IND vs AUS: ഇന്ത്യ കരുതിയിരുന്നോ! മൂന്ന് മാറ്റത്തിനൊരുങ്ങി ഓസീസ്- വിറപ്പിക്കുമെന്നുറപ്പ്

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. ഇന്നിങ്‌സിനും 132 റണ്‍സിനും വിജയിച്ച ഇന്ത്യ നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയും ചെയ്തു.
ഇന്ത്യയെ സംബന്ധിച്ച് ഗംഭീര തുടക്കമാണെങ്കിലും ഓസ്‌ട്രേലിയക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല നിലവിലെ പ്രകടനം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരായ ഓസീസിന് നാഗ്പൂരില്‍ തൊട്ടതെല്ലാം പിഴച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ സര്‍വാധിപത്യം പുലര്‍ത്തിയപ്പോള്‍ ഓസീസിന് നോക്കിനില്‍ക്കാനെ കഴിഞ്ഞുള്ളൂ.
ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടെ വലിയ നിരയാണ് ഓസീസ്. എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസീസ് കറങ്ങി വീണു. വലിയ മുന്നൊരുക്കം നടത്തിയാണ് കംഗാരുക്കള്‍ വന്നതെങ്കിലും ഇന്ത്യയുടെ സ്പിന്‍ നിരയോട് പിടിച്ചുനില്‍ക്കാനായില്ല.
ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയ. ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് തോല്‍വിക്ക് കാരണമെന്ന് മത്സരശേഷം ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ന്യൂഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് മുന്നോടിയായി വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഓസ്‌ട്രേലിയ. മൂന്ന് മാറ്റങ്ങള്‍ ഓസീസ് ടീമില്‍ വരുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാറ്റങ്ങള്‍ വന്നാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. ഓസീസ് വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങള്‍ പരിശോധിക്കാം.

സ്‌കോട്ട് ബോളണ്ട് പുറത്തേക്ക്
ആദ്യ മത്സരത്തില്‍ ഓസീസ് പ്ലേയിങ് 11 ഉള്‍പ്പെട്ട പേസറാണ് സ്‌കോട്ട് ബോളണ്ട്. പാറ്റ് കമ്മിന്‍സിനൊപ്പം രണ്ടാം പേസറായെത്തിയ സ്‌കോളണ്ടിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. 17 ഓവര്‍ എറിഞ്ഞ് നാല് മെയ്ഡനടക്കം 34 റണ്‍സ് മാത്രമാണ് ബോളണ്ട് വിട്ടുകൊടുത്തതെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.
ഇത് ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ കാര്യമായി ബാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ബോളണ്ടിനെ പുറത്തിരുത്തുമെന്നുറപ്പ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും.
പരിക്കിനെത്തുടര്‍ന്നാണ് രണ്ട് പേരും ആദ്യ മത്സരം കളിക്കാതിരുന്നത്. എന്നാല്‍ സ്റ്റാര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇടം കൈയന്‍ പേസര്‍ പ്ലേയിങ് 11ലേക്കെത്തിയാല്‍ ഇന്ത്യക്ക് വലിയ തലവേദനയാവുമെന്നുറപ്പ്.
Also Read: IND vs AUS:ആ തന്ത്രം കോലിയെ കണ്ട് പഠിച്ചു! മാതൃകയാക്കിയത് വെളിപ്പെടുത്തി രോഹിത്

ഹാന്‍ഡ്‌സ്‌കോംപിനും സീറ്റ് തെറിക്കും
പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ പ്ലേയിങ് 11ലെ സ്ഥാനവും നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. ആറാം നമ്പറില്‍ ഓസ്‌ട്രേലിയ കളിപ്പിച്ച താരമാണ് ഹാന്‍ഡ്‌സ്‌കോംപ്. ആദ്യ ഇന്നിങ്‌സില്‍ 31 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 6 റണ്‍സുമാണ് ഹാന്‍ഡ്‌സ്‌കോംപ് നേടിയത്.
രണ്ട് മത്സരത്തിലും മോശം ഷോട്ട് കളിച്ചാണ് അദ്ദേഹം പുറത്തായത്. അശ്വിനെതിരേ മോശം സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് ഹാന്‍ഡ്‌സ്‌കോംപ് രണ്ടാം ഇന്നിങ്‌സില്‍ മടങ്ങിയത്. ക്ഷമയോടെ ബാറ്റ് ചെയ്യാന്‍ താരം ശ്രമിച്ചില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പകരം കാമറൂണ്‍ ഗ്രീന്‍ എത്താനാണ് സാധ്യത. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ പരിക്കിനെത്തുടര്‍ന്നാണ് ആദ്യ മത്സരം കളിക്കാതിരുന്നത്.
എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. 23കാരനായ താരം നേരത്തെ ഇന്ത്യയില്‍ പരിമിത ഓവര്‍ മത്സരം കളിക്കുകയും മികവ് കാട്ടുകയും ചെയ്തിട്ടുണ്ട്. ഗ്രീന്‍ കളിച്ചാല്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.
Also Read: IND vs AUS: ഓസീസിന് പിഴച്ചത് എവിടെ? ആ തന്ത്രം പാളി- തുറന്ന് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

റിന്‍ഷോയും പുറത്തേക്ക്
ആദ്യ മത്സരത്തില്‍ ഓസീസ് നിരയില്‍ ഏറ്റവും ഫ്‌ളോപ്പായത് മാറ്റ് റിന്‍ഷോയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായ റിന്‍ഷോ രണ്ടാം ഇന്നിങ്‌സില്‍ 2 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ സ്പിന്‍ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന റിന്‍ഷോക്ക് സീറ്റ് നഷ്ടമാവുമെന്നുറപ്പ്.
റിന്‍ഷോക്ക് പകരം ഓസ്‌ട്രേലിയ ട്രെവിസ് ഹെഡിനെ കളിപ്പിച്ചേക്കും. അതിവേഗം മധ്യനിരയില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് റിന്‍ഷോ. താരത്തിന്റെ സാന്നിധ്യം ഓസീസ് ടീമിന് കരുത്തേകുമെന്ന് ഉറപ്പ്. ആദ്യ മത്സരത്തില്‍ ഹെഡിനെ പുറത്തിരുത്തിയത് വലിയ വിമര്‍ശനം നേരിട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications