IND vs AUS: എങ്ങനെ ബാറ്റിങ് മെച്ചപ്പെടുത്തി? സഹായിച്ചത് മുന്‍ ഓസീസ് താരം- അക്ഷര്‍ പറയുന്നു

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് ഹീറോയായിക്കുകയാണ് അക്ഷര്‍ പട്ടേല്‍. ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങളെല്ലാം നിറം മങ്ങിയപ്പോള്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമായി അക്ഷര്‍ പട്ടേലാണ് (74) ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി ഇന്ത്യയുടെ പുതിയ രക്ഷക റോളിലേക്ക് അക്ഷര്‍ എത്തിയിരിക്കുകയാണ്. സമീപകാലത്തായി അദ്ദേഹത്തിന്റെ ബാറ്റിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ രവീന്ദ്ര ജഡേജക്കൊപ്പം നില്‍ക്കുന്ന ഓള്‍റൗണ്ടറെന്ന നിലയിലേക്ക് അക്ഷര്‍ വളര്‍ന്നിട്ടുണ്ട്.
ഓസീസ് ബൗളര്‍മാരെ ധീരമായി നേരിട്ട് വന്‍ ലീഡ് നേടുന്നതില്‍ നിന്ന് തടുത്തുനിര്‍ത്തിയ അക്ഷര്‍ ബാറ്റിങ്ങില്‍ വളരെയധികം മെച്ചപ്പെട്ടുവെന്ന് പറയാം. ഇപ്പോഴിതാ എങ്ങനെയാണ് ബാറ്റിങ് മെച്ചപ്പെടുത്തിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ പുതിയ ഹീറോ.
ഇന്ത്യന്‍ ടീം താരങ്ങളെക്കാള്‍ അക്ഷര്‍ നന്ദി പറയുന്നത് ഓസീസ് മുന്‍ നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്ങിനാണ്. ഡല്‍ഹി ക്യാപിറ്റല്‍സില്‍ അക്ഷര്‍ കളിക്കുന്നത് പോണ്ടിങ്ങിന്റെ പരിശീലനത്തിന് കീഴിലാണ്. അദ്ദേഹത്തിന്റെ ഉപദേശമാണ് തനിക്ക് കരുത്തായതെന്നാണ് അക്ഷര്‍ പറയുന്നത്.

പോണ്ടിങ്ങിന്റെ ഉപദേശം തുണച്ചു
ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോള്‍ നിരവധി സമയം റിക്കി പോണ്ടിങ്ങിനോട് സംസാരിച്ചിരുന്നു. ബാറ്റിങ് മെച്ചപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. ഇതിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുകയുണ്ടായി. ഇന്ത്യന്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരോടും ഇതേ കാര്യം ചോദിച്ചിരുന്നു.
30ലും 40ലുമൊന്നും എന്റെ മികവ് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് കരുതുന്നത്. അന്ന് മത്സരങ്ങള്‍ ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മികച്ച പ്രകടനം മാനസിക നിലയെ ആശ്രയിച്ചിരിക്കുന്നു. ഓള്‍റൗണ്ടറെന്ന നിലയില്‍ ശാന്തതയോടെ ഇരിക്കുമ്പോള്‍ വലിയ സ്‌കോര്‍ നേടാതെ പുറത്തായാലും അസ്വഭാവികമായി ഒന്നും തോന്നില്ല.
പല മത്സരങ്ങളിലും 30, 40 റണ്‍സ് നേടാറുണ്ടെങ്കിലും അതിനെ മാച്ച് വിന്നിങ് സ്‌കോറാക്കി മാറ്റണമെന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അന്നും ഇന്നും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്-അക്ഷര്‍ പട്ടേല്‍ എന്‍ഡിടിവിയില്‍ സംസാരിക്കവെ പറഞ്ഞു.
Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

ഷോട്ട് സെലക്ഷനും മെച്ചപ്പെട്ടു
അക്ഷര്‍ കളിക്കുന്ന ഷോട്ടുകളെല്ലാം ക്ലാസിക് രീതിയിലേക്ക് മാറിയിട്ടുണ്ട്. ഡല്‍ഹിയില്‍ പതിയ നിലയുറപ്പിച്ച ശേഷമാണ് അക്ഷര്‍ കത്തിക്കയറിയത്. അല്‍പ്പനേരം ക്രീസില്‍ നിന്ന് നിലയുറപ്പിച്ച ശേഷം മനോഹരമായ ഷോട്ടുകളിലൂടെയാണ് റണ്‍സുയര്‍ത്തിയത്.
സ്‌ട്രെയ്റ്റ് ഡ്രൈവുകളും കവര്‍ ഡ്രൈവുകളുമെല്ലാം ഇപ്പോള്‍ അനായാസം കളിക്കാന്‍ അക്ഷറിനാവുന്നു. ടെസ്റ്റില്‍ മികച്ച ബാറ്റ്‌സ്മാന്റെ ശരീര ഭാഷയിലേക്ക് താരം എത്തിയിരിക്കുന്നു. 115 പന്തുകള്‍ നേരിട്ട് 9 ഫോറും 3 സിക്‌സുമാണ് അക്ഷര്‍ പറത്തിയത്.
ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കൊടുക്കാന്‍ അക്ഷറിന് സാധിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പുറത്താവുകയായിരുന്നു. ബൗണ്ടറി നേടാനുള്ള അക്ഷറിന്റെ ശ്രമം പാറ്റ് കമ്മിന്‍സ് തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്ക ടിക്കറ്റാക്കി മാറ്റുകയായിരുന്നു.
Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

അശ്വിനുമായി നിര്‍ണ്ണായക കൂട്ടുകെട്ട്
എട്ടാം വിക്കറ്റില്‍ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ചേര്‍ന്ന് സൃഷ്ടിച്ച സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. 114 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഓസ്‌ട്രേലിയയുടെ എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന ബാറ്റിങ് കൂട്ടുകെട്ടായിരുന്നു ഇത്.
ഇരുവരുടെയും കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ഓസ്‌ട്രേലിയ വലിയ ലീഡിലേക്ക് എത്തുമായിരുന്നുവെന്ന് ഉറപ്പാണ്. സമീപകാലത്തായി ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് മികവ് പോലും ടോപ് ഓഡറിലെ പ്രമുഖര്‍ കാട്ടുന്നില്ലെന്നതാണ് വസ്തുത. എന്തായാലും ഇന്ത്യയുടെ വാലറ്റത്തിന്റെ മിന്നും പ്രകടനം ടീമിന് മുതല്‍ക്കൂട്ട് തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications