IND vs AUS: ഇന്ത്യയെ രക്ഷിച്ച് അക്ഷര്‍, ഓസീസിന് തകര്‍പ്പന്‍ തുടക്കം- മികച്ച ലീഡിലേക്ക്

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ മികച്ച ലീഡിലേക്ക്. ഒരു റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്.
ഒമ്പത് വിക്കറ്റ് ശേഷിക്കെ 62 റണ്‍സ് ലീഡ് ഇതിനോടകം ഓസീസിനുണ്ട്. ട്രവിസ് ഹെഡ്ഡും (40 പന്തില്‍ 39) മാര്‍നസ് ലബ്യുഷെയ്‌നുമാണ് (19 പന്തില്‍ 16) ക്രീസില്‍. 6 റണ്‍സെടുത്ത ഉസ്മാന്‍ ഖ്വാജയെ രവീന്ദ്ര ജഡേജ പുറത്താക്കി.
ഓസ്‌ട്രേലിയയുടെ 263 റണ്‍സ് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട് ഇന്ത്യയെ രക്ഷിച്ചത് അക്ഷര്‍ പട്ടേലിന്റെ (74) അര്‍ധ സെഞ്ച്വറി പ്രകടനമാണ്.
വിരാട് കോലി (44), ആര്‍ അശ്വിന്‍ (37), രോഹിത് ശര്‍മ (32) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഓസ്‌ട്രേലിയയുടെ നതാന്‍ ലിയോണിന്റെ സ്പിന്‍ കെണിയാണ് ഇന്ത്യയെ തകര്‍ത്തത്. അക്ഷര്‍-അശ്വിന്‍ എട്ടാം വിക്കറ്റിലെ സെഞ്ച്വറി കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് വലിയ നാണക്കേട് നേരിടേണ്ടി വന്നേനെ.

ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നു
രണ്ടാം ദിനം വലിയ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ തുടക്കം മുതലേ ഓസീസ് വിറപ്പിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ 46 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ കെ എല്‍ രാഹുലിനെ (17) ഇന്ത്യക്ക് നഷ്ടമായി. മോശം ഫോമിലായിരുന്ന താരം ഡല്‍ഹിയുടെ നിലവാരം കാട്ടിയില്ലെന്ന് പറയാം. അധികം വൈകാതെ ചേതേശ്വര്‍ പുജാര അക്കൗണ്ട് തുറക്കാതെ മടങ്ങി.
100ാം ടെസ്റ്റിനിറങ്ങിയ പുജാരയെ നതാന്‍ ലിയോണ്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഇത് 11ാം തവണയാണ് ലിയോണിന് മുന്നില്‍ പുജാര പുറത്താവുന്നത്. പിടിച്ചുനിന്ന രോഹിത് ശര്‍മയെ (32) ലിയോണ്‍ ക്ലീന്‍ബൗള്‍ഡാക്കി. അഞ്ചാം നമ്പറില്‍ വിശ്വസ്തനായ ശ്രേയസ് അയ്യരും (4) നിരാശപ്പെടുത്തിയതോടെ ടീം വലിയ പ്രതിസന്ധിയിലായി.
Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

കോലി-ജഡേജ കൂട്ടുകെട്ട്
വന്‍ തകര്‍ച്ചയിലേക്കെന്ന് തോന്നിച്ച ഇന്ത്യക്ക് അല്‍പ്പം ആശ്വാസം നല്‍കിയത് വിരാട് കോലി-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ്. 59 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 74 പന്ത് നേരിട്ട് 26 റണ്‍സെടുത്ത ജഡേജയെ പുറത്താക്കി ടോഡ് മര്‍ഫിയാണ് കൂട്ടുകെട്ട് പൊളിച്ചത്. ജഡേജ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
അധികം വൈകാതെ വിരാട് കോലിയെ കോനിമാനും എല്‍ബിയില്‍ കുടുക്കി. 84 പന്തില്‍ 44 റണ്‍സാണ് കോലി നേടിയത്. ബാറ്റിലുരസിയാണ് പാഡില്‍ പന്ത് കൊണ്ടതെങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചത് വിവാദമാവുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത്തിനും ശോഭിക്കാനായില്ല. 12 പന്തില്‍ 6 റണ്‍സാണ് അദ്ദേഹം നേടിയത്.

അക്ഷര്‍-അശ്വിന്‍ സെഞ്ച്വറി കൂട്ടുകെട്ട്
ഓസീസ് വന്‍ ലീഡ് നേടുമെന്ന് തോന്നിച്ചിടത്തുനിന്ന് 1 റണ്‍സ് ലീഡിലേക്ക് ചുരുങ്ങാന്‍ കാരണം അക്ഷര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്റെയും കൂട്ടുകെട്ടാണ്. 114 റണ്‍സിന്റെ കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 71 പന്തില്‍ 37 റണ്‍സെടുത്ത അശ്വിനെ പുറത്താക്കി പാറ്റ് കമ്മിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. മാറ്റ് റിന്‍ഷോയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് അശ്വിന്റെ മടക്കം.
അര്‍ധ സെഞ്ച്വറിയോടെ ഒരുവശത്ത് പൊരുതിയ അക്ഷര്‍ ഇന്ത്യയെ ലീഡിലേക്കെത്തിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ മര്‍ഫിയെ ബൗണ്ടറിക്ക് ശ്രമിച്ച അക്ഷര്‍ പാറ്റ് കമ്മിന്‍സിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. 115 പന്തില്‍ 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സുമായാണ് അക്ഷറിന്റെ മടക്കം.
അവസാനക്കാരനായ മുഹമ്മദ് ഷമിയെ (2) കോനിമാന്‍ ക്ലീന്‍ബൗള്‍ഡാക്കിയതോടെ 262 റണ്‍സില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിച്ചു. ഓസ്‌ട്രേലിയക്കായി നതാന്‍ ലിയോണ്‍ അഞ്ച് വിക്കറ്റും കോനിമാനും മര്‍ഫിയും രണ്ട് വിക്കറ്റ് വീതവും കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.
Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

പ്ലേയിങ് 11
ഇന്ത്യ- രോഹിത് ശര്‍മ (ര), കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി
ഓസ്ട്രേലിയ-ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖ്വാജ, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്‌കോംപ്, ട്രവിസ് ഹെഡ്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ് (ര), നതാന്‍ ലിയോണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications