Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: ഇന്ത്യ മുഴുവന്‍ തിരഞ്ഞാലും അങ്ങനെയൊരാളെ നമുക്ക് കിട്ടില്ല!- യുവതാരത്തെ പുകഴ്ത്തി ചോപ്ര

1

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷായെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ത്യ ഏഴു വിക്കറ്റിന്റെ അനായാസ വിജയം കൊയ്ത മല്‍സത്തില്‍ 24 ബോളില്‍ 43 റണ്‍സ് പൃഥ്വി അടിച്ചെടുത്തിരുന്നു. ഒമ്പത് ബൗണ്ടറികളോടെയായിരുന്നു ഇത്.

യൂട്യൂബിലെ സ്വന്തം ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയയോയിലാണ് പൃഥ്വിയുടെ പ്രകടനത്തെ ചോപ്ര വാനോളം പ്രശംസിച്ചത്. പൃഥ്വിയെപ്പോലെ കളിക്കാന്‍ ഇന്ത്യയില്‍ മറ്റൊരു താരത്തിനും നിലവില്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഇന്ത്യ മുഴുവന്‍ തിരഞ്ഞാലും ലഭിക്കില്ല

ഇന്ത്യ മുഴുവന്‍ തിരഞ്ഞാലും ലഭിക്കില്ല

ആദ്യം ബാറ്റ് ചെയ്ത ശേഷം 262 റണ്‍സ് കുറിച്ചപ്പോള്‍ ശ്രീലങ്കയ്‌ക്കൊപ്പമാണ് താളമെന്നായിരുന്നു കരുതിയത്. എന്നാല്‍ പൃഥ്വി ഷോ വരികയും കീഴടക്കുകയുമായിരുന്നു. അവന്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നും വന്നയാളാണ്. ഞാന്‍ പൃഥ്വിയുടെ വലിയ ഒരു ആരാധകന്‍ കൂടിയാണ്. കാരണം ഇന്ത്യ മുഴുവന്‍ തിരഞ്ഞാലും നമുക്ക് പൃഥ്വിയെപ്പോലൊരു താരത്തെ ലഭിക്കില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

 ഈ വര്‍ഷം പൃഥ്വിയുടേത്

ഈ വര്‍ഷം പൃഥ്വിയുടേത്

നേരത്തേ നമുക്ക് വീരേന്ദര്‍ സെവാഗുണ്ടായിരുന്നു. ഇപ്പോള്‍ പൃഥ്വിയും നമ്മളെ വിസ്മയിപ്പിക്കുകയാണ്. വെറും 24 ബോളില്‍ 43 റണ്‍സാണ് അവന്‍ വാരിക്കൂട്ടിയത്. അധികം വിയര്‍പ്പൊഴുക്കാതെ, റിസ്‌ക്കെടുക്കാതെയാണ് പൃഥ്വി ഇത്രും റണ്‍സ് അടിച്ചെടുത്തത്. ഗ്യാപ്പുകള്‍ കണ്ടെത്തി അവന്‍ സമര്‍ഥമായി റണ്‍സ് വാരിക്കൂട്ടി. എന്തൊരു താരമാണ് പൃഥ്വി. ഈ വര്‍ഷം അവന്റെ പേരില്‍ കുറിക്കപ്പെടും. വിജയ് ഹസാരെ ട്രോഫിയില്‍ തുടങ്ങി ഐപിഎല്ലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുമെത്തിയിരിക്കുന്നുവെന്നും ചോപ്ര വിലയിരുത്തി.

 മോശം ഷോട്ട് കളിച്ച് പുറത്ത്

മോശം ഷോട്ട് കളിച്ച് പുറത്ത്

ബാറ്റിങിനിടെ ബൗണ്‍സര്‍ തലയില്‍ തട്ടിയത് പൃഥ്വിയെ ഉലച്ചിരുന്നു. അടുത്ത ഓവറില്‍ ഒരു മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. ഇതിനെക്കുറിച്ച് അവന്‍ ചിന്തിക്കും. നേടിയ 43 റണ്‍സ് വളരെ ആകര്‍ഷകമായിരുന്നുവെങ്കിലും 40ന് മുകളില്‍ റണ്‍സ് ആളുകള്‍ വേഗത്തില്‍ മറക്കും. ഇതു 140 റണ്‍സാക്കി മാറ്റാന്‍ പൃഥ്വിക്കു അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ അവസരം അവന്‍ പാഴാക്കിക്കളയുകയായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു.

 പരിക്കില്‍ നിന്നും രക്ഷപ്പെട്ടു

പരിക്കില്‍ നിന്നും രക്ഷപ്പെട്ടു

ദുഷ്മന്ത ചമീരയുടെ ബൗണ്‍സര്‍ വളരെ ശക്തമായിട്ടായിരുന്നു പൃഥ്വിയുടെ ഹെല്‍മറ്റില്‍ പതിച്ചത്. ഇതു ഒരു നിമിഷം കളി കണ്ടവരെ ആശങ്കയിലാക്കുകയും ചെയ്തിരുന്നു. ഉടന്‍ മെഡിക്കല്‍ സംഘത്തമെത്തി പൃഥ്വിയെ പരിശോധിച്ചിരുന്നു. തനിക്കു കുഴപ്പമില്ലെന്നു അറിയിച്ച താരം ബാറ്റിങ് തുടരാനും തീരുമാനിക്കുകയായിരുന്നു.
തൊട്ടടുത്ത ഓവറിലാണ് പൃഥ്വി പുറത്തായത്. സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയ്‌ക്കെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച പൃഥ്വിക്കു ടൈമിങ് പിഴച്ചപ്പോള്‍ ലോങ്ഓണില്‍ അവിഷ്‌ക ഫെര്‍ണാണ്ടോയ്ക്കു അനായാസ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

Story first published: Monday, July 19, 2021, 14:32 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+