സെവാഗുണ്ടായിരുന്നു, എന്നിട്ടും എന്തുകൊണ്ട് ധോണി ക്യാപ്റ്റനായി? കാരണം സച്ചിന്‍ പറയും

മുംബൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനാണ് എംഎസ് ധോണിയെന്ന് പറയാം. ബാറ്റ്‌സ്മാനായും വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായുമെല്ലാം ധോണി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. അത്ര എളുപ്പത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ധോണി സ്വന്തമാക്കിയതെന്ന് പറയാം.
മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യയുടെ അലമാരയിലെത്തിച്ച ധോണി 2020ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയത്. ധോണിക്ക് ശേഷം വന്ന ഒരു നായകനും ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാനായില്ലെന്നതാണ് എടുത്തു പറയേണ്ടത്.
ധോണി ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിയത് വളരെ കൗതുകകരമായാണ്. പല സീനിയേഴ്‌സിനെയും മറികടന്നാണ് 26ാം വയസില്‍ ധോണിയിലേക്ക് നായകസ്ഥാനമെത്തുന്നത്. അതിന് മുമ്പ് നായകനെന്ന നിലയില്‍ വലിയ പേരില്ലാത്ത താരമായിരുന്നു ധോണി.
ഇന്ത്യന്‍ ടീമില്‍ യുവരാജ് സിങ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ തുടങ്ങി പല സീനിയേഴ്‌സുമുണ്ടായിരുന്നെങ്കിലും ഇവരെയെല്ലാം മറികടന്ന് ധോണി ഇന്ത്യയുടെ നായകനാവുകയായിരുന്നു. ധോണിയെ ക്യാപ്റ്റനായി നിര്‍ദേശിച്ചത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് സീനിയേഴ്‌സുണ്ടായിട്ടും ധോണിയെ ഇന്ത്യയുടെ നായകനായി നിര്‍ദേശിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ആ സംഭാഷണം അവന്റെ മികവ് കാട്ടിത്തന്നു
'നമ്മുടെ ടീമില്‍ നല്ലൊരു നായകനുണ്ട്. പക്ഷെ ജൂനിയര്‍ താരമാണ്. ഞാന്‍ അവനുമായി ഒരുപാട് സംസാരിച്ചു. ഫസ്്റ്റ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ അവനുമായി ഒരുപാട് സംസാരിക്കാന്‍ അവസരം ലഭിച്ചു. എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചു.
രാഹുല്‍ ദ്രാവിഡാണ് ക്യാപ്റ്റനെങ്കിലും എന്റെ ചോദ്യത്തോടുള്ള അവന്റെ ഉത്തരം വളരെ പക്വതയോടെയുള്ളതും ശാന്തമായതുമായിരുന്നു. അന്ന് അവന്റെ നായക മികവ് ഞാന്‍ തിരിച്ചറിഞ്ഞു- സച്ചിന്‍ പറഞ്ഞു.
എന്തായാലും സച്ചിന്റെ ഈ തീരുമാനം ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനെയാണ് സമ്മാനിച്ചത്. ഏത് സാഹചര്യത്തേയും ശാന്തതയോടെ കൈകാര്യം ചെയ്യുന്ന ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളായാണ് ധോണി കരിയര്‍ അവസാനിപ്പിച്ചത്.
Also Read: അക്തറേയും ലീയേയും തല്ലിപ്പറത്തി, ധോണിക്ക് മുമ്പ് അയാളുടെ കട്ടഫാന്‍-വെളിപ്പെടുത്തി ഇഷാന്‍

നല്ല നായകന് ആ ഗുണം വേണം
'നല്ല നായകന്‍ എതിരാൡകളുടെ ചിന്തക്ക് മുകളില്‍ നില്‍ക്കുന്നവനായിരിക്കണം. അങ്ങനെയൊരാള്‍ ടീമിലുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. അത് പെട്ടെന്ന് സംഭവിക്കുന്ന കാര്യമല്ല. ആദ്യം എറിയുന്ന 10 പന്തില്‍ 10 വിക്കറ്റ് നേടുകയെന്നത് സംഭവിക്കാത്ത കാര്യമാണ്.
മികച്ച പദ്ധതികളോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്. മത്സരം കഴിയുമ്പോള്‍ സ്‌കോര്‍ബോര്‍ഡ് എങ്ങനെയാണെന്നതിലാണ് കാര്യം. ഈ കഴിവുകളെല്ലാം ധോണിക്കുണ്ടെന്ന് എനിക്ക് മനസിലായി. അതുകൊണ്ടാണ് ധോണിയെ നായകനായി നിര്‍ദേശിച്ചത്'- സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

സച്ചിനായി 2011ലെ ലോകകപ്പ് നേടി
സച്ചിന്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. ലോക ക്രിക്കറ്റിന്റെ ദൈവമെന്ന നിലയിലേക്ക് സച്ചിന്‍ വളര്‍ന്നെങ്കിലും ഏകദിന ലോകകപ്പ് കിരീടം നേടാനായില്ലെന്നത് സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ കുറവുകളിലൊന്നായിരുന്നു.
പല വട്ടം പാതിവഴിയില്‍ വീണുപോയ ഈ മോഹത്തിലേക്ക് സച്ചിനെ എത്തിച്ചത് ധോണിയാണ്. 2011ലെ ഏകദിന ലോകകപ്പിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കായി ധോണി കിരീടം നേടിയെടുത്തത്. എപ്പോഴും സച്ചിനെ വലിയ ആരാധനയോടെ കണ്ടിരുന്ന താരമാണ് ധോണിയെന്ന് പറയാം.

2007ലെ ടി20 ലോകകപ്പ് വഴിത്തിരിവായി
2007ലെ ടി20 ലോകകപ്പാണ് ധോണിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇന്ത്യയുടെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനിന്നതോടെ ധോണിയിലേക്ക് നായകസ്ഥാനം എത്തുകയായിരുന്നു. സെവാഗ്, യുവരാജ്, ഗംഭീര്‍ എന്നിവരൊക്കെ ഉണ്ടായിരുന്നിട്ടും ക്യാപ്റ്റന്‍സി ധോണിയിലേക്കെത്തുകയായിരുന്നു.
ടി20 ലോകകപ്പില്‍ തന്നെ നായകനാക്കുമെന്ന് കരുതിയിരുന്നതായി യുവരാജ് സിങ് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം മറികടന്നാണ് ധോണി ഇന്ത്യയുടെ നായകനായത്. ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്.

സെവാഗിനും ഗംഭീറിനും കലിപ്പ്
ഇന്ത്യയുടെ നായകനായുള്ള ധോണിയുടെ വളര്‍ച്ച ടീമിലെ പല സീനിയേഴ്‌സിനും അത്ര പിടിച്ചിരുന്നില്ലെന്ന് പറയാം. സെവാഗും ഗംഭീറും ധോണിയുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്.
ധോണിയെ തരം കിട്ടുമ്പോഴെല്ലാം ഇരുവരും വിമര്‍ശിച്ചിരുന്നു. ഇതില്‍ ധോണിക്കെതിരേ കൂടുതല്‍ രംഗത്തെത്തുന്നത് ഗൗതം ഗംഭീറാണെന്ന് പറയാം. എന്തായാലും എല്ലാ വിമര്‍ശകര്‍ക്കും വിരോധികള്‍ക്കും മുന്നില്‍ കിരീട നിരത്തിയാണ് ധോണ്ി ഇവരോടെല്ലാം മറുപടി പറഞ്ഞിരിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications