വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തടിയാണോ സര്‍ഫറാസിന്റെ പ്രശ്‌നം? റണ്ണെടുക്കുകയാണ് പ്രധാനം, തടിയന്‍മാരില്ലാത്ത ടീമല്ല ഇന്ത്യ!

രോഹിത്തടക്കമുള്ള പരോക്ഷമായി കളിയാക്കി മുന്‍ താരം

sarfaraz

ആഭ്യന്തര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയിട്ടും ഇന്ത്യന്‍ ടീമില്‍ നിന്നും യുവതാരം സര്‍ഫറാസ് ഖാന്‍ തുടര്‍ച്ചയായി തഴയപ്പെടുന്നതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദ്. ഏറ്റവും അവസാനമായി രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരേ മുംബൈയ്ക്കായി സര്‍ഫറാസ് ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി മിന്നിയിരുന്നു.

ഓസ്‌ട്രേലിയയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു താരത്തെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ചേതന്‍ ശര്‍മയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ഒരിക്കല്‍ക്കൂടി സര്‍ഫറാസിനെ തഴയുകയായിരുന്നു. ഇത്ര മികച്ച ഫോമിലായിരുന്നിട്ടും ടീമില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ താരം നിരാശയും പ്രകടിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഡല്‍ഹിക്കെതിരേ സെഞ്ച്വറിയുമായി സര്‍ഫറാസ് സെലക്ഷന്‍ കമ്മിറ്റിയോടു തന്റെ രോക്ഷം തീര്‍ത്തത്.

Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!Also Read: IND vs NZ: ഏകദിന പരമ്പര ഇവര്‍ക്കു 'ഡു ഓര്‍ ഡൈ'! ഫ്‌ളോപ്പെങ്കില്‍ ലോകകപ്പ് ടീമിലെത്തില്ല!

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 80ന് മുകളില്‍ ബാറ്റിങ് ശരാശരി സര്‍ഫറാസിനുണ്ട്. ശരാശരിയുടെ കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമേ 25കാരനായ താരത്തിനു മുന്നിലുള്ളൂ. സോഷ്യല്‍ മീഡിയയിലൂടെയാണ് സര്‍ഫറാസിനെ ഒഴിവാക്കിയതിനെ വെങ്കടേഷ് പ്രസാദ് വിമര്‍ശിച്ചത്. ഒപ്പം അമിത ഭാരമുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കമുള്ളവരെ പ്രസാദ് പരോക്ഷായി കളിയാക്കുകയും ചെയ്തിരിക്കുകയാണ്. ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇവയോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

അനീതിയെന്നു പ്രസാദ്

അനീതിയെന്നു പ്രസാദ്

ആഭ്യന്തര ക്രിക്കറ്റില്‍ മൂന്നു ഗംഭീര സീസണുകളുണ്ടായിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇല്ലെന്നത് സര്‍ഫറാസ് ഖാനോട് ചെയ്യുന്ന അനീതി മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിനെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ ഗൗരവത്തോടെ പരിഗണിക്കുന്നേയില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

റണ്ണെടുക്കാന്‍ സര്‍ഫറാസ് ഫിറ്റാണെങ്കില്‍ ശരീരഭാരം ഒരു പ്രശ്‌നമല്ല. കൂടുതല്‍ ശരീരഭാരമുള്ളവര്‍ വേറെ ഒരു പാട് പേരുണ്ടെന്നുമായിരുന്നു വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തത്.

Also Read: IPL 2023: റോയല്‍സ് ഇവരെ പുറത്താക്കില്ല, എല്ലാ കളിയിലും കാണാം- അറിയാം

അമിത ശരീരവണ്ണത്തിന്റെ പേരില്‍ നേരത്തേ തന്നെ വിമര്‍ശിക്കപ്പെട്ടിട്ടുള്ള താരമാണ് സര്‍ഫറാസ്. തടി കുറയ്ക്കാനോ, ഫിറ്റ്‌നസ് നേടാനോ താരം ശ്രമിക്കുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേശീയ ടീമില്‍ നിന്നും സര്‍ഫറാസ് തഴയപ്പെടാന്‍ പ്രധാന കാരണം ഈ അമിതഭാരം തന്നെയാണെന്നും ഇവര്‍ വാദിക്കുന്നു.

തടി കുറയ്ക്കൂ രോഹിത്

തടി കുറയ്ക്കൂ രോഹിത്

പരോക്ഷമായ രോഹിത് ശര്‍മയെയാണ് വെങ്കടേഷ് പ്രസാദ് കളിയാക്കിയിരിക്കുന്നത്. രോഹിത് ഭായ്, നിങ്ങള്‍ തടി കുറയ്ക്കൂ, ഇതു ഇപ്പോള്‍ തമാശയല്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

കിഗ്രാമിന്റെ കാര്യമെടുക്കുകയാണെങ്കില്‍ സര്‍ഫറാസ് ഖാനേക്കാളും മുകളിലായിരിക്കും രോഹിത് ശര്‍മയെന്നു ഞാന്‍ ബെറ്റ് വയ്ക്കുകയാണ്. ദയനീമായ കാര്യം റണ്‍സിന്റെ കാര്യത്തില്‍ സര്‍ഫറാസിനേക്കാള്‍ താഴെയാണ് രോഹിത്തെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Also Read: IND vs AUS: ഇഷാനോ, ഭരതോ; ആരാവണം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍? നോക്കാം

രോഹിത് എന്തുകൊണ്ട് ടീമില്‍?

രോഹിത് എന്തുകൊണ്ട് ടീമില്‍?

ശരീരഭാരമാണ് സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ സെലക്ഷന്‍ കമ്മിറ്റിക്കു ഉല്‍ക്കണ്ഠ നല്‍കുന്നതെങ്കില്‍ രോഹിത് ശര്‍മ എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിലെന്നു ഒരു യൂസര്‍ ചോദിക്കുന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ വളരെ മോശമായി പരിഹസിക്കുകയാണ് വെങ്കടേഷ് പ്രസാദ് ചെയ്തിരിക്കുന്നതെന്നു ഒരു യൂസര്‍ പൊട്ടിച്ചിരിക്കുന്ന ഇമോജികളോടൊപ്പം കുറിച്ചു.

Story first published: Wednesday, January 18, 2023, 13:58 [IST]
Other articles published on Jan 18, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X