IND vs AUS: ജഡേജ പന്ത് ചുരണ്ടിയോ? സിറാജ് കൈമാറിയതെന്ത്? വീഡിയോ വൈറല്‍

നാഗ്പൂര്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഡ്രൈവിങ് സീറ്റിലാണുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 177 റണ്‍സില്‍ കൂടാരം കയറ്റിയ ഇന്ത്യ മറുപടിക്കിറങ്ങി ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയിലാണ്.
ഒമ്പത് വിക്കറ്റ് കൈയിലിക്കെ ഓസീസിനെക്കാള്‍ 100 റണ്‍സിന് മാത്രം പിന്നിലാണ് ഇന്ത്യ. രണ്ടാം ദിനം വലിയ ലീഡ് ലക്ഷ്യമാക്കിയാവും ഇന്ത്യ ഇറങ്ങുകയെന്നുറപ്പ്. രോഹിത് ശര്‍മയും (56) ആര്‍ അശ്വിനുമാണ് (0) ക്രീസില്‍. കെ എല്‍ രാഹുലിന്റെ (20) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറിലേക്കൊതുക്കിയത് ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാണെന്ന് പറയാം. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനുമാണ് ഓസീസിനെ ചെറിയ സ്‌കോറിലേക്ക് തള്ളിവിട്ടത്.
അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരില്‍ ജഡേജ കസറിയെന്ന് തന്നെ പറയാം. എന്നാലിപ്പോഴിതാ ജഡേജ പന്ത് ചുരണ്ടല്‍ നടത്തിയോയെന്ന സംശയം ഓസീസ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ്. മുന്‍ ഓസീസ് നായകന്‍ ടിം പെയ്‌നടക്കം പന്ത് ചുരണ്ടല്‍ സംശയം തോന്നിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

സിറാജ് കൈമാറിയത് എന്താണ്?
പന്ത് ചുരണ്ടല്‍ സംശയമായി തോന്നുന്ന വീഡിയോയില്‍ മുഹമ്മദ് സിറാജ് രവീന്ദ്ര ജഡേജക്ക് എന്തോ കൈമാറുന്നതായും ജഡേജ അതുപയോഗിച്ച് പന്തില്‍ ഉരക്കുന്നതുപോലെയുമാണ് തോന്നുന്നത്. എന്നാല്‍ എന്താണ് സിറാജ് കൈമാറിയതെന്നോ അത് ഉപയോഗിച്ചാണോ ജഡേജ പന്തില്‍ ഉരക്കുന്നതെന്നോ വീഡിയോയില്‍ വ്യക്തമല്ല.
എന്നാല്‍ ഈ വീഡിയോ ഓസീസ് മാധ്യമങ്ങളടക്കം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഓസീസ് മുന്‍ നായകനായ ടിം പെയ്ന്‍ കൗതുകകരമെന്ന കമന്റോടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ജഡേജ മത്സരത്തില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ഈ വീഡിയോ വളരെയധികം പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഈ വീഡിയോയില്‍ കാര്യങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ ഇത് അന്വേഷണത്തിലേക്ക് നീങ്ങുമോയെന്നത് കണ്ടറിയണം. എന്തായാലും ഓസീസ് മാധ്യമങ്ങള്‍ ഇതിനെ പന്ത് ചുരണ്ടലായി ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്.
Also Read: ഇന്ത്യക്ക് തോല്‍വി ഭയം, പാകിസ്താനില്‍ കളിക്കാന്‍ ധൈര്യമില്ല-ജാവേദിന് പൊങ്കാല

ജഡേജയുടെ പ്രകടനം ഗംഭീരം
ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ കൂടുതല്‍ ഓവര്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയാണ്. 22 ഓവര്‍ എറിഞ്ഞ് 8 മെയ്ഡനടക്കം 47 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്. പിച്ചില്‍ മികച്ച ടേണ്‍ ലഭിച്ചിരുന്നില്ല.
അധികം ബൗണ്‍സും പിച്ചിലില്ലായിരുന്നു. എന്നിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികവ് കാട്ടി. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ഇന്ത്യയുടെ പേസര്‍മാര്‍ ന്യൂബോളില്‍ ഗംഭീര തുടക്കമാണ് നല്‍കിയത്. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകളാണ് പങ്കിട്ടത്.
പിച്ചില്‍ അസാധ്യ ടേണ്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പന്ത് ചുരണ്ടലിന്റെ സാധ്യത കുറവാണെന്ന് തന്നെ പറയാം. ഇന്ത്യന്‍ പിച്ചില്‍ ജഡേജക്കും അശ്വിനും മികച്ച റെക്കോഡുള്ള സാഹചര്യത്തില്‍ ഇത്തരമൊരു നിയമവിരുദ്ധ കാര്യം ചെയ്യാന്‍ ഇന്ത്യന്‍ ടീം തയ്യാറായേക്കില്ലെന്ന് തന്നെ പറയാം.
Also Read: കോലിയോട് അതൃപ്തിയോ? യുവരാജ് ഒപ്പം പരിശീലിച്ചില്ല-സംഭവം വെളിപ്പെടുത്തി മുന്‍ കോച്ച്

അന്വേഷണം ഉണ്ടാവുമോ?
വീഡിയോ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ എന്താണ് സിറാജ് ജഡേജക്ക് കൈമാറിയതെന്ന് വ്യക്തമാവേണ്ടതായുണ്ട്. വീഡിയോയില്‍ വ്യക്തമാവാത്തത്ര ചെറിയ സാധനമായതിനാല്‍ പന്ത് ചുരണ്ടുന്ന സാന്റ് പേപ്പറാണോയെന്ന സംശയമാണ് ഓസീസ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് മാച്ച് റഫറിയുടെ റിപ്പോര്‍ട്ടൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ എന്താണ് സംഭവിച്ചതെന്നതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതായുണ്ട്. രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടരവെ ഈ വീഡിയോ സജീവ ചര്‍ച്ചയാവാന്‍ സാധ്യത കൂടുതലാണ്.
നേരത്തെ തന്നെ ഇന്ത്യ ഒരുക്കിയ പിച്ചിനെക്കുറിച്ചും പരിശീലനത്തിന് നല്‍കിയ പിച്ചിനെക്കുറിച്ചുമുള്ള വിമര്‍ശനം ഓസീസ് മാധ്യമങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇൗ വീഡിയോ വിമര്‍ശനം കൂടുതല്‍ ശക്തമാക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications