
പൃഥ്വി ഷാ (8.5/10)
ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഇടിവെട്ട് ഇന്നിങ്‌സിലൂടെയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ ആഘോഷിച്ചത്. റണ്‍ചേസില്‍ ഇന്ത്യന്‍ വിജയത്തിന് മികച്ച അടിത്തറയിട്ടത് പൃഥ്വിയുടെ തകര്‍പ്പന്‍ ബാറ്റിങായിരുന്നു. 24 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെ 43 റണ്‍സ് അടിച്ചെടുത്തായിരുന്നു താരം ക്രീസ് വിട്ടത്. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും പൃഥ്വിക്കായിരുന്നു.

ശിഖര്‍ ധവാന്‍ (9/10)
നായകന്റെ ഇന്നിങ്‌സായിരുന്നു ഓപ്പണര്‍ കൂടിയായ ശിഖര്‍ ധവാന്‍ ഇന്ത്യക്കു വേണ്ടി കളിച്ചത്. പതിവു ആക്രമണശൈലി വിട്ട് കുറേക്കൂടി ശ്രദ്ധയോടെ ബാറ്റ് ചെയ്യാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. 95 ബോളില്‍ നിന്നും ആറു ബൗണ്ടറികലും ഒരു സിക്‌സറുമടക്കം പുറത്താവാതെ 86 റണ്‍സെടുത്ത ധവാന്‍ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാവുന്നതു വരെ ക്രീസില്‍ തുടരുകയും ചെയ്തു.

ഇഷാന്‍ കിഷന്‍ (8/10)
പിറന്നാള്‍ ദിനത്തില്‍ ഏകദിനത്തില്‍ അരങ്ങേറിയ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ തകര്‍പ്പന്‍ ഫിഫ്റ്റിയോടെ ഇതു ആഘോഷിക്കുക തന്നെ ചെയ്തു. മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ സിക്‌സറോടെയായിരുന്നു അക്കൗണ്ട് തുറന്നത്. 42 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 59 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്. അപ്പോഴേക്കും ഇന്ത്യ വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. വിക്കറ്റ് കീപ്പിങിലും മോശമല്ലാത്ത പ്രകടനമായിരുന്നു ഇഷാന്‍ പുറത്തെടുത്തത്.

മനീഷ് പാണ്ഡെ (4/10)
നാലാം നമ്പറിലായിരുന്നു മനീഷ് പാണ്ഡെ ഇന്ത്യക്കായി ഇറങ്ങിയത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിള്ള പ്രശ്‌നങ്ങള്‍ ഈ മല്‍സരത്തിലും പാണ്ഡെയെ അലട്ടി. പ്രത്യേകിച്ചും ലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരേ താരം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പാടുപെടുന്നത് കാണാമായിരുന്നു. 26 റണ്‍സെടുത്ത് പാണ്ഡെ പുറത്താവുകയും ചെയ്തു. ഇത്രയും റണ്‍സിനായി 40 ബോളുകള്‍ താരത്തിനു വേണ്ടി വന്നു. ഓരോ ബൗണ്ടറിയും സിക്‌സറും മാത്രമാണ് പാണ്ഡെ നേടിയത്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും വേഗം കുറഞ്ഞ ഇന്നിങ്‌സും ഇതു തന്നെയായിരുന്നു.

സൂര്യകുമാര്‍ യാദവ് (8/10)
ഇഷാനോടൊപ്പം തന്നെ ഏകദിനത്തില്‍ അരങ്ങേറിയ മറ്റൊരു താരമായ സൂര്യകുമാര്‍ യാദവ് തുടക്കം മോശമാക്കിയില്ല. 20 ബോൡ അഞ്ചു ബൗണ്ടറികളോടെ പുറത്താവാതെ 31 റണ്‍സ് അദ്ദേഹം നേടി. പതിവു ശൈലിയില്‍ വളരെ ഒഴുക്കോടെയുള്ള ഇന്നിങ്‌സായിരുന്നു സൂര്യ കളിച്ചത്.

ക്രുനാല്‍ പാണ്ഡ്യ (9/10)
ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ബൗളിങില്‍ ഇന്ത്യയുടെ ഹീറോ ക്രുനാല്‍ പാണ്ഡ്യയായിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനടക്കം 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് അദ്ദേഹം നേടി. ലങ്കന്‍ സ്‌കോറിനു കടിഞ്ഞാണിട്ടത് ക്രുനാലിന്റെ ഉജ്ജ്വല ബൗളിങ് തന്നെയായിരുന്നുവെന്നു നിസംശയം പറയാം.

ഹാര്‍ദിക് പാണ്ഡ്യ (5.5/10)
ഹാര്‍ദിക് പാണ്ഡ്യ ഈ മല്‍സരത്തില്‍ ബൗളിങ് പുനരാംഭിച്ചത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്. കാരണം ശസ്ത്രക്രിയ്കു ശേഷം അദ്ദേഹം ബൗളിങില്‍ അത്ര ശ്രദ്ധ നല്‍കിയിരുന്നില്ല. ഈ കളിയില്‍ അഞ്ചോവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക്കിന് ഒരു വിക്കറ്റാണ് ലഭിച്ചത്.

ദീപക് ചഹര്‍ (7.5/10)
ന്യൂബോള്‍ കൊണ്ട് തുടക്കത്തില്‍ വലിയ ഇംപാക്ടുണ്ടാക്കാനായില്ലെങ്കിലും മധ്യ ഓവറുകളില്‍ ദീപക് ചഹര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടു പ്രധാനപ്പെട്ട വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്. കട്ടറുകളും സ്ലോബോളുകളും പരീക്ഷിച്ച ചഹര്‍ ലങ്കന്‍ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കി. ഏഴോവറില്‍ ഒരു മെയ്ഡനടക്കം 37 റണ്‍സിന് രണ്ടു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തി.

കുല്‍ദീപ് യാദവ് (7.5/10)
ഏകദിന ടീമിലേക്കുള്ള മടങ്ങിവരവില്‍ മോശമല്ലാത്ത പ്രകടനമാണ് സ്പിന്നര്‍ കുല്‍ദീപ് യാദവ് നടത്തിയത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കൂടിയായ അദ്ദേഹം മിനോദ് ഭനുക്ക, ഭനുക്ക രാജപക്‌സെ എന്നിവരെ ഒരേ ഓവറിലായിരുന്നു പുറത്താക്കിയത്. ഒമ്പതോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 48 റണ്‍സിനാണ് കുല്‍ദീപ് രണ്ടു വിക്കറ്റുകളെടുത്തത്.

ഭുവനേശ്വര്‍ കുമാര്‍ (3/10)
ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് പരിചയസമ്പന്നനായ പേസറും വൈസ് ക്യാപ്റ്റനുമായ ഭുവനേശ്വേര്‍ കുമാറാണ് നിസംശയം പറയാം. കളിയില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ ഭുവിക്കായില്ല. ഒമ്പതോവറില്‍ വിക്കറ്റൊന്നുമില്ലാതെ 63 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. അഞ്ചു വൈഡുകളും ഭുവി ദാനമായി നല്‍കി. അവസാന മൂന്നോവറില്‍ 11ന് മുകളില്‍ റണ്‍സാണ് ഭുവി വഴങ്ങിയത്.

യുസ്വേന്ദ്ര ചഹല്‍
ഇന്ത്യക്കു കളിയില്‍ ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത് യുസ്വേന്ദ്ര ചഹലായിരുന്നു. എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെ ചഹലിനു വിക്കറ്റ് ലഭിച്ചിരുന്നു. 10 ഓവറില്‍ 52 റണ്‍സിനു രണ്ടു വിക്കറ്റുകളുമായാണ് താരം ക്വാട്ട പൂര്‍ത്തിയാക്കിയത്. ഫുള്ളര്‍ ലെങ്തുകളെറിഞ്ഞ് എല്ലായ്‌പ്പോഴും ലങ്കന്‍ ബാറ്റിങ് നിരയെ ചഹല്‍ ആക്രമിക്കുകയും ചെയ്തു.


Click it and Unblock the Notifications