
എംഎസ് ധോണി
മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയാണ് പട്ടികയിലെ തലപ്പത്ത്. 25 ഏകദിന ജയങ്ങള്‍ ശ്രീലങ്കയ്‌ക്കെതിരേ ധോണി നേടിയിട്ടുണ്ട്. 41 മത്സരങ്ങളില്‍ നിന്നാണ് ധോണി 25 ജയം നേടിയത്. 13 തോല്‍വി ഏറ്റുവാങ്ങിയപ്പോള്‍ രണ്ട് മത്സരങ്ങള്‍ ഡ്രോയായി. 65.38 ആണ് വിജയ ശരാശരി. 2011ലെ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ്.
INDvSL: ഞാന്‍ വാക്കുപാലിച്ചു, ക്രീസിലിറങ്ങും മുമ്പ് അക്കാര്യം എല്ലാവരോടും പറഞ്ഞു!- ഇഷാന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍
മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാം സ്ഥാനത്ത്. 29 ഏകദിനത്തില്‍ ഇന്ത്യയെ ശ്രീലങ്കയ്‌ക്കെതിരേ നയിച്ചപ്പോള്‍ 17 മത്സരങ്ങളില്‍ വിജയം നേടിക്കൊടുക്കാനായി. 53 മത്സരങ്ങള്‍ ശ്രീലങ്കയ്‌ക്കെതിരേ കളിച്ച അദ്ദേഹം 1834 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 50.94 ആണ് ശരാശരി.

വിരാട് കോലി
നിലവിലെ ഇന്ത്യന്‍ നായകനായ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്.15 ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയെ നയിച്ച കോലി 12 മത്സരത്തിലും ജയത്തിലേക്കെത്തിച്ചു. 80 ആണ് കോലിയുടെ വിജയ ശരാശരി. അഞ്ച് മത്സര പരമ്പരയില്‍ രണ്ട് തവണ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്തു. 60 ബാറ്റിങ് ശരാശരിയില്‍ 1834 റണ്‍സും കോലി ശ്രീലങ്കയ്‌ക്കെതിരേ നേടിയിട്ടുണ്ട്.
INDvSL: ഇന്ത്യ മുഴുവന്‍ തിരഞ്ഞാലും അങ്ങനെയൊരാളെ നമുക്ക് കിട്ടില്ല!- യുവതാരത്തെ പുകഴ്ത്തി ചോപ്ര

കപില്‍ ദേവ്
ഇന്ത്യക്ക് ആദ്യമായി ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകനാണ് കപില്‍ ദേവ്. 13 മത്സരത്തില്‍ അദ്ദേഹം ഇന്ത്യയെ ശ്രീലങ്കയ്‌ക്കെതിരേ നയിച്ചു. 10ലും ജയം നേടാന്‍ ഇന്ത്യക്കായി. 83.33 ആണ് വിജയ ശരാശരി. ശ്രീലങ്കയ്‌ക്കെതിരേ 356 റണ്‍സും 38 വിക്കറ്റും കപില്‍ ദേവ് നേടിയിട്ടുണ്ട്. ഓള്‍റൗണ്ട് മികവിലൂടെ പല തവണയും കപില്‍ ഇന്ത്യക്ക് ജയം സമ്മാനിച്ചിട്ടുണ്ട്.

രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡാണ് ഇത്തവണ ശ്രീലങ്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. നായകനായിരിക്കെ മികച്ച റെക്കോഡാണ് ദ്രാവിഡിന് ശ്രീലങ്കയ്‌ക്കെതിരേയുള്ളത്. 14 മത്സരങ്ങളില്‍ ഇന്ത്യയെ ശ്രീലങ്കയ്‌ക്കെതിരേ നയിച്ചപ്പോള്‍ എട്ട് മത്സരം ജയിച്ചപ്പോള്‍ ആറ് മത്സരം തോറ്റു. 1662 റണ്‍സും ദ്രാവിഡ് ശ്രീലങ്കയ്‌ക്കെതിരേ നേടിയിട്ടുണ്ട്.


Click it and Unblock the Notifications