Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിനെ ഇനിയും വിശ്വസിക്കരുത്! 40 ടെസ്റ്റിലെ ശരാശരി നോക്കൂ- വിമര്‍ശിച്ച് കാര്‍ത്തിക്

1

മുംബൈ: ഇന്ത്യയുടെ സമീപകാലത്തെ ടെസ്റ്റിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റ് പ്രതീക്ഷിക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ ജയിച്ചെങ്കിലും നന്നായി വിറച്ചു.

ഇന്ത്യയുടെ നിലവിലെ ടീമിലേക്ക് നോക്കുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. വലിയ ടൂര്‍ണമെന്റുകളൊന്നും ജയിക്കാന്‍ ഇന്ത്യക്കാവുന്നില്ല. അവസാന രണ്ട് ടി20 ലോകകപ്പിലും കാലിടറിയ ഇന്ത്യക്ക് ഏഷ്യാ കപ്പിലും നാണംകെടേണ്ടി വന്നു.

ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളെയും ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കേണ്ട സമയമായിരിക്കുകയാണ്. അതിലൊരാളാണ് കെ എല്‍ രാഹുല്‍. ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രാഹുലിന്റെ സമീപകാല പ്രകടനങ്ങളെല്ലാം വളരെ മോശമാണ്.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് രാഹുലാണ്. രണ്ട് മത്സരത്തിലും ടീം ജയിച്ചെങ്കിലും രാഹുലിന്റെ പ്രകടനം മോശമായിരുന്നു. ഇപ്പോഴിതാ രാഹുലിനെ ഇന്ത്യ ഒഴിവാക്കേണ്ട സമയമായിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്.

രാഹുലിന് സ്ഥിരത കണ്ടെത്താനാവുന്നില്ല

രാഹുലിന് സ്ഥിരത കണ്ടെത്താനാവുന്നില്ല

കെ എല്‍ രാഹുലിന്റെ പ്രധാന പ്രശ്‌നം സ്ഥിരതയില്ലെന്നതാണ്. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന രാഹുല്‍ ഇടവേളക്ക് ശേഷം കഴിഞ്ഞിടെയാണ് തിരിച്ചെത്തിയത്. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരോടൊപ്പം രാഹുലിനും വലിയ സ്ഥാനമുണ്ട്. എന്നാല്‍ സമീപകാല പ്രകടനങ്ങളെല്ലാം മോശം.

'കെ എല്‍ രാഹുലിന് വേണമെങ്കില്‍ ഇനിയും ടെസ്റ്റില്‍ അവസരം നല്‍കാം. എന്നാല്‍ കാര്യങ്ങള്‍ രാഹുലിനോടൊപ്പം വരുമെന്ന് കരുതാനാവില്ല. ഒരു കാര്യം സത്യമാണ്. അവന്‍ 40ലധികം ടെസ്റ്റ് കളിച്ചപ്പോള്‍ ശരാശരി 30ല്‍ താഴെ മാത്രമാണ്.

ഒരു ഓപ്പണറുടെ പ്രകടനമെന്ന നിലയില്‍ ഇത് അംഗീകരിക്കാനാവാത്തതാണ്. 35ലധികം ടെസ്റ്റ് കളിച്ച ഇന്ത്യന്‍ ഓപ്പണര്‍മാരെ പരിഗണിച്ചാലുള്ള ഏറ്റവും മോശം പ്രകടനമാണിത്'- ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

Also Read: IPL 2023: സ്റ്റിര്‍ലിങ്ങും പ്രിയങ്കും ഓപ്പണര്‍മാര്‍, മലാന്‍ ക്യാപ്റ്റന്‍! ബെസ്റ്റ് അണ്‍സോള്‍ഡ് 11

ഓസീസ് പരമ്പരയില്‍ രാഹുല്‍ വേണമോ?

ഓസീസ് പരമ്പരയില്‍ രാഹുല്‍ വേണമോ?

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവര്‍ പരമ്പരക്ക് ശേഷം നടക്കുന്ന ടെസ്റ്റ് പരമ്പര ഫെബ്രുവരി മൂന്നിനാണ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് വലിയ പരമ്പരയാണ്. അതുകൊണ്ട് തന്നെ കെ എല്‍ രാഹുല്‍ മോശം ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ ടീമിലേക്ക് പരിഗണിക്കേണ്ടെന്നും ശുബ്മാന്‍ ഗില്ലിനെ ഓപ്പണറാക്കണമെന്നും കാര്‍ത്തിക് പറഞ്ഞു.

'കെ എല്‍ രാഹുല്‍ തന്റെ പ്രശ്‌നം തിരിച്ചറിഞ്ഞ് പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതായുണ്ട്. ഓസ്‌ട്രേലിയക്കെതിരേ രാഹുലിനെ ഇന്ത്യ മാറ്റിനിര്‍ത്തിയേക്കില്ല. എന്നാല്‍ രാഹുലിന് സെഞ്ച്വറി പ്രകടനങ്ങളിലധികം നടത്താനാവാത്ത പക്ഷം എന്തായാലും ടീമില്‍ മാറ്റം വരും. ശുബ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനത്തേക്കും- കാര്‍ത്തിക് പറഞ്ഞു.

രാഹുലിന്റെ ശരാശരി വളരെ മോശം

രാഹുലിന്റെ ശരാശരി വളരെ മോശം

ഈ വര്‍ഷത്തെ കെ എല്‍ രാഹുലിന്റെ ബാറ്റിങ് കണക്കുകള്‍ നിരാശപ്പെടുത്തുന്നതാണ്. ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ ടെസ്റ്റ് ശരാശരി 17.12 ആണ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും മോശം ടെസ്റ്റ് ബാറ്റിങ് ശരാശരിയുള്ള മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രാഹുല്‍.

2020ല്‍ 16.62 ശരാശരിയില്‍ കളിച്ച മായങ്ക് അഗര്‍വാളും 2004ല്‍ 12.55 ശരാശരിയില്‍ കളിച്ച ആകാശ് ചോപ്രയുമാണ് ഈ നാണക്കേടില്‍ രാഹുലിന് മുന്നിലുള്ളത്. ഇതേ പ്രകടനം കൊണ്ട് അധികനാള്‍ രാഹുലിന് മുന്നോട്ട് പോകാനാവില്ല.

Also Read: രാഹുല്‍ വഴിമാറൂ! ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ഇതാ നാല് യുവ തുര്‍ക്കികള്‍, മിന്നിക്കും

വിവാഹത്തിന്റെ ഇടവേളക്ക് പോകുന്നു

വിവാഹത്തിന്റെ ഇടവേളക്ക് പോകുന്നു

കെ എല്‍ രാഹുലിന്റെ വിവാഹം അടുത്ത വര്‍ഷം ആദ്യമുണ്ടാവുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി രാഹുല്‍ ഇടവേള ചോദിച്ചിട്ടുണ്ടെന്നാണ് സൂചന. നിലവിലെ ഫോമില്‍ രാഹുല്‍ ടീമില്‍ നിന്ന് ഇടവേളയെടുത്താല്‍ അത് താരത്തിന്റെ സ്ഥാനത്തെയടക്കം ബാധിച്ചേക്കും.

രാഹുലിന്റെ അഭാവത്തില്‍ കളിച്ച് ശുബ്മാന്‍ ഗില്‍ ഫോമിലേക്കെത്തിയാല്‍ രാഹുലിന് മടങ്ങിവരവ് കടുപ്പമായിരിക്കും. മൂന്ന് ഫോര്‍മാറ്റിലും രാഹുലിന്റെ പ്രകടനം മോശമാവുന്ന സാഹചര്യത്തില്‍ താരത്തിന്റെ ഭാവി കണ്ടറിയാം.

Story first published: Monday, December 26, 2022, 11:48 [IST]
Other articles published on Dec 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+