IND vs AUS: അശ്വിനെ പേടി! രണ്ടാം ടെസ്റ്റില്‍ വാര്‍ണര്‍ പുറത്താവും- പ്രതികരിച്ച് ഫാന്‍സ്

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഓസ്‌ട്രേലിയ നേരിട്ടത്. ഇന്ത്യയുടെ സ്പിന്‍ മികവിന് മുന്നില്‍ ഓസീസ് തകര്‍ന്നടിഞ്ഞു. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് നാഗ്പൂരില്‍ ഓസീസ് നാണംകെട്ടത്.
ഇത്രയും വലിയ വിജയം ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്നെ തുറന്ന് പറഞ്ഞിരുന്നു. പേരുകേട്ട ഓസീസിനെതിരേ സര്‍വാധിപത്യ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ഏകപക്ഷീയമായ ജയമായിരുന്നു ആതിഥേയരുടേത്.
രണ്ടാം ടെസ്റ്റില്‍ എന്ത് വിലകൊടുത്തും തിരിച്ചുവരാനൊരുങ്ങുകയാണ് ഓസീസ്. ടീമില്‍ വലിയ അഴിച്ചുപണി ഓസീസ് നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രണ്ടാം ടെസ്റ്റ് ഡല്‍ഹിയിലാണ്. അവിടെയും സ്പിന്നര്‍മാര്‍ക്കാണ് മുന്‍തൂക്കം.
അതുകൊണ്ട് തന്നെ സാഹചര്യം വിലയിരുത്തി മോശം ഫോമിലുള്ളവരെ തഴയുകയാണ് ഓസീസിന്റെ പദ്ധതി. സ്റ്റാര്‍ ഓപ്പണറും സീനിയറുമായ ഡേവിഡ് വാര്‍ണറെ ഓസീസ് രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയേക്കുമെന്നാണ് വിവരം.

വാര്‍ണര്‍ അശ്വിന്റെ വേട്ടമൃഗം
ഡേവിഡ് വാര്‍ണര്‍ സീനിയര്‍ താരമാണെങ്കിലും ഇന്ത്യയുടെ ആര്‍ അശ്വിന് മുന്നില്‍ മുട്ടിടിക്കും. നാഗ്പൂരിലേതടക്കം 11 തവണയാണ് അശ്വിന്റെ മുന്നില്‍ വാര്‍ണര്‍ പുറത്തായത്. അശ്വിന്റെ ബൗളിങ്ങിനെ നേരിടാന്‍ വാര്‍ണര്‍ നന്നായി പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ടേണിങ് പിച്ചിലും വാര്‍ണറില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.
ഇടം കൈയന്‍മാര്‍ക്കെതിരേ അശ്വിന്റെ റെക്കോഡ് മികച്ചതാണ്. മറ്റ് ഇന്ത്യന്‍ സ്പിന്നര്‍മാരും മികച്ച ഫോമില്‍ നില്‍ക്കവെ വാര്‍ണറെ കളിപ്പിക്കാന്‍ ഓസീസ് അധികം താല്‍പര്യപ്പെടുന്നില്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്.
നിലയുറപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിവുള്ളവനാണെങ്കിലും നിലവിലെ ഫോം പ്രതീക്ഷ നല്‍കുന്നതല്ല. അതുകൊണ്ട് തന്നെ വാര്‍ണര്‍ക്ക് പകരം മറ്റൊരു ഓപ്പണറെ കളിപ്പിക്കാന്‍ ഓസീസ് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

ഇന്ത്യ കണ്ട് പഠിക്കണം
ഡേവിഡ് വാര്‍ണറെപ്പോലൊരു സീനിയര്‍ താരത്തെ ഓസ്‌ട്രേലിയ പുറത്തിരുത്താന്‍ കാട്ടുന്ന ധൈര്യം ഇന്ത്യ കണ്ട് പഠിക്കണമെന്നും കെ എല്‍ രാഹുലിനെ പ്ലേയിങ് 11നിന്ന് പുറത്താക്കണമെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.
സീനിയര്‍ താരമെന്നതിലുപരി ഫോമിനാണ് പ്രാധാന്യം നല്‍കേണ്ടത്. അതുകൊണ്ട് തന്നെ രാഹുലിനെ മാറ്റി ശുബ്മാന്‍ ഗില്ലിനെ കളിപ്പിക്കണം. രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഫോമിലേക്കെത്താന്‍ രഞ്ജി ട്രോഫി കളിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു.
Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

ഇന്ത്യയില്‍ വാര്‍ണറുടെ റെക്കോഡ് മോശം
പരിമിത ഓവറില്‍ വാര്‍ണറുടെ കളിക്കണക്കുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. ഐപിഎല്ലിലടക്കം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള വാര്‍ണര്‍ക്ക് പരിമിത ഓവറില്‍ മികച്ച റെക്കോഡാണുള്ളത്. എന്നാല്‍ ഇന്ത്യന്‍ പിച്ചില്‍ താരത്തിന്റെ ടെസ്റ്റ് റെക്കോഡുകള്‍ അത്ര മികച്ചതല്ല.
9 ടെസ്റ്റുകളാണ് ഇതുവരെ വാര്‍ണര്‍ ഇന്ത്യയില്‍ കളിച്ചത്. നേടിയത് 21 ശരാശരിയില്‍ 399 റണ്‍സ് മാത്രം. മികച്ച തുടക്കം നല്‍കാന്‍ വാര്‍ണര്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ വാര്‍ണര്‍ക്ക് പ്ലേയിങ് 11 സ്ഥാനം നഷ്ടമാവുമെന്നാണ് വിവരം.

ഇന്ത്യയും ഫോമിന് പ്രാധാന്യം നല്‍കണം
കെ എല്‍ രാഹുലിനെയും സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ പ്ലേയിങ് 11 പുറത്താക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. രാഹുലിന് പകരം ഗില്ലും സൂര്യക്ക് പകരം സര്‍ഫറാസ് ഖാനെയും ഉള്‍പ്പെടുത്തണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം മികവ് കാട്ടിയാല്‍ ടീമിലെ സ്ഥാനം നഷ്ടമാവുമെന്നാണ് നിലവിലെ അവസ്ഥ.
ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്ന രീതി മാറണമെന്നും ഫോമിന് പ്രാധാന്യം നല്‍കണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. ബിസിസി ഐ ഓസ്‌ട്രേലിയ കാട്ടുന്ന ധൈര്യമെങ്കിലും കാട്ടണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications