
ഇന്ത്യയുടെ സാധ്യതകള്‍ ഇങ്ങനെ
ഇന്ത്യക്ക് യാതൊരു പ്രശ്‌നവുമില്ലാതെ നേരിട്ട് ഫൈനല്‍ സീറ്റ് നേടാന്‍ ഓസീസിനെ 4-0ന് തകര്‍ക്കണം. 3-0, 3-1 എന്ന മാര്‍ജിനില്‍ ജയിച്ചാലും ഇന്ത്യക്ക് ഫൈനല്‍ സീറ്റ് നേടിയെടുക്കാനാവും. എന്നാല്‍ 3-0ന് താഴോട്ട് ഇന്ത്യയുടെ വിജയ മാര്‍ജിന്‍ പോയാല്‍ രോഹിത് ശര്‍മക്കും സംഘത്തിനും ഫൈനല്‍ കളിക്കുക പ്രയാസമാകുമെന്നുറപ്പ്.
ഓസീസ് പരമ്പര കൈവിട്ടാന്‍ ശ്രീലങ്ക-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയെ ആശ്രയിച്ചാവും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍. ശ്രീലങ്കയ്‌ക്കെതിരേ ന്യൂസീലന്‍ഡ് ഒരു ജയവും സമനിലയും നേടിയാല്‍ ഇന്ത്യക്ക് ഫൈനലില്‍ പ്രവേശിക്കാനാവും.
ശ്രീലങ്ക-ന്യൂസീലന്‍ഡ് മത്സരം മാത്രമല്ല വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരഫലവും ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറും. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ 2-1ന് തോറ്റാല്‍ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയെ സമനിലയില്‍ കുരുക്കുകയോ പരമ്പര നേടുകയോ ചെയ്യേണ്ടത് ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ അത്യാവശ്യമായി മാറും.
ശ്രീലങ്ക-ന്യൂസീലന്‍ഡ് മത്സരം മാര്‍ച്ച് 9നാണ് ആരംഭിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം ഫെബ്രുവരി 28നും. ഓസീസ് പരമ്പര കൈവിട്ടാലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനുള്ള സാധ്യതകളുണ്ടെന്ന് ചുരുക്കം.

ഓസീസ് പരമ്പര ഇന്ത്യക്ക് കടുപ്പം
ഓസ്‌ട്രേലിയന്‍ പരമ്പര നേടുക ഇന്ത്യയെ സംബന്ധിച്ച് കടുപ്പമാണ്. ഇത്തവണ രണ്ട് ടീമിനൊപ്പവും സൂപ്പര്‍ താരങ്ങളുടെ നീണ്ടനിരയാണുള്ളത്. ഓസീസ് ടീമിലെ ഒട്ടുമിക്ക താരങ്ങളും ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവമ്പത്തുള്ളവരാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഏറ്റവും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരും.
ബൗളിങ്ങിലേക്ക് വരുമ്പോഴും ഓസീസ് ശക്തര്‍. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരടങ്ങുന്ന പേസ് നിര കിടിലനാണ്. സ്പിന്‍ നിരയില്‍ നതാന്‍ ലിയോണും ആഷ്ടന്‍ അഗറുമുണ്ട്. ഇന്ത്യ പിച്ചിലെ സ്പിന്‍ സാഹചര്യത്തെ മുതലാക്കാന്‍ കഴിവുള്ളവര്‍ തന്നെയാണ് ഓസീസിന്റേത്.
Also Read: ഞാന്‍ കളിച്ചത് ധോണിക്കായി, പിന്നീടാണ് രാജ്യം-ഇങ്ങനെയും ആരാധനയോ? പ്രതികരണങ്ങള്‍

ഇന്ത്യക്ക് അഭിമാന പരമ്പര
ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കടക്കാന്‍ ഓസീസിനെ വമ്പന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയാണ് ഏറ്റവും നല്ല വഴി. ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നതിലുപരിയായി അഭിമാന പരമ്പരയാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി.
അടുത്തൊന്നും തട്ടകത്തില്‍ ഇന്ത്യ പരമ്പര കൈവിട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഓസ്‌ട്രേലിയയോടും പരമ്പര നേടേണ്ടതായുണ്ട്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ് പരമ്പര. ഈ പരമ്പര കൈവിട്ടാല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചേക്കും. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഇന്ത്യയെ പരമ്പര നേടിക്കൊടുക്കേണ്ടത് രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.


Click it and Unblock the Notifications
