For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ പകുതി ഫിറ്റ് ആയിരുന്നെങ്കില്‍ രോഹിത് എബിഡി ആയേനെ! മുന്‍ പാക് നായകന്‍

ബാബറും റിസ്വാനും ഒപ്പമെത്തില്ലെന്നു സല്‍മാന്‍ ബട്ട്

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. കൂടുതല്‍ ഫിറ്റായിരുന്നെങ്കില്‍ രോഹിത് വേറെ ലെവലിലുള്ള ബാറ്ററായി മാറുമായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താന്റെ നിലവിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുമായി രോഹിത്തിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ബട്ട് അഭിപ്രായപ്പെട്ടു.

1

കഴിഞ്ഞ ഏഷ്യാ കപ്പില്‍ റിസ്വാന്‍ മിന്നുന്ന പ്രകടനം നടത്തിയപ്പോള്‍ ബാബറും രോഹിത്തും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്തിയിരുന്നില്ല. 281 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായിരുന്നു റിസ്വാന്‍. നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങില്‍ നമ്പര്‍ വണ്‍ താരം കൂടിയാണ് അദ്ദേഹം. ബാബര്‍ രണ്ടാംസ്ഥാനത്തുമുണ്ട്. പക്ഷെ പാക് നായകനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ടൂര്‍ണമെന്റായിരിക്കും ഇത്. സ്വന്തം യൂട്യൂബ് ചാനലിലാണ് ബാബര്‍- റിസ്വാന്‍ എന്നിവരെ രോഹിത്തുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നു ബട്ട് പറഞ്ഞത്.

2

രോഹിത് ശര്‍മയുടെ ഒരേയൊരു പ്രശ്‌നം ഫിറ്റ്‌നസില്ലായ്മയാണെന്നു സല്‍മാന്‍ ബട്ട് പറയുന്നു. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരെ രോഹിത്തുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. വിരാട് കോലിയുടെ പകുതിയെങ്കിലും ഫിറ്റ്‌നസുണ്ടായിരുന്നെങ്കില്‍ രോഹിത്തിനോളം അപകടകാരിയായ മറ്റൊരു ബാറ്ററും ലോകത്തുണ്ടാവില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പം രോഹിത് എത്തുമായിരുന്നു. ഇവര്‍ക്കിടയില്‍ മറ്റാരുമെത്തില്ലെന്നും സല്‍മാന്‍ ബട്ട് വിശദമാക്കി.

T20 World cup: ഇവര്‍ ഭാഗ്യവാന്‍മാര്‍- ഒന്നും ചെയ്തില്ല, എന്നിട്ടും ലോകകപ്പ് ടീമില്‍!

3

അതേസമയം, ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു ശേഷം ടി20 ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുകയാണ് രോഹിത് ശര്‍മ. കിരീട ഫേവറിറ്റുകളായിട്ടായിരുന്നു ഇന്ത്യ ഏഷ്യാ കപ്പില്‍ ഇറങ്ങിയത്. പക്ഷെ ഫൈനല്‍ പോലും കാണാതെ ടീം പുറത്താവുകയായിരുന്നു. ഈ തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ടി20 ലോകകപ്പിനു ഇന്ത്യ കച്ചമുറുക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

4

ഏഷ്യാ കപ്പില്‍ പ്രതീക്ഷ കാക്കാനായില്ലെങ്കിലും ടീമിനു കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു രോഹിത് ശര്‍മ നേരത്തേ പറഞ്ഞത്. പുറത്താവലില്‍ ടീമിന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. പുറത്തു നിന്നു നോക്കുമ്പോള്‍ അങ്ങനെ തോന്നിയേക്കാം. പക്ഷെ ഞങ്ങള്‍ അങ്ങനെ അങ്ങനെ നോക്കുന്നില്ലെന്നുമായിരുന്നു സൂപ്പര്‍ ഫോറില്‍ ഇന്ത്യ പുറത്തായ ശേഷം ഹിറ്റ്മാന്റെ വാക്കുകള്‍.

IND vs SA: ധവാന്‍-ശുബ്മാന്‍ ഓപ്പണിങ്, സഞ്ജു നാലാമന്‍, ഇന്ത്യയുടെ സാധ്യതാ 11 ഇതാ

5

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം അടുത്ത മാസം 23നു ബദ്ധവൈരികളായ പാകിസ്താനുമായിട്ടാണ്. മെല്‍ബണില്‍ വച്ചാണ് ഈ മല്‍സരം. കഴിഞ്ഞ ടി20 ലോകകപ്പിലും ഇത്തവണത്തെ ഏഷ്യാ കപ്പിലും ഇരുടീമുകളും ആദ്യ കളിയില്‍ തന്നെ കൊമ്പുകോര്‍ത്തിരുന്നു. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താന്‍ 10 വിക്കറ്റിനു ഇന്ത്യയെ കശാപ്പ് ചെയ്തപ്പോള്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ അഞ്ചു വിക്കറ്റിനും ജയിച്ചിരുന്നു.

Story first published: Tuesday, September 13, 2022, 11:42 [IST]
Other articles published on Sep 13, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+