെ മൂന്ന് ദിവസംകൊണ്ടാണ് ഇന്ത്യ ഇന്നിങ്‌സ് തോല്‍വിയിലേക്ക് തള്ളിവിട്ടത്. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ മികവാണ് ശക്തി. ആദ്യ മത്സരത്തില്‍ സ്പിന്‍ നിരക്ക് മുന്നിലാണ് ഓസീസ് കറങ്ങി വീണത്.

ഇന്ത്യക്ക് ഡല്‍ഹിയില്‍ വമ്പന്‍ റെക്കോഡുള്ളത്. ടീമിന്റെ ഭാഗ്യമൈതാനങ്ങളിലൊന്നാണ് ഡല്‍ഹിയെന്ന് നിസംശയം പറയാംം. ഇന്ത്യയുടെ പ്രമുഖ താരങ്ങളുടെ ഡല്‍ഹിയിലെ റെക്കോഡുകളെല്ലാം മികച്ചതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കണക്കുകളില്‍ വലിയ മുന്‍തൂക്കവുമുണ്ട്.

എന്നാല്‍ ഓസ്‌ട്രേലിയയെ ഇന്ത്യക്ക് നിസാരക്കാരായി കാണാനാവില്ല. ശക്തമായ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്ക് ശേഷിയുണ്ട്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ശക്തമായ പോരാട്ടം നടത്തുമെന്നുറപ്പ്.

അതുകൊണ്ട് തന്നെ പിഴവുകള്‍ വരുത്താതെ ഇന്ത്യക്ക് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. ആദ്യ മത്സരത്തിലെ പ്രകടനം വിലയിരുത്തി ഡല്‍ഹി ടെസ്റ്റിന് മുമ്പ് ഇന്ത്യ മെച്ചപ്പെടുത്തേണ്ട മൂന്ന് മേഖലകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഫീല്‍ഡിങ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യം

ഫീല്‍ഡിങ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും മികച്ച ഫീല്‍ഡര്‍മാരാല്‍ സമ്പന്നമാണ്. നിലവിലെ ടീമിലേക്ക് വന്നാലും താരങ്ങളെല്ലാം നല്ല ഫീല്‍ഡിങ് കാഴ്ചവെക്കുന്നവരാണ്. ഇന്ത്യയുടെ സമീപകാലത്തെ കുതിപ്പ് മികച്ചതാണെങ്കിലും ഫീല്‍ഡിങ് നിലവാരം പരിശോധിച്ചാല്‍ നിരാശപ്പെടേണ്ടിവരും.

ആദ്യ മത്സരത്തില്‍ ഇന്ത്യ നിരവധി ക്യാച്ചുകളാണ് കൈവിട്ടത്. ഇതിലും വലിയ ജയം ഇന്ത്യ നാഗ്പൂരില്‍ നേടേണ്ടതായിരുന്നെങ്കിലും ഫീല്‍ഡിങ് പിഴവ് തിരിച്ചടിയായി. പ്രധാനമായും സ്ലിപ്പിലെ ഫീല്‍ഡിങ്. വിരാട് കോലി നിലവിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണെങ്കിലും സമീപകാലത്തായി നിരവധി ക്യാച്ചുകളാണ് പാഴാക്കുന്നത്.

2022മുതലുള്ള കണക്ക് നോക്കുമ്പോള്‍ 14ല്‍ 6 ക്യാച്ചുകളാണ് കോലി പാഴാക്കിയത്. ടെസ്റ്റില്‍ ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഫീല്‍ഡിങ് മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Also Read: മികച്ച റെക്കോഡുള്ള സൂപ്പര്‍ താരങ്ങള്‍! പക്ഷെ ലോകകപ്പ് കളിച്ചിട്ടില്ല- അഞ്ച് പേരിതാ

മധ്യനിര ബാറ്റിങ് പ്രശ്‌നം

മധ്യനിര ബാറ്റിങ് പ്രശ്‌നം

ഇന്ത്യയുടെ മധ്യനിരയിലെ ബാറ്റിങ് നിലവിലെ സാഹചര്യത്തില്‍ മോശമാണെന്ന് പറയാം. റിഷഭ് പന്തിന്റെ അഭാവം ഇന്ത്യയുടെ മധ്യനിരയിലെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. നാഗ്പൂരില്‍ രോഹിത് ശര്‍മയൊഴികെ ഇന്ത്യയുടെ മറ്റ് പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തി.

രവീന്ദ്ര ജഡേജയുടെയും അക്ഷര്‍ പട്ടേലിന്റെയും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ എപ്പോഴും ബൗളര്‍മാരില്‍ നിന്ന് ഇത്തരമൊരു പ്രകടനം പ്രതീക്ഷിക്കാനാവില്ല.

അതുകൊണ്ട് തന്നെ മധ്യനിര ശക്തിപ്പെടുത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. കെഎസ് ഭരത് യുവതാരമായതിനാല്‍ ഇന്ത്യ അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ മാറ്റേണ്ടതാണ്. ശ്രേയസ് അയ്യരെയോ ശുബ്മാന്‍ ഗില്ലിനെയോ പ്ലേയിങ് 11ലേക്ക് തിരികെ എത്തിക്കണം.

Also Read: സെവാഗ് മാനസികമായി ശക്തന്‍! തളര്‍ത്താനാവില്ല- അനുഭവം വെളിപ്പെടുത്തി മുന്‍ അംപയര്‍

എക്‌സ്ട്രാസ് ശ്രദ്ധിക്കണം

എക്‌സ്ട്രാസ് ശ്രദ്ധിക്കണം

ഇന്ത്യന്‍ ബൗളര്‍മാരുടെ എക്‌സ്ട്രാസും ശ്രദ്ധ നല്‍കേണ്ട കാര്യമാണ്. ആദ്യ മത്സരത്തില്‍ രവീന്ദ്ര ജഡേജ മൂന്ന് നോബോളാണ് എറിഞ്ഞത്. ടെസ്റ്റില്‍ ഇത്തരം എക്‌സ്ട്രാസിന് വലിയ വില നല്‍കേണ്ടിവരും. സ്റ്റീവ് സ്മിത്തിനെ ജഡേജ പുറത്താക്കിയിട്ടും അത് നോബോളായി മാറിയത് നാഗ്പൂരില്‍ കണ്ടതാണ്.

ശക്തരായ ഓസീസ് താരങ്ങള്‍ അധികം അവസരങ്ങള്‍ നല്‍കിയേക്കില്ല. അതുകൊണ്ട് തന്നെ ലഭിക്കുന്ന അവസരങ്ങള്‍ മുതലാക്കേണ്ടതായുണ്ട്. അതിന് സാധിക്കാത്ത പക്ഷം ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവും. അതുകൊണ്ട് തന്നെ ബൗളര്‍മാര്‍ നോബോള്‍ എറിയുന്നതില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്. അല്ലാത്ത പക്ഷം തിരിച്ചടി ഉറപ്പ്.

Story first published: Thursday, February 16, 2023, 20:57 [IST]
Other articles published on Feb 16, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+