പുറത്താക്കിയാല്‍ അവര്‍ ഞങ്ങളെ വെറുതെവിടില്ല, സഞ്ജുവിനെ സെലക്ടര്‍മാര്‍ക്ക് ഭയം!

ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും സ്ഥാനമുറപ്പിക്കാന്‍ പാടുപെടുന്ന സഞ്ജു സാംസണിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ. സീ ന്യൂസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് പല കാര്യങ്ങളും അദ്ദേഹം തുറന്നുപറഞ്ഞിരിക്കുന്നത്. ദേശീയ ടീമില്‍ നിന്നും സഞ്ജു ഓരോ തവണയും തഴയപ്പെടുമ്പോഴുള്ള സോഷ്യല്‍ മീഡിയയിലെ ആരാധകരോഷം സെലക്ടര്‍മാരും ശ്രദ്ധിക്കാറുണ്ടെന്നാണ് ശര്‍മയുടെ വാക്കുകള്‍ ശരിവയ്ക്കുന്നത്.
ഇഷാന്‍ കിഷന്റെ ഒരൊറ്റ മികച്ച ഇന്നിങ്‌സ് കാരണം ഇന്ത്യന്‍ ടീമിലെ മൂന്നു കളിക്കാരുടെ കരിയറാണ് ഏറെക്കുറെ അവസാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഞ്ജു സാംസണും ശിഖര്‍ ധവാനുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ബംഗ്ലാദേശിനെതിരേ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നേടിയ ഡബിള്‍ സെഞ്ച്വറിയെക്കുറിച്ചാണ് ശര്‍മ പരാമര്‍ശിച്ചിരിക്കുന്നത്.
നിലവിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, ഇഷാന്‍ എന്നിവരേക്കാള്‍ മുമ്പ് ഇന്ത്യക്കായി അരങ്ങേറിയ താരമാണ് സഞ്ജു. 2015ല്‍ സിംബാബ്‌വെയുമായുള്ള ടി20യിലൂടെയാണ് അദ്ദേഹം അരങ്ങേറിയത്. പിന്നീട് അഞ്ചു വര്‍ഷം തഴയപ്പെട്ട സഞ്ജു ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കപ്പെടുന്നത് 2020ലാണ്. അതിനുശേഷം ടീമില്‍ ഇടയ്ക്കിടെ വന്നു പോവുന്ന സന്ദര്‍ശകന്റെ റോളാണ് താരത്തിനുള്ളത്.

ആരാധക പിന്തുണ
സഞ്ജു സാംസണിനു സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്ന ആരാധക പിന്തുണയെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ചേതന്‍ ശര്‍മ.
സഞ്ജു സാംസണിനെ നിങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ട്വിറ്ററിലൂടെ ആളുകള്‍ ഞങ്ങള്‍ക്കെതിരേ പൊട്ടിത്തെറിക്കുമെന്നായിരുന്നു ശര്‍മ തുറന്നു പറഞ്ഞത്.
Also Read: ജയ്‌സ്വാളും സര്‍ഫറാസും ടെസ്റ്റ് ടീമില്‍, ക്യാപ്റ്റനായി സഞ്ജു- ഈ ടീം പൊളി, നോക്കാം

സെലക്ഷനില്‍ ട്വിറ്ററും പങ്ക്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ പോളിസിയുടെ ഭാഗമാണ് ട്വിറ്ററെന്ന് ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍ തെളിയിക്കുന്നത്. എല്ലാവും ഈ പ്രവര്‍ത്തി തുടരൂയെന്നും ഒരു യൂസര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നടത്തിയ പ്രകടനം പരിഗിക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. ഇക്കാര്യം വളരെ വ്യക്തമായിട്ടും നിങ്ങള്‍ ഇവയൊന്നും കാണാതിരിക്കുന്നത് കാരണമാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നതെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.
Also Read: 'ത്രീഡി' പ്ലെയര്‍ ജഡേജ, വെറുതെയല്ല ഇത്രയും ഫിറ്റ്‌നസ്, രഹസ്യമറിയാം

പിആര്‍ ടീമുണ്ട്
സഞ്ജു സാംസണിനെക്കുറിച്ച് ചേതന്‍ ശര്‍മ പറഞ്ഞിരിക്കുന്നത് ശരിയാണ്. പണം നല്‍കി ഒരു പിആര്‍ (public relations) ടീമിനെ സഞ്ജു നിര്‍ത്തിയതു പോലെയാണ് കാണപ്പെടുന്നതെന്നു താരത്തെവിമര്‍ശിച്ചുകൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ബിസിസിഐയുടെ മുഖ്യ സെലക്ടറായതിനാലാണ് ഒരു കാരണമല്ലെങ്കില്‍ മറ്റൊരു കാരണത്തിന്റെ പേരില്‍ ചേതന്‍ ശര്‍മയെ ആളുകള്‍ വിമര്‍ശിക്കുന്നത്. നമുക്ക് പ്രതിഭാശാലികളായ ഒരുപാട് കളിക്കാരുണ്ട്.
ഇവരില്‍ കുറച്ചു പേരെ മാത്രമേ ടീമിലേക്കു തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. സ്വാഭാവികമായും ചിലരൊക്കെ ഒഴിവാക്കപ്പെടുകയും ചെയ്യും. അതിന്റെ പേരില്‍ അവരുടെ ആരാധകര്‍ നിങ്ങള്‍ക്കെതിരേ രംഗത്തു വരികയും ചെയ്യുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications