For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഹിറ്റ്മാന്റെ സീനിയേഴ്‌സ് കണ്ടുപഠിക്കട്ടെ! കിവികളെ തകര്‍ത്ത് സഞ്ജുവും പിള്ളേരും

ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

ചെന്നൈ: ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായുള്ള തുടക്കം ഗംഭീര വിജയത്തോടെ ആഘോഷിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ ജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ബൗളര്‍മാരുടെ മിന്നുന്ന പ്രകടനമാണ് ഇന്ത്യക്കു ഏകപക്ഷീയ വിജയം സമ്മാനിച്ചത്.

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ കളിയില്‍ പേസ് ജോടികളായ ശര്‍ദ്ദുല്‍ ടാക്കൂറും കുല്‍ദീപ് സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. പരമ്പരയിലെ അടുത്ത മല്‍സരം ഞായറാഴ്ച ഇതേ വേദിയില്‍ നടക്കും.

1

ആദ്യ മല്‍സരത്തില്‍ ടോസ് ലഭിച്ചത് സഞ്ജു സാംസണിനായിരുന്നു. അദ്ദേഹം എതിരാളികളെ ബാറ്റിങിന് അയക്കുകയും ചെയ്തു. സഞ്ജുവിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമാണ് ബൗളര്‍മാര്‍ കാഴ്ചവച്ചത്. ന്യൂസിലാന്‍ഡിനെ 40.2 ഓവറില്‍ 167 റണ്‍സില്‍ എറിഞ്ഞിടാന്‍ ഇന്ത്യക്കു സാധിച്ചു.
പ്രത്യേകിച്ചും ശര്‍ദ്ദുല്‍ ടാക്കൂറും കുല്‍ദീപ് സെന്നുമായിരുന്നു ഏറ്റവും നന്നായി പന്തെറിഞ്ഞത്.

2

ശര്‍ദ്ദുല്‍ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഐപിഎല്ലില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായ കുല്‍ദീപ് സെന്‍ മൂന്നു വിക്കറ്റും വീഴ്ത്തി. കുല്‍ദീപ് യാദവിനു ഒരു വിക്കറ്റ് ലഭിച്ചു. ഉമ്രാന്‍ മാലിക്ക്, റിഷി ധവാന്‍, ഷഹബാസ് അഹമ്മദ് എന്നിവരായിരുന്നു മറ്റു ബൗളര്‍മാര്‍. പക്ഷെ ഇവര്‍ക്കൊന്നും വിക്കറ്റ് ലഭിച്ചില്ല.

IND vs AUS: ഹര്‍ഷലിനെ എങ്ങനെ വിശ്വസിക്കും? ഈ നാണക്കേട് ഒരു ഇന്ത്യന്‍ ബൗളര്‍ക്ക് ഇതാദ്യം!

3

ന്യസിലാന്‍ഡ് ടീം ഒരു ഘട്ടത്തില്‍ 100 റണ്‍സ് തികയ്ക്കുമോയെന്ന കാര്യം പോലും സംശയമായിരുന്നു. കാരണം അവര്‍ 19 ഓവര്‍ ആവുമ്പോഴേക്കും എട്ടു വിക്കറ്റിനു 74 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു.
എട്ടാമനായി ഇറങ്ങിയ മൈക്കല്‍ റിപ്പോണിന്റെ ചെറുത്തുനില്‍പ്പാണ് കിവികളെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അദ്ദേഹം 61 റണ്‍സുമായി ടീമിനെ കരകയറ്റി. 36 റണ്‍സെടുത്ത ജോണ്‍ വാക്കറാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

4

റണ്‍ചേസില്‍ ഇന്ത്യന്‍ എ ടീം കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ ജയിച്ചുകയറി. 31.5 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യത്തിലെത്തുകയായിരുന്നു. രജത് പാട്ടിധറും (45*) സഞ്ജു സാംസണും (29)* ചേര്‍ന്നാണ് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്. പാട്ടിധര്‍ 41 ബോളില്‍ ഏഴു ഫോറുകളടിച്ചപ്പോള്‍ സഞ്ജു 32 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും നേടി.

5

അപരാജിതമായ നാലാം വിക്കറ്റില്‍ സഞ്ജു- പാട്ടിധര്‍ സഖ്യം 69 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതാണ്. പൃഥി ഷാ (17), റുതുരാജ് ഗെയ്ക്വാദ് (41), രാഹുല്‍ ത്രിപാഠി (31) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്.

IND vs AUS T20: രോഹിത്തിന്റെ ആ ശൈലിയാണ് പ്രശ്‌നം, എനിക്കത് ഇഷ്ടമാവുന്നില്ല!-ആകാശ് ചോപ്ര

ഇന്ത്യന്‍ എ ടീമിന്റെ പ്ലെയിങ് ഇലവന്‍

ഇന്ത്യന്‍ എ ടീമിന്റെ പ്ലെയിങ് ഇലവന്‍

പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രജത് പാട്ടിധര്‍, ഷഹബാസ് അഹമ്മദ്, റിഷി ധവാന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍.

Story first published: Thursday, September 22, 2022, 16:29 [IST]
Other articles published on Sep 22, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+