INDvSL: ഞാന്‍ വാക്കുപാലിച്ചു, ക്രീസിലിറങ്ങും മുമ്പ് അക്കാര്യം എല്ലാവരോടും പറഞ്ഞു!- ഇഷാന്‍
ടി20ക്കു പിന്നാലെ ഇന്ത്യക്കു വേണ്ടി ഏകദിനത്തിലും അരങ്ങേറ്റ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റിയുമായി തുടങ്ങാനായതിന്റെ ആഹ്ലാദത്തിലാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. പിറന്നാള്‍ ദിനത്തില്‍ തന്നെ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ഇഷാന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരിക്കും ഇന്ത്യക്കായി വിക്കറ്റ് കാക്കുകയെന്നായിരുന്നു ആദ്യം ലഭിച്ച സൂചനകള്‍. എന്നാല്‍ കാല്‍മുട്ടിന് ഉളുക്കല്‍ സംഭവിച്ചതിനെ തുടര്‍ന്നു സഞ്ജുവിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു. ഇതോടെയാണ് ഇഷാന്‍ വിക്കറ്റ് കീപ്പറായത്.
ലഭിച്ച അവസരം നന്നായി മുതലെടുത്ത ഇഷാന്‍ സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. 42 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 59 റണ്‍സ് നേടിയാണ് താരം ക്രീസ് വിട്ടത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചായിരുന്നു ഇഷാന്‍ തുടങ്ങിയത് ഇത് താന്‍ നേരത്തേ തന്നെ തീരുമാനിച്ച കാര്യമായിരുന്നുവെന്നു താരം വെളിപ്പെടുത്തി.

എല്ലാവരോടും പറഞ്ഞിരുന്നു
ഞാന്‍ ക്രീസിലെത്തിയാല്‍ ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കുമെന്ന് ടീമിലെ എല്ലാവര്‍ക്കുമറിയാമായിരുന്നു. കാരണം, ഞാന്‍ ഇതു നേരത്തേ തന്നെ അവരോടു പറഞ്ഞിരുന്നു. കാരണം എല്ലം എനിക്കു അനുകൂലമായിരുന്നു. എന്റെ പിറന്നാള്‍ ദിനം, പിന്നെ നല്ല പിച്ച്, എന്റെ അരങ്ങേറ്റ ഏകദിനം. അതിനാല്‍ തന്നെ ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചു തുടങ്ങാന്‍ തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു ക്രീസിലെത്തിയതെന്നും ഇഷാന്‍ വെളിപ്പെടുത്തി.

എല്ലാവരും ഗിഫ്റ്റ് ചോദിക്കും
ഏറ്റവും സ്‌പെഷ്യലായ കാര്യം എന്റെ പിറന്നാള്‍ ദിനമായിരുന്നു എന്നതാണ്. ഇതേ ദിവസം ഞാന്‍ കരിയറിലെ ഏകദിനത്തിലും കളിക്കുന്നു. പിറന്നാള്‍ ദിനത്തില്‍ എനിക്കു ഗിഫ്റ്റുകള്‍ ലഭിക്കുമെങ്കിലും തിരിച്ചും എല്ലാവരും ഗിഫ്റ്റി ചോദിക്കും. മികച്ചൊരു ഇന്നിങ്‌സ് കളിച്ച് ടീമിനെ വിജയിപ്പിച്ച് അവര്‍ക്കു സമ്മാനം നല്‍കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും ഇഷാന്‍ പറയുന്നു.

മൂന്നാം നമ്പറെന്ന് അറിയാമായിരുന്നു
മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യുകയെന്നു കോച്ച് രാഹുല്‍ ദ്രാവിഡ് തന്നോടു നേരത്തേ തന്നെ പറഞ്ഞിരുന്നതായും ഇഷാന്‍ വ്യക്തമാക്കി.
പ്രാക്ടീസ് സെഷനില്‍ തന്നെ നീ മൂന്നാമനായിട്ടായിരിക്കും ബാറ്റ് ചെയ്യുകയെന്നു ദ്രാവിഡ് സാര്‍ എന്നോടു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ന്യൂബോള്‍ കൊണ്ടായിരുന്നു ഞാന്‍ കൂടുതലും പരിശീലിച്ചത്, എന്നാല്‍ ഈ പൊസിഷന്‍ എന്നെ സംബന്ധിച്ച് പുതിയത്. ഏറെക്കാലമായി മൂന്നാം നമ്പറില്‍ കളിക്കുതാണെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

സ്‌ട്രൈക്ക് എനിക്കു നല്‍കൂ
പൃഥ്വി ഷാ പുറത്തായ ശേഷമായിരുന്നു ആറാം ഓവറില്‍ ഇഷാന്‍ ക്രീസിലെത്തിയത്. എല്ലാ കാര്യങ്ങളും മറന്ന് എനിക്കു സ്‌ട്രൈക്ക് നല്‍കണമെന്ന് മാത്രമായിരുന്നു ക്യാപ്റ്റന്‍ കൂടിയായ ധവാനോടു പറഞ്ഞത്. എനിക്കിു പ്രഹരിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ അതു എന്തുകൊണ്ടു തുടര്‍ന്നു കൂടായെന്നും ഇഷാന്‍ ചോദിക്കുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications